• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുമ്മനത്തിനെ സല്യൂട്ട് അടിക്കേണ്ടി വരും നീ ബാലാ... മന്ത്രി എകെ ബാലന് സംഘികളുടെ കൊലവിളി!!

  • By Kishor

കുമ്മനം രാജശേഖരന് അവാര്‍ഡ് കൊടുക്കാന്‍ സമ്മതമല്ല എന്ന് പറഞ്ഞ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പിന്മാറിയതില്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം. തുഞ്ചന്‍ ഭക്തി പ്രസ്ഥാന പഠനകേന്ദ്രം നല്‍കുന്ന അവാര്‍ഡിന്റെ വിതരണ ചടങ്ങാണ് മന്ത്രി പിന്മാറിയതോടെ അലങ്കോലമായത്. സംഭവം കാണിക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

Read Also: 'പ്രേമം' റീലോഡഡ്.. വിദ്യാര്‍ഥിയുമായി പ്രേമം, സെക്‌സ്.. 27കാരി അധ്യാപികയ്ക്ക് ഫേസ്ബുക്കില്‍ വന്‍ പിന്തുണ!!

Read Also: ഭാര്യയെക്കൊണ്ട് മകനുമായി സെക്‌സ് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!

ഈ കാണിച്ചത് മര്യാദകേട്

ഈ കാണിച്ചത് മര്യാദകേട്

കുമ്മനത്തോട് ചെയ്തത് മര്യാദകേടാണ് എന്നതില്‍ സംശയമില്ല. അത് തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. അതേറ്റു പറയണം എന്നല്ല, തെറ്റ് തിരുത്തണം, തിരുത്തിക്കണം. ഇന്ന് കേരള നിയമസഭയില്‍ ബിജെപിക്ക് പ്രതിനിധിയുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി വരുന്ന ഒരു ചടങ്ങാണ് എന്ന് കരുതുക. അവിടെ കുമ്മനത്തിന്റെ മുഖം കാണാതെ നില്ക്കാന്‍ എകെ ബാലന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് സാധിക്കുമോ? - മാധ്യമപ്രവര്‍ത്തകനായ കെ വി എസ് ഹരിദാസ് ചോദിക്കുന്നു.

ഇത് മുജ്ജന്മ പുണ്യം

ഇത് മുജ്ജന്മ പുണ്യം

കുമ്മനംജിയുടെയും നമ്മുടെയും മുജ്ജന്മ പുണ്യം... ബാലനെ പോലൊരു ഊളയുടെ കയ്യില്‍ നിന്ന് പുരസ്‌ക്കാരം വങ്ങേണ്ട ഗതികേട് കുമ്മനംജിക്കും അത് കാണേണ്ട ഗതികേട് നമ്മള്‍ക്കും ഉണ്ടായില്ലല്ലോ. ഒരു മന്ത്രി സ്ഥാനമില്ലെങ്കില്‍ ഈ ബാലന്‍ ആര്.. ബാലന്‍ വെറുമൊരു ബാലന്‍. സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമെന്നു പറഞ്ഞത് ബാലനെ പോലെയുള്ളവരെ കണ്ടിട്ടാകാനാണ് സാധ്യത

സംവരണത്തില്‍ ജയിച്ചവനല്ലേ

സംവരണത്തില്‍ ജയിച്ചവനല്ലേ

എടോ സംവരണം ഇല്ലാത്ത എവിടെ നിന്നെങ്കിലും തനിക്കു ജയിക്കാന്‍ പറ്റുമോ ബാലാ? അല്ലങ്കില്‍ തന്നെ ഒരു ജനറല്‍ സീറ്റ് തരുമോ? രാഷ്ട്രീയത്തിന് അതീതമായ ഒരു മനസ് ഉണ്ടാകാണമെടോ ബാലാ.. ചിലര്‍ക്ക് ബാലന്‍ സംവരണ സീറ്റില്‍ ജയിച്ചതാണ് കുഴപ്പം. വാസ്തവത്തില്‍ ഇപ്പോഴും കമ്മ്യുണിസ്റ്റുകാരില്‍ ജന്മികുടിയാന്‍ വിവേചനമുണ്ടോ ബാലാ - എന്ന് ചോദിക്കുന്നവരും ഉണ്ട്.

ഇത് അയിത്തം തന്നെ

ഇത് അയിത്തം തന്നെ

അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂട്ടായ്മയും മറ്റൊരു രൂപത്തില്‍ തിരിച്ചു വരുന്നു. അന്നും ഇന്നും അയിത്തം ബാധിച്ച മനസുള്ളവന്‍ അറിയുന്നില്ല, അവന്റെ നിലവാരം വളരെ താണതാണെന്ന്. സാത്വികനായ കുമ്മനം ജിയുടെ മുന്‍പില്‍ ബാലന്‍ സഖാവിനു എന്ത് വില - സി പി എം കാണിക്കുന്നത് അയിത്തം ആണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ അഭിപ്രായമുണ്ട്.

മദനിയുടെ കൂടെ ഇരിക്കാം

മദനിയുടെ കൂടെ ഇരിക്കാം

ഇന്ത്യ കണ്ട കൊടും ഭീകരനായ മദനിയും ആയിട്ടു വേദി പങ്കിട്ടു കളിച്ച പിണറായിയുടെ സഭാംഗം ആയ ബാലന് കുമ്മനംജിക് അവാര്‍ഡ് കൊടുക്കുന്ന വേദി പങ്കിടാന്‍ മടി. എന്തൊരു വിരോധാഭാസം ആണ് . ഋഷി തുല്യനായ ഒരു യോഗിവര്യന്റെ കാല്പാദം ചവിട്ടിയ മണ്ണില്‍ ബാലനെ പോലത്തെ ഒരു വ്യക്തിയുടെ സാന്നിധ്യം ഇല്ലാത്തതു തന്നെ മഹാഭാഗ്യം ആയി കാണണം.

തരംതാണുപോയി

തരംതാണുപോയി

സാംസ്‌കാരിക വകുപ്പ് മന്ത്രി, സാംസ്‌കാരികമായി അത്രയേ വളര്‍ന്നിട്ടുള്ളൂ എന്നുവേണം കരുതാന്‍. ഒരു വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇത്രയ്ക്കും തരംതാഴാന്‍ പാടില്ലായിരുന്നു, ഇത്രയും ഇടുങ്ങിയ മന:സ്ഥിതിക്കാരനാവാന്‍ പാടില്ലായിരുന്നു. ഒരുപാര്‍ട്ടിയെ മാത്രമല്ല, ഒരു സംസ്‌കാരത്തെയും കൂടിയാണ് അദ്ദേഹം അവഹേളിച്ചിരിക്കുന്നത്

മറുപടി പറഞ്ഞിരിക്കും

മറുപടി പറഞ്ഞിരിക്കും

ബാലാ നീ ആക്ഷേപിച്ചത് ഒരു വ്യക്തിയെയല്ല, അതിമഹത്തായ ഒരു പാരമ്പര്യത്തെയാണ്, നീയിത് മനസ്സില്‍ കുറിച്ചിട്ടോ, ഇതിന് മറുപടി നീ പറഞ്ഞിരിക്കും. ബി ജെ പി നാളെ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കിയാല്‍ അപ്പോഴും എ കെ ബാലന്‍ ഈ തൊട്ടുകൂടായ്മയും കൊണ്ട് ഇരിക്കുമോ എന്ന് ചോദിക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്.

വ്യക്തിപരമായ ആക്രമണം

വ്യക്തിപരമായ ആക്രമണം

ബൂഷ്വാ രാജ്യങ്ങള്‍ക്ക് എതിരെ സഖാക്കളേ ഉദ്‌ബോധിപ്പിക്കുന്ന സഖാവ് ബാലന്റെ ഒരു മകന്‍ പാരീസില്‍. മറ്റൊരാള്‍ നെതര്‍ലാന്‍ഡില്‍. എന്നിട്ട് ഇവിടെ കേരളത്തില്‍ ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍ അതിനെ പരസ്യമായി അവഹേളിക്കുക. ആദിവാസികള്‍ പോഷക ആഹാര കുറവ് കൊണ്ട് മരിച്ചപ്പോള്‍ മന്ത്രി ബാലന്‍ ആദിവാസികളെ അപമാനിച്ചത് ഇങ്ങനെ - ബാലന്റെ പഴയൊരു പ്രസ്താവനയാണ് ഇവിടെ വിഷയം

അന്ന് എ കെ ബാലന്‍ പറഞ്ഞത്

അന്ന് എ കെ ബാലന്‍ പറഞ്ഞത്

ബഹുമാനപ്പെട്ടെ മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവുകൊണ്ടായിരുന്നില്ല. ഒരെണ്ണം അബോര്‍ഷനാണ്. അബോര്‍ഷനെന്നു പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്. ഇപ്പോഴാണ് ഡെലിവറിയായത്. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിനു വാല്‍വിന്റെ തകരാറ്. അത് ഗര്‍ഭിണിയായതും നിങ്ങളുടെ കാലത്താണ്. ഇപ്പോഴാണ് പ്രസവിച്ചത് - ബാലന്റെ ഈ വാക്കുകള്‍ വലിയ വിവാദമായിരുന്നു.

ഇപ്പോള്‍ കുമ്മനത്തെയും അപമാനിച്ചു

ഇപ്പോള്‍ കുമ്മനത്തെയും അപമാനിച്ചു

അന്ന് ആദിവാസികളെ അപമാനിച്ച ബാലന്‍ ഇന്ന് കുമ്മനത്തെ അപമാനിച്ചു. 'മക്കള്‍ വിദേശത്ത് ഒക്കെ പഠിക്കുമ്പോള്‍ വല്യ മന്ത്രി ഒക്കെ ആയിരിക്കുമ്പോള്‍ കമ്യൂണിസ്റ്റു മന്ത്രിക്ക് ആദിവാസിയോടും കുമ്മനം എന്നാ മനുഷ്യനോടും ഒക്കെ അയിത്തം തോന്നും, അതാണ് പുതിയ കമ്മ്യൂണിസം.

ഇതാണ് സത്യത്തില്‍ സംഭവിച്ചത്

ഇതാണ് സത്യത്തില്‍ സംഭവിച്ചത്

സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ തലസ്ഥാനത്ത് നടന്ന ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തില്ല. ഓ, അതിലിത്ര ചര്‍ച്ച ചെയ്യാനെന്തിരിക്കുന്നു. മന്ത്രിയല്ലേ തിരക്കൊക്കെ കാണും. എന്നാല്‍ സംഗതിയുടെ യഥാര്‍ത്ഥ കിടപ്പുവശം ചികഞ്ഞിറങ്ങിയ തലസ്ഥാനത്തെ ഒരു വശപ്പിശക് മാധ്യമപ്രവര്‍ത്തകന്‍ കാര്യമറിഞ്ഞ് ഞെട്ടി. ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അതില്‍ പങ്കെടുക്കുന്നു.

സര്‍ക്കാസമാണ് സര്‍ക്കാസം

സര്‍ക്കാസമാണ് സര്‍ക്കാസം

പാര്‍ട്ടി അന്വേഷണത്തില്‍ അയാള്‍ കടുത്ത മതഭ്രാന്തിനും, വര്‍ഗ്ഗീയവാദത്തിനും ദീര്‍ഘനാളായി ചികിത്സയിലാണ്. കണ്ടാല്‍ ക്രിസ്മസ് പപ്പാഞ്ഞിയെപ്പോലെയുണ്ടെങ്കിലും അടുത്തേക്കെങ്ങും പോയേക്കരുതെന്നാണ് എ.കെ.ജി സെന്ററില്‍ നിന്നുള്ള മുന്നറിയിപ്പ്. ഇതോടെ നമ്മളില്ലേ ഒക്കാത്ത പണിക്കെന്ന് സംഘാടകരോട് കണ്ണുമടച്ചങ്ങ് കാച്ചി.

പിണറായി വിജയന് വരെ ട്രോള്‍

പിണറായി വിജയന് വരെ ട്രോള്‍

ബിജെപിയിലെ വെളിവില്ലാത്ത പയ്യന്‍മാര്‍, മതഭ്രാന്തനാണെങ്കില്‍ കുമ്മനത്തെ അറസ്റ്റ് ചെയ്യാനൊക്കെ പറഞ്ഞ് നനഞ്ഞിടം കുഴിക്കാന്‍ നോക്കുന്നുണ്ട്. ഭീകരവാദക്കേസിലെ പ്രതി മദനിക്കൊപ്പം വേദി പങ്കിട്ട കഥ ചികഞ്ഞ് പുറത്തിട്ട് നാറ്റിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മിണ്ടാതിരുന്ന് നോക്കാം. പറ്റിയില്ലേല്‍ കമലിനേയും, അഖ്ലാക്കിന്റെ ബീഫുമൊക്കെ ഒന്നൂടെ പയറ്റാം. മൊത്തം പാളുന്ന പക്ഷം ബ്രണ്ണന്‍ കോളേജിലെ പഴയ കത്തിയും വടിവാളുമൊക്കെയായി വലിയ മുതലാളി തന്നെ രക്ഷ.

English summary
Social media reaction to AK Balan Kummanam award controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more