സരിത നായര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല!
മാവേലിക്കര: ഈ തിരഞ്ഞെടുപ്പില്‍ സെലിബ്രേറ്റികള്‍ക്കൊപ്പം പ്രധാന്യമുണ്ട് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ക്കും. സിനിമാ താരങ്ങള്‍ പ്രചാരണത്തിനിറങ്ങിയും മറ്റും തിരഞ്ഞെടുപ്പിന്റെ ചൂട് കട്ടി കൂട്ടമ്പോള്‍ അതിലെ മുഖ്യഘടകമായിരുന്നു സരിത എസ് നായര്‍. പ്രചാരണത്തിന്റെ മുഖ്യായുധം. സരിത വോട്ട് ചെയ്‌തോ...??
തന്റെ പൗരാവകാശം രേഖപ്പെടുത്താന്‍ സരിതയും പോളിങ് ബൂത്തിലെത്തി. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ വോട്ടറായ സരിത ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ ജെ ബി എസ് സ്‌കൂളിലാണ് രാവിലെ പതിനൊന്ന് മണിയോടെ വോട്ട് ചെയ്യാനത്തിയത്. സരിതയുടെ വരവ് കണ്ട മാധ്യമപ്പട അവരെ പൊതിഞ്ഞു. ആരാണ് വന്ന സെലിബ്രേറ്റിയെന്നറിയാന്‍ ജനങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ സരിത!

പക്ഷെ സരിതയ്ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സരിതയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെന്ന് മനസ്സിലായതോടെ മാധ്യമങ്ങളോട് സംസാരിച്ച ശേഷം ഒപ്പം വന്ന മുത്തശ്ശിയെ വോട്ട് ചെയ്യ്പ്പിച്ച് സരിത മടങ്ങുകയായിരുന്നു. മറ്റെല്ലാരും വോട്ട് ചെയ്ത് മടങ്ങിയപ്പോള്‍ തന്റെ പൗരാവകാശം രേഖപ്പെടുത്താന്‍ കഴിയാത്തതിലുള്ള നിരാശയോടെയാണ് സരിത മടങ്ങിയത്.
സോളാര്‍ കേസ് തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും ബാധിക്കില്ലെന്നാണ് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്. സോളാര്‍ കേസില്‍ രാഷ്ട്രീയമില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം വെളിപ്പെടുത്തുമെന്ന് പറഞ്ഞ പേരുകള്‍ വെളിപ്പെടുത്തുമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മാവേലിക്കര മണ്ഡലത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ആയുധമായിരുന്നു സോളാറും സരിതയും.












Click it and Unblock the Notifications