
വിജയേട്ടന്റെ സ്വപ്‌ന യാത്ര പൂര്‍ത്തിയാക്കണം; മോഹന ഒരുങ്ങുന്നു, ജപ്പാനിലേക്ക് പറക്കാന്‍
ചൂട് പരിപ്പുവടയും ചൂട് ചായയും കഴിക്കാന്‍ തോന്നുമ്പോള്‍ കൊച്ചിയില്‍ എത്തുന്നവര്‍ക്ക് ആദ്യം ഓടിയെത്തുക വിജയന്‍ ചേട്ടന്റെ കടയിലായിരുന്നു. ചായ കുടിക്കുന്നതിനേക്കാള്‍ വിജയന്‍ ചേട്ടന്റെയും ഭാര്യ മോഹനയുടെയും വിദേശ യാത്രകളെ കുറിച്ച് അറിയാനായിരുന്നു ആളുകള്‍ക്ക് താല്‍പര്യം. എന്നാല്‍ അപ്രതീക്ഷിതമായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിജയന്‍ ചേട്ടന്‍ അപ്രതീക്ഷിതമായ വിടപറഞ്ഞത്. ജപ്പാനിലേക്കുള്ള യാത്രയെന്ന സ്വപ്‌നം ഉപേക്ഷിച്ചായിരുന്നു വിജയന്‍ മോഹനയെ തനിച്ചാക്കി പോയത്.

എന്നാല്‍ ഇന്ന് വിജയേട്ടന്റെ ജപ്പാനിലേക്കുള്ള സ്വപ്‌ന യാത്ര യാഥാര്‍ത്യമാക്കാന്‍ ഒരുങ്ങുകയാണ് മോഹന. ഒപ്പം വിജയേട്ടനില്ലാത്ത മോഹന അടുത്ത മാര്‍ച്ച് 21 ന് ജപ്പാനിലേക്ക് യാത്ര തിരിക്കുകയാണ്. ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദമ്പതിമാര്‍ എന്ന പേരിലായിരുന്നു വിജയനും മോഹനയും അറിയപ്പെട്ടത്. 76 കാരനായിരുന്ന വിജയന്‍ ഇക്കഴിഞ്ഞ നവംബറിലാണ് മരണപ്പെട്ടത്.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം
2007 ല്‍ ഈജിപ്തിലേക്ക് നടത്തിയ യാത്രയാണ് ആദ്യത്തെ വിദേശ യാത്ര. പിന്നീട് അമേരിക്ക, ഫ്രാന്‍സ, ഇറ്റലി, റഷ്യ, അര്‍ജന്റീന, ബ്രസീല്‍, പെറു, റഷ്യ എന്നിങ്ങനെ 26 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചായക്കടയിലെ വരുമാനം കൊണ്ടും ചിട്ടിപിടിച്ചുമൊക്കെയാണ് ഇവര്‍ യാത്ര നടത്തിയിരുന്നത്. ചിലപ്പോള്‍ വായ്പ്പയെടുത്തും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശിക്കും.

ഇവരെ കുറിച്ച് വിദേശത്തുള്ള പ്രമുഖ യൂട്യൂബര്‍മാര്‍ വരെ വീഡിയോ ചെയ്തിട്ടുണ്ട്. വിദേശ യാത്രകളെ കുറിച്ച് ഡോക്യുമെന്ററിയും വന്നിട്ടുണ്ട്. വിജയേട്ടന്‍ ഇല്ലെങ്കിലും മോഹന മക്കളോടൊപ്പമാണ് ഇപ്പോള്‍ ജപ്പാന്‍ യാത്രയ്്‌കൊരുങ്ങുന്നത്. മകള്‍ ഉഷയും മരുമകന്‍ മുരളിയും മോഹനയ്‌ക്കൊപ്പം ഈ ജപ്പാന്‍ യാത്രയില്‍ പങ്കുചേരും.

ജപ്പാന്‍ യാത്ര കഴിഞ്ഞാല്‍ ചെറിയ യാത്രകള്‍ മതിയെന്ന് വിജയേട്ടന്‍ എപ്പോഴും പറയുമായിരുന്നെന്ന് മോഹന പറഞ്ഞു. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണണമെന്നാണ് പറഞ്ഞത്. വെജിറ്റേറിയന്‍ ഭക്ഷണം എല്ലായിടത്തും കിട്ടാത്തത് കൊണ്ട് യാത്രയിലെ ഞങ്ങളുടെ ആഹാരമൊക്കെ ലളിതമായിരുന്നു. ഇത്തവണ പോകുമ്പോള്‍ അച്ചാറും ചട്ട്‌നിയുമൊക്കെ കൊണ്ടു പോകണമെന്ന് മോഹന പറഞ്ഞു.

ജപ്പാന്‍ യാത്രയ്ക്ക് ആറ് മാസവും 24 ദിവസവും ഉണ്ട്. സ്വകാര്യ ടൂര്‍ സ്ഥാപനമാണ് മോഹനയുടെ യാത്രാ ചെലവ് വഹിക്കുന്നത്. വിജയന്റെയും മോഹനയുടെയും കഥ അറിഞ്ഞ് അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ശശി തരൂര്‍ എംപി തുടങ്ങി പല പ്രശസ്ത വ്യക്തികളും യാത്രയ്ക്കു പണം നല്‍കി സഹായിച്ചിട്ടുണ്ടായിരുന്നു. സ്വന്തമായി പോയതു കൂടാതെ രണ്ടു പെണ്‍മക്കളെയും അവരുെട കുടുംബത്തെയും കൂട്ടിയും യാത്ര പോയിട്ടുണ്ടായിരുന്നു. കുടുംബത്തിന്റെ സന്തോഷവും ഇവരെ സംബന്ധിച്ച് പ്രധാനവുമാണ
വാങ്ക് വിളിച്ചപ്പോള്‍ നോമ്പ് തുറക്കല്‍ സാധനങ്ങളെത്തി; സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്