• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ബോബിയുടെ ഓട്ടത്തിനെതിരേ ഡിജിപിയ്ക്ക് പരാതി

തിരുവനന്തപുരം: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉടമ ചെമ്മണ്ണൂര്‍ ദേവസ്സിക്കുട്ടി ബോബി എന്ന ബോബി ചെമ്മണ്ണൂരിനെതിരേ പരാതി. രക്തദാനത്തിന്റെ സന്ദേശമുയര്‍ത്തി 600കിലോമീറ്റര്‍ നീളുന്ന കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കുന്ന ബോബിക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത് ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരാണ്. പത്രങ്ങളിലും ചാനലുകളിലും 'പരസ്യവാര്‍ത്തകളിലൂടെ' ബോബി സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്ന സമയത്തു തന്നെയാണ് ഈ ആരോപണങ്ങളും സജീവമായിട്ടുള്ളത്.

കോടിക്കണക്കിന് രൂപ ധൂര്‍ത്തടിയ്ക്കുന്ന സന്ദേശയാത്രയ്ക്കു പിന്നില്‍ വാണിജ്യ താല്‍പ്പര്യങ്ങളുണ്ടെന്നാണ് പരാതി. ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ നടക്കുന്ന യാത്രയിലൂടെ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുക്കാന്‍ പോകുന്നത്. രക്തദാന മേഖലയില്‍ ആത്മാര്‍ത്ഥയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ കളിയാക്കുന്നതാണ് മുതലാളിയുടെ ഈ യാത്രയെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

ടിവി, പത്ര പരസ്യങ്ങള്‍ക്കും യാത്രകള്‍ക്കും ചെലവാക്കുന്ന കോടികളുണ്ടെങ്കില്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ ബോധവത്കരണ പരിപാടികളും രക്തദാന ക്യാംപുകളും നടത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിന്നെ ഇതിന്റെ മറവില്‍ ബോബി കാണുന്ന വാണിജ്യ താല്‍പ്പര്യങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. പരസ്യങ്ങള്‍ വാരിക്കോരി നല്‍കി അവരെ നിശ്ശബ്ദരാക്കാന്‍ ബോബിക്ക് നല്ലതു പോലെ അറിയുകയും ചെയ്യും.

'സ്വര്‍ണ്ണച്ചിട്ടി'യുടെ മറവില്‍ പിരിച്ചെടുക്കുന്ന കോടികളാണ് ബോബിയുടെ മുഖ്യ വരുമാനം. യാത്രയിലൂടെയും പരസ്യങ്ങളിലൂടെയും ഉണ്ടാക്കിയെടുക്കുന്ന ഇമേജിന്റെ മറവില്‍ തട്ടിപ്പുകള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. രാജ്യത്തിനകത്തും പുറത്തും ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഒട്ടനവധി ബ്രാഞ്ചുകള്‍ തുറക്കാനും ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്റ് ഫിനാന്‍സ് എന്ന സ്ഥാപനം സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കാനും കോടി കണക്കിന് രൂപയുടെ ആസ്തി എങ്ങനെയുണ്ടായിയെന്ന കാര്യത്തില്‍ പരാതിക്കാര്‍ സംശയം പ്രകടിപ്പിക്കുന്നു. സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

ഡിജിപിയ്ക്ക് നല്‍കിയ പരാതിയുടെ കോപ്പി PAGE1, PAGE 2

പരാതി സ്വീകരിച്ചുവെന്നതിന് തെളിവായി നല്‍കിയ രശീതി.

പരാതിയുടെ ബന്ധപ്പെട്ട് വിതരണം ചെയ്ത പത്രകുറിപ്പിന്റെ വിശദമായ രൂപം

ബോബി ചെമ്മണ്ണൂരിനെതിരെ ഡി.ജി.പിയ്ക്ക് പരാതി

തിരുവനന്തപുരം: കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് രക്തദാനത്തിന്റെ പേരില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാമാങ്കത്തിനെതിരെയും ഇതു സംഘടിപ്പിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ബോബി ചെമ്മണ്ണൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സി.ഡി. ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉടമസ്ഥനാണോ? ടിയാന്റെ ഉടമസ്ഥതയിലാണ് ചെമ്മണ്ണൂര്‍ ജ്വല്ലറി നടത്തുന്നതെങ്കില്‍ ടി.സ്ഥാപനത്തിന് പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത് ഏത് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നാണ്? ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ലൈസന്‍സ് ആരുടെ പേരിലാണ് നല്‍കിയിരിക്കുന്നത്? മര്‍ഡോണയെപ്പോലെയുള്ള ഒരു ഉന്നത വ്യക്തിയെ കേരളത്തില്‍ എത്തിച്ച് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരസ്യം നല്‍കുവാന്‍ The Press and Registration of Book Act, 1867 ല്‍ സെക്ഷന്‍ 14,15 പ്രകാരം ഉള്ള കാര്യങ്ങള്‍ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്? അങ്ങനെയെങ്കില്‍ എതിര്‍കക്ഷി കുറ്റം ചെയ്തിട്ടുണ്ടോ? Prize Chits and Money Circulation Schemes (Banning) Act, 1978 ലെ സെക്ഷന്‍ 8 പ്രകാരമായിരുന്നോ? ടി. ബോബി ദൃശ്യ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുവാന്‍ ടി ആക്ട് പ്രകാരം സര്‍ക്കാരില്‍നിന്ന് അംഗീകാരം വാങ്ങിച്ചിട്ടുണ്ടോ? ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് 1882 അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്?

അങ്ങനെയാണെങ്കില്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏത് സബ് രജിസ്ട്രാര്‍ ആഫീസിലാണ് ടി സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്? ടി. ട്രസ്റ്റിന്റെ ഭാരവാഹികള്‍ ആരൊക്കെയാണ്? നിയമാവലി അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്? ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാളിതുവരെയുള്ള ഓഡിറ്റഡ് ബാലന്‍സ്ഷീറ്റ് ബന്ധപ്പെട്ട ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ഹാജരാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ വിശദീകരണം അന്വേഷിക്കണം. ഒന്നാം എതിര്‍കക്ഷി കോടിക്കണക്കിന് രൂപ ചെലവഴിച്ച് 'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ' എന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്ന് തിരവനന്തപുരം വരെ ഓടുന്നതിന് ദൃശ്യമാധ്യമങ്ങളിലും അനുയായികളെ കൂട്ടുന്നതിനും കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. ഈ പണത്തിന്റെ ശ്രോതസ്സ് എവിടെനിന്നാണ്?

2014 ഏപ്രില്‍ 1-14 പുസ്തകം 40, ലക്കം 3 'വനിത' മാസികയില്‍ 41-ാം പേജില്‍ കൊടുത്തിരിക്കുന്ന പരസ്യത്തില്‍ രക്ഷാധികാരികളായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍, ബഹു. പ്രതിപക്ഷ നേതാവ്, വ്യവസായ-മാധ്യമപ്രമുഖരുടെ ഫോട്ടോ പതിപ്പിച്ച് പരസ്യം കൊടുത്തിട്ടുണ്ട്. ആയതിന് അവരുടെ അംഗീകാരം രേഖാമൂലം ഇവര്‍ കൊടുത്തിട്ടുണ്ടോ? ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ വിദേശ പണം സ്വീകരിക്കുന്നതിന് എഫ്.സി.ആര്‍. ആക്ട് പ്രകാരം അംഗീകാരം ലഭിച്ചിട്ടുണ്ടോ? ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നടത്തിവരുന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ബോബി ചെമ്മന്നൂരിന്റെയും ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കളെപ്പറ്റി അന്വേഷണം നടത്തേണ്ടതാണ്. മണി ചെയിന്‍ മാതൃകയില്‍ സ്വര്‍ണ വ്യാപാരത്തട്ടിപ്പ് നടത്തുന്നത് അന്വേഷിക്കേണ്ടതാണ്. മുകളില്‍പ്പറഞ്ഞ കാര്യങ്ങളെപ്പറ്റി ഒരു സമഗ്ര അന്വേഷണം നടത്തണമെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള എല്ലാവിധ സഹായസഹകരണങ്ങളും നിര്‍ത്തിവെക്കുന്നതോടൊപ്പം ബോബി ചെമ്മന്നൂരിന്റെ മാരത്തോണ്‍ ഓട്ടവും നിര്‍ത്തിവെപ്പിക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികളായ കെ.ബി.അജികുമാര്‍, ഡോ. വി. ബിജു, ഹരീന്ദ്രന്‍ നായര്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു.

നിസ്വാര്‍ത്ഥമായി രക്തദാനം ഉള്‍പ്പെടെ വിവിധ സാമൂഹിക സേവനം നടത്തുന്ന ലക്ഷക്കണക്കിന് ആളുകളെ അവഹേളിക്കുന്നതാണ് കോടികള്‍ ചിലവഴിച്ച് നടത്തുന്ന ഈ മാരത്തോണ്‍ ഓട്ടം. അടുത്ത ദിവസങ്ങളിലായി യഥാര്‍ത്ഥ ബോബി ചെമ്മണ്ണൂര്‍ ആരെന്ന് അറിയിക്കുന്ന തെളിവുകള്‍ പുറത്തുവരുമെന്നും പരാതിക്കാര്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിന് ഇരയായവര്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ക്ക്വേണ്ട എല്ലാ നിയമസഹായങ്ങളും ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

English summary
Social workeres gave complaint to Kerala Police DGP, against Boby chemmanur, chairman of Chemmanur International Jewellers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more