ഇത് ജനങ്ങളുടെ ജീവൻ വെച്ചുള്ള അപകടകരമായ ചൂതാട്ടം;കൊവിഡ് കേസുകളിൽ സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം; കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ കേരളം തുടരുന്ന നിസ്സംഗ സമീപനം അങ്ങേയറ്റം ഗൗരവത്തോടെ കാണണം. കേസുകൾ വർധിച്ച സാഹചര്യത്തെ കേരള സർക്കാർ നേരിട്ടത് അനാവശ്യവും അശാസ്ത്രീയവുമായ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടാണെന്ന് അവർ കുറ്റപ്പെടുത്തി.

ജനങ്ങളെ പോലീസിനെ കൊണ്ട് നേരിടുകയും ചെറുകിട കച്ചവടക്കാർ ഉൾപ്പടെയുള്ളവരെ കയ്യൂക്ക് കാട്ടി അതിക്രമിക്കുകയുമാണ് കേരള സർക്കാർ ചെയ്തത്.
ഇതിനെല്ലാം പുറമെ കൊവിഡ് മരണങ്ങൾ കണക്ക് കുറച്ച് കാണിക്കുന്ന തട്ടിപ്പിനും കേരളം സാക്ഷിയായെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. യഥാർഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, ശരിയായ നടപടികൾ സ്വീകരിക്കാതെ കേരളം മുന്നോട്ടു പോകുന്നത് ജനങ്ങളുടെ ജീവൻ വെച്ചുള്ള അപകടകരമായ ചൂതാട്ടമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അവർ പറഞ്ഞു. പോസ്റ്റ് വായി്കകാം.
ഒരു മാസത്തിലേറെയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം 11000നും 13000നും ഇടയിലാണ്. ഈ കാലയളവിനുള്ളിൽ എൺപതിനായിരത്തിലേറെ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്ന കഴിഞ്ഞ മാസത്തിൽ നിന്ന് ഇപ്പോൾ നാൽപതിനായിരം എന്ന നിലയിലേക്ക് രാജ്യം എത്തിച്ചേർന്നു. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ കേരളം തുടരുന്ന നിസ്സംഗ സമീപനം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്.
മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ
രാജ്യത്തെ കോവിഡ് കേസുകളുടെ 31.7% കേരളത്തിലാണ്. പ്രതിദിന മരണങ്ങളിൽ 15.6% നമ്മുടെ നാട്ടിലാണ്. ഏപ്രിൽ 18ന് ശേഷം രാജ്യത്ത് ശരാശരി പ്രതിവാര മരണ നിരക്ക് 1226ൽ നിന്നും 803ലേക്ക് കുറയുമ്പോൾ കേരളത്തിലത് 21ൽ നിന്നും 127ലേക്ക് വർധിക്കുകയാണ് ഉണ്ടായത്. മെയ് 9ന് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.77% ആയിരുന്നെങ്കിൽ ഇന്നത് 2.32 ആണെന്ന് കൂടി ഓർക്കണം.
ഈ സാഹചര്യത്തെ കേരള സർക്കാർ നേരിട്ടത് അനാവശ്യവും അശാസ്ത്രീയവുമായ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടാണ്. ജനങ്ങളെ പോലീസിനെ കൊണ്ട് നേരിടുകയും ചെറുകിട കച്ചവടക്കാർ ഉൾപ്പടെയുള്ളവരെ കയ്യൂക്ക് കാട്ടി അതിക്രമിക്കുകയുമാണ് കേരള സർക്കാർ ചെയ്തത്.
ഇതിനെല്ലാം പുറമെ കൊവിഡ് മരണങ്ങൾ കണക്ക് കുറച്ച് കാണിക്കുന്ന തട്ടിപ്പിനും കേരളം സാക്ഷിയായി.
രണ്ടാം തരംഗത്തിൽ മരണപ്പെട്ടവർ 4500 ലധികം ആളുകളാണ് എന്ന് കേരള സർക്കാരിന്റെ ഔദ്യോഗിക കണക്ക് പക്ഷേ കോവിഡ് മരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ച നടപടിയായി. ഇപ്പോൾ പുറത്തുവരുന്നത് 12500 ലധികം മരണങ്ങളാണ് രണ്ടാം തരംഗത്തിൽ കേരളത്തിൽ സംഭവിച്ചത് എന്നതാണ്.
അതായത് ഇപ്പോൾ ഔദ്യോഗികമായി നമ്മൾ മനസ്സിലാക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.
ഈ യഥാർഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, ശരിയായ നടപടികൾ സ്വീകരിക്കാതെ കേരളം മുന്നോട്ടു പോകുന്നത് ജനങ്ങളുടെ ജീവൻ വെച്ചുള്ള അപകടകരമായ ചൂതാട്ടമാണ്.
അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ... വൈറൽ












Click it and Unblock the Notifications