ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലണമെങ്കില്‍ 101 ശതമാനം തെളിവ് വേണം: സര്‍ക്കാരിന് തിരിച്ചടി...
ദില്ലി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ പ്രോസിക്യൂഷന് തെറ്റ് പറ്റിയെന്നും ഗോവിന്ദചാമിയെ തൂക്കികൊല്ലണമെങ്കില്‍ 101 ശതമാനം തെളിവ് വേണമെന്നും സുപ്രീം കോടതി. ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജ്ജി പരിഗണിക്കവെയാണ് സുപ്രീംകോടതി പ്രോസിക്യൂഷനെതിരെ രംഗത്ത് വന്നത്.
ഒരാളെ തൂക്കി കൊല്ലണമെങ്കില്‍ 101 ശതമാനം തെളിവുകള്‍ വേണം. സംശയത്തിന്റെ ആനുകൂല്യമഉണ്ടെങ്കില്‍ വധ സിക്ഷ നല്‍കാനാകില്ല. സൗമ്യ ചാടി രക്ഷപ്പെടു എന്നാണ് സാക്ഷി മൊഴി പറയുന്നത്. ഇത് കണക്കിലെടുത്താന്‍ ഗോവിന്ദ ചാമിക്ക് വധ സിക്ഷ നല്‍കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സൗമ്യവധക്കേസ് പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേസ് മാറ്റിയത്. കേസ് പടിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വിചാരണവേളയില്‍ ഹാജരാക്കിയ സാക്ഷിമൊഴികളെ വിശ്വസിക്കണോ അതോ ഡോക്ടറുടെ മൊഴി വിശ്വസിക്കണോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നത്. സൗമ്യ ട്രെയിനില്‍നിന്ന് രക്ഷപെട്ടതായി രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴികള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയതെന്നും സുപ്രീം കോടതിക്കല്ല പ്രോസിക്യൂഷനാണ് തെറ്റ് പറ്റിയതെന്നും കോടതി വ്യക്തമാക്കി.
സൗമ്യക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയും കൊലപാത കുറ്റവും ഒഴിവാക്കിയതിനെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജിയിലൂടെ ചോദ്യം ചെയ്തത്. ഈ കേസില്‍ 302ാം വകുപ്പിന്റെ സാധ്യത ഒഴിവാക്കി 325ാം വകുപ്പിലാണ് സുപ്രീംകോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. ആ വകുപ്പ് പ്രകാരം ഏഴു വര്‍ഷമാണ് സുപ്രീംകോടതി ശിക്ഷ നല്‍കിയിരിക്കുന്നത്.
325 വകുപ്പ് നിലനില്‍ക്കുകയാണെങ്കില്‍ 302 വകുപ്പ് നിലനില്‍ക്കുമെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതി മുമ്പാകെ ഉന്നയിച്ചത്. കേസില്‍ വിധി പ്രഖ്യാപിച്ചതില്‍ സുപ്രീം കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നും പ്രതി ഗോവിന്ദചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Read Also: കുട്ടികളെ പുറത്താക്കി വീട് പൂട്ടി രണ്ടാനമ്മ സ്ഥലം വിട്ടു; പെരുവഴിയില്‍ കിടന്നത് രണ്ട് ദിവസം...
Read Also: പുലിമുരുകന്‍ വെറും പുലിയല്ല, തിയറ്റര്‍ ഇളക്കിമറിച്ച് ആവേശം; പടം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് !
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications