എന്ത് തേങ്ങയാണ്? ഇത് തോന്നിയവാസവും ഗുണ്ടായിസവും, ഇ ബുള്‍ജെറ്റ് വിവാദത്തിൽ ഹെലന്‍ ഓഫ് സ്പാര്‍ട്ട

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ ലിബിനേയും എബിനേയും അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. ഇ ബുള്‍ജെറ്റ് ആരാധകര്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ധന്യയും പ്രതികരണവുമായി രംഗത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന് എതിരെ രൂക്ഷമായാണ് വീഡിയോയില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട പ്രതികരിക്കുന്നത്. വലിയ പിന്തുണയും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

1

വണ്ടി മോഡിഫൈ ചെയ്തതിന് മോട്ടോര്‍ വാഹന വകുപ്പ് ഇബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്യുക മാത്രമല്ല തല്ലുക കൂടി ചെയ്തിട്ടുണ്ടെന്നാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നത്. യൂട്യൂബ് ചാനല്‍ വഴി എത്തിയ ഹെലന്‍ ഓഫ് സ്പാര്‍ട്ട ഇബുള്‍ ജെറ്റ് സഹോദരന്മാരുടെ കരച്ചിലും വീഡിയോയില്‍ കേള്‍പ്പിക്കുന്നുണ്ട്. ഇവരുടെ കരച്ചില്‍ കാണുമ്പോള്‍ സങ്കടവും ദേഷ്യവും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥയിലും എത്തിപ്പോകുമെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.

2

കേരളത്തിലെ ഓരോരുത്തരും ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട ആവശ്യപ്പെടുന്നു. ഇത്രയും പ്രശ്‌സ്തരായ രണ്ട് യൂട്യൂബര്‍മാരെ ഇങ്ങനെ തെരുവുനായയെ പോലെ ആണ് ട്രീറ്റ് ചെയ്യുന്നത് എങ്കില്‍ സാധാരണക്കാരെ എത്തരത്തിലാവും ട്രീറ്റ് ചെയ്യുന്നത് എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. നാളെ ഇവരെ കൊണ്ട് പോയി കൊന്ന് കഴിഞ്ഞാലും ആര്‍ക്കെങ്കിലും ചോദിക്കാന്‍ പറ്റുമോ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

3

കരയുന്ന കുട്ടികള്‍ക്ക് പാലുളളൂ എന്ന് കേട്ടിട്ടില്ലേ. അത് കൊണ്ട് ഇതിന് പ്രതികരിക്കുക. അല്ലെങ്കില്‍ വളരെ മോശമായി പോകും എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു. എന്താണ് ആ പാവങ്ങള്‍ ചെയ്തത് എന്നും വണ്ടി മോഡിഫൈ ചെയ്തത് ആണോ തെറ്റ് എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. വണ്ടി മോഡിഫൈ ചെയ്ത് റോഡിലിറക്കിയതിന് മോട്ടോര്‍ വാഹന വകുപ്പ് ഈ ചെയ്തത് വളരെ മോശമായി പോയി എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.

4

മോട്ടോര്‍ വാഹന വകുപ്പിന്റെ തോന്നിയവാസവും ഗുണ്ടായിസവും ആണ് ഇതെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ആരോപിക്കുന്നു. വാഹനം മോഡിഫൈ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമവശം തനിക്ക് അറിയില്ല. രണ്ട് മൂന്ന് പ്രാവശ്യം എംവിഡി വിളിപ്പിച്ചപ്പോള്‍ അവര്‍ വന്നിരുന്നു. എന്നിട്ടും നിങ്ങള്‍ക്ക് തല്ലാനും ഫോണ്‍ പിടിച്ച് വാങ്ങാനും ദേഹോപദ്രവം ചെയ്യാനുമൊക്കെയുളള അവകാശം ഉണ്ടോ എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു.

5

അവരെ അടിക്കുന്നതും ദേഹോപദ്രവം ചെയ്യുന്നതുമൊക്കെ വീഡിയോയില്‍ കാണാനുണ്ട്. പീഡിപ്പിക്കുകയും കൊല്ലുകയുമൊക്കെ ചെയ്തിട്ടുളളവരെ വളരെ മാന്യമായി പോലീസ് പ്രൊട്ടക്ഷനോടെ ജീപ്പില്‍ ആനയിച്ച് കൊണ്ട് പോകുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു. കുറേ ആളുകള്‍ മട്ടനും ബീഫും ഒക്കെ തിന്ന് തടിച്ച് വീര്‍ത്ത കുറച്ച് ആള്‍ക്കാരൊയൊക്കെ നമുക്ക് അറിയാമെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.

6

മോട്ടോര്‍ വാഹന വകുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് വിസ്മയ കേസിലെ കിരണിനെ ആണ്. അവനെയൊക്കെ ഉള്ളിലാക്കാനും തൂക്ക് കയര്‍ വാങ്ങിക്കൊടുക്കാനും ഈ എംവിഡിയിലെ ആരെയും താന്‍ കണ്ടിട്ടില്ല. കിരണ്‍ വണ്ടി മോഡിഫൈ ചെയ്തിട്ടില്ലല്ലോ, സ്വന്തം ഭാര്യയെ കൊന്നു, അതൊരു തെറ്റാണോ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പരിഹസിക്കുന്നു. കിരണ്‍ വണ്ടി മോഡിഫൈ ചെയ്യുമ്പോള്‍ വിളിച്ച് വരുത്തി ഫോണ്‍ എറിഞ്ഞ് പൊട്ടിക്കണോ എന്നത് തീരുമാനിക്കാം എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പരിഹസിക്കുന്നുണ്ട്.

7

എന്ത് തേങ്ങയാണ് ഇതെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. ഇന്നത്തെ കേരളത്തില്‍ സാധാരണക്കാരന്റെ അവസ്ഥ ആലോചിച്ചിട്ട് ദേഷ്യം വരികയാണ്. അവിടെ വീഡിയോ എടുത്ത് കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഇടപെടാമായിരുന്നില്ലേ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. നമ്മളെയൊക്കെ ഇങ്ങനെ പിടിച്ച് കൊണ്ട് പോകുമ്പോള്‍ മറ്റാരും ചോദിക്കാന്‍ ഉണ്ടാകില്ല ഇന്ന് ചോദിച്ചില്ലെങ്കില്‍ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.

8

മോഡിഫൈ ചെയ്യുന്നത് തെറ്റാണെങ്കില്‍ അതിന് വേണ്ട ടൂള്‍സ് ഒക്കെ ഇറക്കുന്നതും തെറ്റല്ലേ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. അത് നിര്‍ത്താന്‍ വേണ്ടി പറ്റില്ലേ എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. താന്‍ മരിക്കുമെന്ന് ആ വീഡിയോയില്‍ പറയുന്നുണ്ട്. അദ്ദേഹം അടുത്തിടെ വിവാഹിതനായതാണ്. അയാള്‍ മരിക്കും എന്ന് പറയണമെങ്കില്‍ അവിടെ അത്രത്തോളം ഉപദ്രവിക്കപ്പെട്ട് കാണണം. ഇന്ന് ഞാന്‍ നാളെ നീ എന്ന് അത് നമുക്കുളള ഒരു മുന്നറിയിപ്പ് ആണെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.

9

ഇന്ന് പ്രതികരിച്ചില്ലെങ്കില്‍ നാളെ ഈ കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ല. ഈ പോലീസുകാരുടേയും എംവിഡിക്കാരുടേയും ഗുണ്ടായിസം കാരണം. അതുകൊണ്ട് സാധാരണക്കാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും ഈ വിഷയത്തില്‍ പ്രതികരിക്കണം എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട യൂട്യൂബ് വീഡിയോയില്‍ ആവശ്യപ്പെടുന്നു. മറ്റൊരു വീഡിയോയും തന്റെ യൂട്യൂബ് ചാനലില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട അപ്ലോഡ് ചെയ്തിട്ടുണ്ട്.

10

വാഹനം മോഡിഫൈ ചെയ്തതിനാണ് അറസ്റ്റ് എന്ന് താന്‍ ആദ്യത്തെ വീഡിയോയില്‍ പറഞ്ഞത് തിരുത്തിയാണ് പുതിയ വീഡിയോ. പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കൊവിഡ് കാലത്ത് ആളെ കൂട്ടിയതിനുമാണ് അറസ്റ്റ് എന്നാണ് പുതിയതായി അറിയാന്‍ കഴിഞ്ഞത് എന്നാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നത്. ജാമ്യത്തിന് വേണ്ടി യൂട്യൂബേഴ്‌സ് അടക്കമുളളവര്‍ ശ്രമിക്കുന്നു എന്നാണ് അറിഞ്ഞത് എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+