കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലിംഗിത്തല, ചമ്മിത്തല, ചെന്നിയടി, കൊതുക് രമേശ്... ശ്രീജിത്ത് വിഷയത്തിൽ ചെന്നിത്തലയ്ക്ക് അപടലം ട്രോൾ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി സെക്രട്ടേറ്റിയറ്റ് പടിക്കല്‍ നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല ഇത്രയും പ്രതീക്ഷിച്ച് കാണില്ല. ശ്രീജിത്തിന്റെ സുഹൃത്ത് ചോദിച്ച ചോദ്യങ്ങളോടുള്ള പ്രതികരണം ഇങ്ങനെ ഒരു പണി തിരിച്ച് നല്‍കുമെന്ന് സ്വപ്‌നത്തില്‍ പോലും കണ്ടിരിക്കില്ല.

എന്തായാലും സോഷ്യല്‍ മീഡിയ ഇപ്പോള്‍ പൂര്‍ണമായും ശ്രീജിത്തിന് പിറകിലുണ്ട്. ഫേസ്ബുക്കിലെ ആഹ്വാനങ്ങള്‍ക്കപ്പുറത്ത്, യുവാക്കള്‍ തെരുവിലിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

എന്നാല്‍ രമേശ് ചെന്നിത്തലയെ സോഷ്യല്‍ മീഡിയയില്‍ വെറുതേ വിടാന്‍ ട്രോളന്‍മാര്‍ തയ്യാറല്ല. പൊടിയടിക്കും, കൊതുകു കടി കൊള്ളും എന്നൊക്കെ പറഞ്ഞ ചെന്നിത്തല ഇപ്പോള്‍ ട്രോളുകളുടെ ലോകത്ത് കുമ്മനം രാജശേഖരനെ പോലും തോല്‍പിച്ചിരിക്കുകയാണ്...

പാര്‍വ്വതി എസ്‌കേപ്പ്!!!

പാര്‍വ്വതി എസ്‌കേപ്പ്!!!

ശ്രീജിത്ത് വിഷയത്തില്‍ ചെന്നിത്തല കുടുങ്ങിയതോടെ രക്ഷപ്പെട്ടത് പാര്‍വ്വതിയാണ്. പാര്‍വ്വതി മാത്രം എന്ന് പറയാന്‍ പറ്റില്ല. വിടി ബല്‍റാമും രക്ഷപ്പെട്ടുകഴിഞ്ഞു.

യൂത്തന്‍മാര്‍ വരെ

യൂത്തന്‍മാര്‍ വരെ

ചെന്നിത്തലയുടെ സ്വന്തം പാര്‍ട്ടിയുടെ യുവജന സംഘടനയിലെ അംഗങ്ങള്‍ വരെ ഇപ്പോള്‍ ട്രോളാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ട് രാഷ്ട്രീയക്കാരെ ഒക്കെ ട്രോളുന്നത് കണ്ടപ്പോള്‍ മിണ്ടാതിരുന്നതിന്റെ ശാപമായിരിക്കും!

മാറിക്കോളും

മാറിക്കോളും

ഈ ട്രോളുകളുടെ കാര്യം ഒക്കെ ഇങ്ങനെയാണ്. ആദ്യം ഒക്കെ ചെറിയ വിഷമം തോന്നുംയ പിന്നെ അത് മാറിക്കോളും എന്നാണത്രെ പ്രമുഖന്റെ ഉപദേശം!

രക്ഷപ്പെടുത്താന്‍

രക്ഷപ്പെടുത്താന്‍

കൃത്യ സമയത്ത് തന്നെ അവര്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ടു. ഇനിയിപ്പോള്‍ ഇക്കാര്യം ഉറപ്പുള്ളതുകൊണ്ടെങ്ങാനും കൂടെ കൊണ്ടുവന്നതാണോ എന്നാണ് ചിലരുടെ സംശയം!

ഇനിയിപ്പോള്‍

ഇനിയിപ്പോള്‍

ശ്രീജിത്തിനെ കടിച്ച് കൊതുകിനെ തേടി പോലും അദ്ദേഹം രംഗത്തിറങ്ങിയേക്കും. പക്ഷേ, കൊതുകിന്റെ കാര്യം ആണ് കഷ്ടം.

ശീലമാകുമ്പോള്‍

ശീലമാകുമ്പോള്‍

ഇതിപ്പോള്‍ മനസ്സിന് മാത്രമല്ലേ വേദനയുള്ളൂ. കുറച്ച് കാലം കഴിയുമ്പോള്‍ അതങ്ങ് ശീലമാകും. പിന്നെ വേദന അറിയുകയേ ഇല്ല!!

കൊതുക് രമേശ്

കൊതുക് രമേശ്

ആ സ്ഥലത്ത് വച്ചാണത്രെ അദ്ദേഹത്തിന് അഭിമാനം നഷ്ടമായത്. അവിടെ വച്ച് പുതിയൊരു വിളിപ്പേരും കിട്ടി... കൊതുക് രമേശ് എന്ന്!

തൃപ്തിയായി

തൃപ്തിയായി

സോഷ്യല്‍ മീഡിയയില്‍ അത്രയും വിവാദം ഉണ്ടാക്കിയ വിടി ബല്‍റാമിന് ഒന്നും ആയില്ല. എന്നാല്‍ ഒന്ന് ശ്രീജിത്തിനെ കാണാന്‍ പോയതോടെ ചെന്നിത്തലയ്ക്ക് എല്ലാം ആയി, തൃപ്തിയും ആയി!

പ്ലിംഗിത്തല

പ്ലിംഗിത്തല

പേരുകള്‍ അനവധിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒന്നാണ് പ്ലിംഗിത്തല. എന്ത് പറഞ്ഞിട്ടെന്താ... എല്ലാം കൈയ്യില്‍ നിന്ന് പോയില്ലേ!

ഓര്‍മകാണില്ല

ഓര്‍മകാണില്ല

അന്ന് ആഭ്യന്തര മന്ത്രി ആയിരുന്നല്ലോ... അന്ന് ചെയ്യാതിരുന്ന കാര്യങ്ങള്‍ ഇങ്ങനെ ചോദിക്കാന്‍ പാടുണ്ടോ... സത്യത്തില്‍ അദ്ദേഹത്തിന് അതൊന്നും ഇപ്പോള്‍ ഓര്‍മ കാണില്ലായിരിക്കും!

കൊതുകുതിരി...

കൊതുകുതിരി...

എന്തായാലും ചെന്നിത്തലയുടെ ഉറക്കം നഷ്ടപ്പെട്ടുകാണണം. അതെങ്ങാനും പറഞ്ഞാല്‍ , കൊതുകുതിരി കത്തിച്ച് വയ്യാന്‍ ഉപദേശിച്ചാല്‍, എല്ലാം തീര്‍ന്നു!

പ്രതികാരം പാളി

പ്രതികാരം പാളി

തങ്ങളെ നാണം കെടുത്തിയ നേതാവിനോട് ഒന്ന് പ്രതികാരം ചെയ്യാന്‍ പോയതാ. പക്ഷേ, തൊലിക്കട്ടി കാരണം, കൊമ്പ് തന്നെ ഒടിഞ്ഞ് പോയത്രെ!

തീരെ പിടിക്കില്ല...

തീരെ പിടിക്കില്ല...

ആ സംസാരം അദ്ദേഹത്തിന് പിടിക്കാന്‍ തീരെ സാധ്യതയില്ല. അതുകൊണ്ടായിരുന്നല്ലോ അദ്ദേഹം അങ്ങനെ പ്രതികരിച്ചത്.

അതിനും പേരോ

അതിനും പേരോ

കൊതുക് തിരിയുടെ പേരും മാറ്റിക്കിയിട്ടുണ്ട്. ഇപ്പോള്‍ കടയില്‍ ചെന്ന്, ഒരുപാക്കറ്റ് രമേശ് എന്നൊക്കെ ആണത്രെ ആളുകള്‍ പറയുന്നത്.

അതും പൊതുജനത്തിനോട്

അതും പൊതുജനത്തിനോട്

വോട്ട് ചെയ്ത് ജയിപ്പിച്ച പൊതുജനത്തിനോട് തന്നെ ചോദിക്കണം സാര്‍ എന്ത് ആവകാശമാണ് ഉള്ളത് എന്ന്. ട്രോള് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ

എല്ലാം ശരിയാക്കാന്‍

എല്ലാം ശരിയാക്കാന്‍

സര്‍ക്കാരിനെതിരെ മൈലേജ് ഉണ്ടാക്കാന്‍ വേണ്ടി പോയതാ... പക്ഷേ, ഒടുക്കം ഈ ഗതിയായി. ട്രോളന്‍മാരിറങ്ങിയാല്‍ പിന്നെ പ്രതിപക്ഷ നേതാവാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഡെയ്‌ലി 100 രൂപ!!!

ഡെയ്‌ലി 100 രൂപ!!!

തിരുവനന്തപുരത്ത് നിരാഹാരം കിക്കണമെങ്കില്‍ പോലും ദിവസവും നൂറ് രൂപ ചെലവാകും എന്നാണത്രെ പ്രമുഖ നേതാവ് പറയുന്നത്. ഭക്ഷണം വേണ്ടെങ്കില്‍ വേണ്ട, കൊതുകു തിരി ഇല്ലാതെ പറ്റില്ലല്ലോ എന്ന്!

ആഞ്ജനേയ സ്വാമീ...

ആഞ്ജനേയ സ്വാമീ...

ടിവിയില്‍ കൊതുകുതിരിയുടെ പരസ്യം പോലും കാണാന്‍ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്... ആഞ്ജനേയ സ്വാമീീീ...

സംഗതി സിംപിളായിരുന്നു

സംഗതി സിംപിളായിരുന്നു

മാടമ്പള്ളിയിലെ നാഗവല്ലിയെ ഒഴിപ്പിക്കാന്‍ പ്രമുഖ നേതാവിന്റെ കൈയ്യില്‍ ഇത്രയും സിംപിള്‍ ആയ ഒരു ഐഡിയ ഉണ്ടായിരുന്നു. കഷ്ടമായിപ്പോയി!

സ്‌നേഹം കൊണ്ടാണ്

സ്‌നേഹം കൊണ്ടാണ്

കളിയാക്കാന്‍ വേണ്ടി പറഞ്ഞതൊന്നും അല്ല... ആരെങ്കിലും കൊതുക് കടി കൊണ്ട് ഉറങ്ങുന്നുണ്ടോ എന്ന് അന്വേഷിച്ച് അവരെ കണ്ടെത്തി, അവരെ വീട്ടിലേക്ക് അയക്കാതെ ഉറങ്ങാന്‍ പറ്റില്ല. സ്‌നേഹം കൊണ്ടാണ്...

രണ്ടും ഒന്നാണത്രെ

രണ്ടും ഒന്നാണത്രെ

കുമ്മനടി ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രധാന വാക്ക്. ഇപ്പോള്‍ ഇതാ പുതിയതൊന്ന്... ചെന്നിയടി. അത് രണ്ടും രണ്ടല്ലത്രെ, ഒന്നാണെന്ന്!

കട്ടില് തന്നെ വേണ്ടി വരും

കട്ടില് തന്നെ വേണ്ടി വരും

തോറ്റ് തുന്നം പാടി ട്രോളും വാങ്ങി വന്ന നേതാവിന് കസേര ഒന്നും മതിയാവില്ല. കണ്ടം വഴി ഓടിക്കുകയായിരുന്നല്ലോ...

പൊതുജനം

പൊതുജനം

അത് മറന്നുപോയതിന്റെ പ്രശ്‌നമാണ്- പൊതുജനത്തിനെ കാര്യം ആണ് ഉദ്ദേശിച്ചത്. ട്രോളന്‍മാര്‍ കൂടി ചേര്‍ന്നതോടെ ഏതാണ്ട് ഇതേ അവസ്ഥയായിട്ടുണ്ട്.

പൊതുസേവനം

പൊതുസേവനം

ഇങ്ങനെയൊക്കെ ജനങ്ങളെ സേവിക്കുന്ന, സ്‌നേഹിക്കുന്ന ഒരു നേതാവിനെ ആണല്ലോ ഇങ്ങനെ ട്രോളിക്കൊണ്ടിരിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് ഒരു വിഷമം!

ആര്‍ക്കെതിരെ

ആര്‍ക്കെതിരെ

ശ്രീജിത്തിന്റെ സമരം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ശ്രീജിത്തിന്റെ സഹോദരന്‍ കൊല്ലപ്പെടുന്നത് യുഡിഎഫിന്റെ കാലത്ത്. കേസ് സിബിഐയ്ക്ക് വിട്ടത് എല്‍ഡിഎഫ് സര്‍ക്കാര്‍. കേന്ദ്രം ഭരിക്കുന്നത് ബിജെപി... എന്നിട്ടും സമരം എല്‍ഡിഎഫിന് എതിരെ ആണത്രെ!

മൂഡ് വരണമെങ്കില്‍

മൂഡ് വരണമെങ്കില്‍

ശ്രീജിത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ, ഭരിക്കുന്ന സമയത്ത് മാത്രം ഒന്നും കണ്ടില്ല. ഭരണമില്ലെങ്കിലേ ഒരു മൂഡ് വരൂ എന്ന്!

മന്ത്രിയായിരുന്നത്രേ... മന്ത്രി

മന്ത്രിയായിരുന്നത്രേ... മന്ത്രി

ആഭ്യന്തര മന്ത്രി ആയിരിക്കെ ഒന്നും ചെയ്തില്ല. ഇപ്പോള്‍ ഹൈക്കോടതിയില്‍ പോകാമെന്ന് പറഞ്ഞ് വന്നിരുന്നു. കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

അതെന്താ സാധനം

അതെന്താ സാധനം

ഇനിയിപ്പോള്‍ അദ്ദേഹത്തിന് അതേ കുറിച്ച് അറിയാഞ്ഞിട്ട് വല്ലതും ആണോ? ചോദ്യം ചോദിക്കാന്‍ എന്ത് അവകാശം എന്നൊക്കെ പറഞ്ഞാല്‍ പിന്നെ ആര്‍ക്കും സംശയം തോന്നും!

എവിടെ, ഉപദേശകര്‍ എവിടെ

എവിടെ, ഉപദേശകര്‍ എവിടെ

കാര്യങ്ങള്‍ ഇത്രയൊക്കെ ആയിട്ടും മിണ്ടാതിരിക്കുന്ന സര്‍ക്കാരിന് ഒന്നും പറയാനില്ലേ ആവോ. മുഖ്യന് ഉപദേശം കൊടുക്കാന്‍ ഇഷ്ടം പോലെ ആളുകളുണ്ടല്ലോ... പൊതുജനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഉപദേശകനെ കൂടി വയ്ക്കാവുന്നതാണ്.

സിംപിള്‍ ആയിട്ട്...

സിംപിള്‍ ആയിട്ട്...

ഇങ്ങനെ സിംപിള്‍ ആയിട്ട് ആശ്വസിപ്പിക്കുന്നരെ ജനങ്ങള്‍ക്ക് ഇഷ്ടമാവില്ലേ... ഇങ്ങനെ ഒരു സംശയം ചോദിച്ചാല്‍ അത് തെറ്റാകുമോ!!!

സാംപ്രാണി വേണം

സാംപ്രാണി വേണം

ശ്രീജിത്തിനെ ആശ്വസിപ്പിക്കാന്‍ ഇനി ചെല്ലുമ്പോള്‍ സാംപ്രാണിയൊക്കെ കൊണ്ടുപോകുമായിരിക്കും!!! ആ പൊതുജനത്തിനോട് മാത്രം ഒന്നും പറയാതിരുന്നാല്‍ മതിയായിരുന്നു.

ചമ്മിത്തല

ചമ്മിത്തല

മന്ത്രിയായിരുന്ന സമയത്ത് സംഘിത്തല എന്നായിരുന്നു പരിഹാസം. ഇപ്പോള്‍ പ്രതിപക്ഷ നേതാവായപ്പോള്‍ 'ചമ്മിത്തല' എന്ന്... ജീവിതം മടുക്കാന്‍ വേറെ എന്തെങ്കിലും വേണോ!

ഒരു ത്രില്‍ ഇല്ല

ഒരു ത്രില്‍ ഇല്ല

മന്ത്രിയായിരിക്കെ തന്നെ അതൊക്കെ അങ്ങ് ശരിയാക്കിക്കൊടുത്താല്‍ പോരായിരുന്നോ...? ? അതില്‍ ഒരു ത്രില്‍ ഇല്ലത്രെ!

രമേശ് ജി!!!

രമേശ് ജി!!!

കൊതുക് തിരിക്ക് മാത്രമല്ല, കൊതുക് കടിക്ക് പോലും പുതിയ പേര് വന്നിട്ടുണ്ട്. ഹോട്ടലില്‍ റൂം ഒക്കെ എടുക്കുന്നതിന് മുമ്പ് ആളുകള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ടത്രെ!

ചെന്നിയടി....

ചെന്നിയടി....

ആദ്യം കുമ്മനടി ആയിരുന്നു. പിന്നെ അമിട്ടടിയായി. അതും കഴിഞ്ഞപ്പോള്‍ വന്നു പിണുവടി... ഏറ്റവും ഒടുവില്‍ ഇതാ ചെന്നിയടി!

മിസൈല്‍ ഒന്നും ഇല്ലാത്തതുകൊണ്ട്...

മിസൈല്‍ ഒന്നും ഇല്ലാത്തതുകൊണ്ട്...

ഒരുത്തനോട് കൊതുകുകടിയെ കുറിച്ച് അന്വേഷിക്കാന്‍ പോയതാണത്രെ... കൂടെ നിന്നവന്റെ കൈയ്യില്‍ മിസൈല്‍ ഒന്നും ഇല്ലാത്തതുകൊണ് ജീവനോടെ രക്ഷപ്പെട്ടു എന്ന്!

പുതിയ ബ്രാന്‍ഡ്

പുതിയ ബ്രാന്‍ഡ്

സത്യത്തില്‍ ചെന്നിത്തലയെ ഇത്തരത്തില്‍ ട്രോളുന്നത് ശരിയാണോ എന്ന ചോദ്യവും ട്രോളന്‍മാര്‍ സ്വയം ചോദിക്കേണ്ടതുണ്ട്. അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് വന്നതിനെ സ്വാഗം ചെയ്യുകയല്ലേ വേണ്ടിയിരുന്നത്.

സുരേന്ദ്രനും

സുരേന്ദ്രനും

ഈ സമയത്ത് സമരപ്പന്തലില്‍ പോവുക പോലും ചെയ്യാതെ മൈലേജ് ഉണ്ടാക്കിയ കെ സുരേന്ദ്രന്‍ ആയിരുന്നു. കുറ്റബോധത്തിന്റെ പേരിലാണ് പോകാത്തത് എന്ന് പറഞ്ഞ സുരേന്ദ്രനും ഉണ്ട് ട്രോള്‍!

പാവം കുമ്മനം

പാവം കുമ്മനം

സുരേന്ദ്രന്‍ എന്തായാലും ശ്രീജിത്തിനെ കാണാന്‍ പോയില്ല. പക്ഷേ, പോയ കുമ്മനം എന്ത് പിഴച്ചു. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടാല്‍ പിന്നെ അത് കുമ്മനത്തിനും ബാധകമല്ലേ...

എന്തൊക്കെ ഭാവങ്ങള്‍

എന്തൊക്കെ ഭാവങ്ങള്‍

കെ സുരേന്ദ്രന്‌റെ ഫേസ്ബുക്ക് പോസ്റ്റിലെ വിവാധ ഭാവങ്ങള്‍ എടുത്ത് വച്ചാല്‍ ഇങ്ങനെ ഇരിക്കുമത്രേ...

English summary
Social Media trolls mocking Ramesh Chennithala on Sreejith issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X