മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചു; വിവാദ കത്തില്‍ കേസെടുത്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: നഗരസഭയിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള ശുപാര്‍ശ കത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയാണ് കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് ഉത്തരവിട്ടത്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്‌ഐആറ്. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ വിവാദ കത്തിലാണ് അന്വേഷണം.

സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്. ഡി ജി പി ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണ്.
അതേസമയം, ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ സ്വന്തക്കാരെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ആയ ക്രൈം ബ്രാഞ്ചിനെ അപഹാസ്യ പ്പെടുത്തിയിരിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
അവര്‍ അന്വേഷിച്ചിട്ടു വാലുംതുമ്പും ഇല്ല. വ്യാജമാണോ യാഥാര്‍ത്ഥമാണോ കത്ത് എന്ന് കണ്ടെത്താന്‍ പറ്റിയിട്ടില്ല. യഥാര്‍ത്ഥ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പനെ ഫോണിലൂടെ ആണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. കത്ത് പ്രചരിപ്പിച്ച ബ്രാഞ്ച് കമ്മിറ്റി ഏരിയാക്കമ്മിറ്റി നേതാക്കളുടെ ആരുടെയും മൊഴി എടുത്തില്ല. അവിടെ പോയി അന്വേഷിച്ചാല്‍ ഈ കത്തിന്റെ ഉറവിടം കൃത്യമായി പുറത്തു വരുമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി കേസ് അന്വേഷിക്കുകയാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
കേരളത്തിലെ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിച്ചിട്ടു ഒന്നും കിട്ടാത്തത് ഇപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുകയാണ്. പാര്‍ട്ടിയാണ് അന്വേഷണ ഏജന്‍സി. പരിതാപകരമായ അവസ്ഥയാണ് കേരളത്തിലേത്. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്വല്‍ക്കരിക്ക പ്പെട്ട പോലീസ് ആണ് കേരളത്തില്‍ ഉള്ളത് എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോര്‍പ്പറേഷനിലെ സംഭവം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications