• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനം ചിലപ്പോൾ മാസ്ക് വലിച്ചെറിയുമെന്ന് ബിജെപി നേതാവ് ചാനൽ ചർച്ചയിൽ! കൈ കൂപ്പി ഡോക്ടർ, വീഡിയോ വൈറൽ!

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് രണ്ടിടത്ത് സാമൂഹിക വ്യാപനം സര്‍ക്കാര്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ പതിനായിരം കവിഞ്ഞിരിക്കുകയാണ്. ആറായിരത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്ത് 600ല്‍ അധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനങ്ങളോട് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുമ്പോള്‍, ജനം മാസ്‌ക് വലിച്ചെറിയും എന്നുളള ബിജെപി നേതാവിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

സമരവുമായി തെരുവിലേക്ക്

സമരവുമായി തെരുവിലേക്ക്

കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ഏറ്റവും ശക്തമായി നിര്‍ദേശിക്കുന്നതാണ് മാസ്‌ക് ധരിക്കുക എന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിലും ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ സമരവുമായി തെരുവിലേക്ക് ഇറങ്ങിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മാസ്‌ക് വലിച്ചെറിയേണ്ടി വരും

മാസ്‌ക് വലിച്ചെറിയേണ്ടി വരും

ഹൈക്കോടതി സമരങ്ങള്‍ വിലക്കിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. അതിനിടെയാണ് ജനം മാസ്‌ക് വലിച്ചെറിയേണ്ടി വരും എന്ന് കൈരളി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി നേതാവ് ശിവശങ്കരന്‍ പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍ ശിവശങ്കരന് മുന്നില്‍ കൈ കൂപ്പുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ജനം പുറത്തേക്കിറങ്ങും

ജനം പുറത്തേക്കിറങ്ങും

ഈ കൊവിഡ് കാലത്ത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും കളളക്കടത്ത് നടത്തുകയാണ് എന്നാണ് മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ബിജെപി നേതാവ് ചര്‍ച്ചയില്‍ പറയുകയുണ്ടായി. അതുകൊണ്ട് ജനം പുറത്തേക്കിറങ്ങുമെന്നും അവര്‍ക്ക് മാസ്‌ക് വലിച്ചെറിയേണ്ടി വരും എന്നുമാണ് ബിജെപി നേതാവ് ശിവശങ്കര്‍ പറഞ്ഞത്.

cmsvideo
  India's zyadus cadilas vaccine will release soon
  ദയവായി ഒന്നും ചെയ്യരുതേ

  ദയവായി ഒന്നും ചെയ്യരുതേ

  ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍ മോഹന്‍ റോയ് കൈ കൂപ്പിക്കൊണ്ടാണ് ബിജെപി നേതാവിന് മറുപടി നല്‍കിയത്. മാസ്‌ക് വലിച്ചെറിഞ്ഞ് കൊണ്ട് ദയവായി ഒന്നും ചെയ്യരുതേ എന്നാണ് ഡോക്ടര്‍ കൈ കൂപ്പി അപേക്ഷിച്ചത്. സാറിന്റെ അണികളോ ഇത് കേള്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അണികളോ ചെയ്യരുതേ എന്നാണ് അപേക്ഷിക്കുന്നത് എന്നും ഡോക്ടര്‍ മോഹന്‍ റായ് പറഞ്ഞു.

   ഇത് തീക്കളിയാണ്

  ഇത് തീക്കളിയാണ്

  രാഷ്ട്രീയ നേതാക്കളോട് പറയാനുളളത്, നിങ്ങളുടെയൊക്കെ പ്രായം പൊതുസമൂഹത്തിന് അറിയാം, രോഗാവസ്ഥകള്‍ അറിയാം. അതീവ അപകടമാണ്. ഇത് തീക്കളിയാണ്. ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് കൊവിഡിനോട് പൊരുതിക്കഴിയുമ്പോള്‍ ഞാനുണ്ടാകുമോ എന്നറിയില്ല. പക്ഷേ നിങ്ങളൊക്കെ ഉണ്ടാവണം. അവസാനത്തെ ആരോഗ്യ പ്രവര്‍ത്തകനും മരിച്ച് വീണതിന് ശേഷമേ മറ്റുളളവരിലേക്ക് രോഗം പകരാവു എന്ന ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍ മോഹന്‍ റോയ് പറഞ്ഞു.

  കോൺഗ്രസ്- ബി.ജെ.പി. മരണ വ്യാപാരികൾ

  കോൺഗ്രസ്- ബി.ജെ.പി. മരണ വ്യാപാരികൾ

  വിഡിയോ വൈറലായതോടെ പ്രതിഷേധം ഉയരുകയാണ്. സിപിഎം മുൻ എംപി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്: മാസ്ക്ക് വലിച്ചെറിയുമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് ടിവി ചർച്ചയിൽ. അരുതേ എന്ന് കൈകൂപ്പി അപേക്ഷിക്കുന്ന ഡോക്ടർ. ദുരന്തങ്ങൾ തങ്ങൾക്ക് രാഷ്ട്രീയ ഭാഗ്യം കൊണ്ടുവരും എന്ന് കരുതുന്ന, ദുരന്തങ്ങളുടെ ഉപാസകരും ദുരന്ത പ്രവാചകരുമായിത്തീർന്ന കോൺഗ്രസ്- ബി.ജെ.പി. മരണ വ്യാപാരികൾ ഈ അപേക്ഷ കേൾക്കുമോ?

  മാധ്യമങ്ങൾക്ക് കൂടി ബാധകം

  മാധ്യമങ്ങൾക്ക് കൂടി ബാധകം

  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' മാസ്ക് വലിച്ചെറിയുമെന്നു വെല്ലുവിളിക്കുന്ന യുഡിഎഫ് ബിജെപി നേതാക്കൾക്ക് മാത്രമല്ല, മാധ്യമങ്ങൾക്ക് കൂടി ബാധകമാണ് ഈ വാക്കുകൾ. ബാർക്ക് റേറ്റിങ്ങിനായി പരസ്പരം മത്സരിക്കുമ്പോൾ ജനങ്ങൾ ഉണ്ടെങ്കിലേ ടിവി കാണാനും റേറ്റിങ്‌കൂട്ടാനും കഴിയൂ എന്നെങ്കിലും മിനിമം ആലോചിക്കണം.

  കൈകൂപ്പുന്നത് നിങ്ങൾക്ക് മുന്നിൽ

  കൈകൂപ്പുന്നത് നിങ്ങൾക്ക് മുന്നിൽ

  പ്രതിപക്ഷം രാഷ്ട്രീയ താല്പര്യംമാത്രം മുൻനിർത്തി ആരോപണം ഉന്നയിക്കും, അത് ഏറ്റുപിടിച്ചു, ഇറങ്ങിപ്പുറപ്പെടുന്ന മാധ്യമങ്ങൾ കണ്മുന്നിലെ ദുരന്തങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നു. വരാനിരിക്കുന്ന ദുരന്തങ്ങളിലാണ് തങ്ങളുടെ പ്രതീക്ഷ എന്നവർ തന്നെ പരസ്യമായി പറയുന്നു. എന്നിട്ടും രാഷ്ട്രീയ ദുഷ്പ്രചരണങ്ങളുടെ മെഗാഫോണായി മാധ്യമങ്ങൾ മാറുന്നു!!. കോവിഡ് പ്രതിരോധം ഫലപ്രദമാക്കാൻ മാധ്യമങ്ങളുടെ ഇടപെടൽ അത്യന്താപേക്ഷിതമാണ്. മറക്കരുത് ഈ ഡോക്ടർ കൈകൂപ്പുന്നത് നിങ്ങൾക്ക് മുന്നിൽ കൂടിയാണ്.

  English summary
  Social Media slams BJP leader Shivasankaran's comment about throwing away masks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X