ലോക്കപ്പ് തുറന്ന് പ്രതിയെ മോചിപ്പിച്ച സംഭവം; അന്യേഷണം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: എ.ടി.എം ൽ നിന്ന് പണമെടുത്ത് ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം പിടിച്ച് പറിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ഡി .വൈ .എസ്. പി മോചിപ്പിച്ചത് വിവാദമായതോടെ സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം തുടങ്ങി. എസ്. പി പുഷ്കരന്റെ നിർദ്ദേശ പ്രകാരമാണ് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുന്നത് .

അറന്നൂറിലേറെ തെയ്യക്കോലങ്ങളെ അവതരിപ്പിച്ച കലാകാരനെതേടി ദേശീയ അംഗീകാരം

.ഇക്കഴിഞ്ഞ 16ന് നാദാപുരത്ത് രാത്രി എ .ടി .എം കൗണ്ടറില്‍ നിന്ന് പണമെടുത്ത് ഇറങ്ങിയ യുവാവിനെയാണ് കക്കംവെള്ളി സ്വദേശികളായ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി പണം അപഹരിച്ചത്.പണം കവരുന്നതിന്റെ വ്യക്തമായ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സി .സി . ടി .വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘത്തെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുണ്ടായി.ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കും പോലീസ് പിടികൂടിയിരുന്നു.പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടെ പ സബ് ഡിവിഷണല്‍ ഡി. വൈ .എസ് .പി യുടെ ചുമതലയുള്ള കണ്‍ട്രോള്‍ റൂം ഡി .വൈ .എസ്. പി സ്റ്റേഷനിലെത്തി പ്രതികളെ വിട്ടയക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയും പൊലീസുകാര് കൂട്ടാക്കാതിരുന്നതോടെ ഡി .വൈ .എസ് .പി തന്നെ ലോക്കപ്പിലുണ്ടായിരുന്ന പ്രതികളെ തുറന്ന് വിടുകയായിരുന്നു വത്രേ..സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നതായ് ആരോപണമുയര്‍ന്നിട്ടുണ്ട്.

nadapuram

പ്രതികളെ പൊലീസിലെ ഉന്നതന്‍ ഇടപെട്ട് മോചിപ്പിച്ചത് പോലീസിൽ മുറുമുറ്റുപ്പിന് ഇടയാക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്.ഇതിനിടെ പണം നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപെടുത്തി പരാതി പിന്‍വലിപ്പിക്കുകയും ഉണ്ടായി.സംഭവത്തെ കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഉന്നത പോലീസുദ്യോഗസ്ഥര്‍ മേഖലയിലെ മണല്‍,ചെങ്കല്‍ ഉള്‍പ്പെടെയുള്ള ലോറിക്കാരെ പിഴിയുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ സംഭവം .രഹസ്യാന്യേഷണ വിഭാഗത്തിന്റെ തെളിവെടുപ്പിനിടെ ബംഗാൾ സ്വദേശിയുടെ പരാതിയിൽ പോലീസ് പിടിച്ച് പറി കേസ് രജിസ്റ്റർ ചെയ്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Special branch DYSP to investigate the case of accused who was released from the lockup directly

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്