"സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകും"; അനിൽകാന്ത് മാധ്യമങ്ങളോട്
തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് പുതിയ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഗാർഹിക പീഡനമടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് കാര്യക്ഷമമായ നടപടിയുണ്ടാകും. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തും. പൊലീസിങ്ങ് വൺ മാൻ ഷോയല്ലെന്നും അനിൽകാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിജിപിയായി ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിനും നന്ദി പറയുന്നു. കൂട്ടായപ്രവർത്തനത്തിലൂടെ സേനയെ മുന്നോട്ട് നയിക്കും. വിട്ടു വീഴ്ച്ചയില്ലാതെ ചുമതലകൾ നിർവഹിക്കും. ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനമായിരിക്കും തൻ്റെ ഭാഗത്ത് നിന്നുണ്ടാവുക - അനിൽകാന്ത് പറഞ്ഞു.

സ്വർണ്ണക്കടത്ത് തടയാൻ പ്രത്യേക സ്കീം കൊണ്ടുവരും. ഡ്രോണുകൾ പുതിയ ഭീഷണിയായി സമീപകാലങ്ങിൽ കാണപ്പെടുന്നു. ഇത് തടയാൻ കൂടുതൽ പ്രവർത്തനങ്ങളുണ്ടാകും. സംസ്ഥാന പൊലീസിൽ കൂടുതൽ ആധുനിക സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും ഡിജിപി പറഞ്ഞു.
ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് എന്നീ വിഭാഗങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടിയെടുക്കും. തിരുവനന്തപുരം വർക്കലയിൽ വിദേശ വനിതകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പട്രോളിങ് ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റികളിലെ ഷാഡോ ടീമുകൾ പുനസംഘടിപ്പിക്കുമെന്നും അനിൽകാന്ത് പ്രതികരിച്ചു.

കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സംഭവങ്ങളിൽ സേനാംഗങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കും. അതിനുള്ള സാധ്യതകൾ തേടുകയാണ്. മക്കോക്ക നിയമം സംബന്ധിച്ച് ആക്ടിന് വേണ്ടി സർക്കാരിൽ ശുപാർശ നൽകിയിട്ടുണ്ട്. ഇത് സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്നും ഡിജിപി പറഞ്ഞു.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിലും ഡിജിപി പ്രതികരിച്ചു. എ.റ്റി.എസ് ശക്തിപ്പെടുത്താനുളള പ്രൊപ്പോസൽ സർക്കാരിന് അയച്ചിട്ടുണ്ട്. ഇന്റലിജൻസ് മേധാവികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തും. കൃത്യമായ സ്ട്രാറ്റജി നടപ്പാക്കാനാണ് ആലോചിക്കുന്നത് - അനിൽകാന്ത് വ്യക്തമാക്കി.

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ബ്ലൂടൂത്ത് ഉപയോഗം ഗതാഗത നിയമപ്രകാരം കുറ്റകരമാണ്. അപകടമൊഴിവാക്കാനാണ് പൊലീസ് ഇത്തരം മുൻകരുതലുകൾ നൽകിയിട്ടുള്ളത്. ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഡ്രോണുകൾ പൊലീസിന് ഭീഷണിയാകുന്നുണ്ട്. മുൻ കരുതലിന്റെ ഭാഗമായി ഡ്രോൺ റിസർച്ച് ലാബ് ആരംഭിക്കും. തിരുവനന്തപുരം സൈബർ ഡോം ആസ്ഥാനത്താണ് ഡ്രോൺ ലാബ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും അനിൽകാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Recommended Video
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications