Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍നിന്നും വന്‍തോതില്‍ ഹാഷിഷ് കേരളത്തിലെത്തുന്നു, എത്തിക്കാന്‍ പ്രത്യേകം കാരിയര്‍മാര്‍

മലപ്പുറം: തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍നിന്നും കാരിയര്‍മാര്‍ മുഖേന വന്‍തോതില്‍ ഹാഷിഷ് കേരളത്തിലേക്കൊഴൂകുന്നു. ഇവ കേരളത്തിലേക്കെത്തിക്കാന്‍ മാത്രമായി പ്രത്യേകം കാരിയര്‍മാര്‍തന്നെ പ്രവര്‍ത്തിക്കുന്നതായും പോലീസ് പറഞ്ഞു.

925 ഗ്രാം ഹാഷിഷുമായി നാല് യുവാക്കളെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എറണാകുളം പനമ്പിള്ളി നഗര്‍ കരുവില തുണ്ടില്‍ കെ.ടി.അഖില്‍ 28, എറണാകുളം നോര്‍ത്ത് പറവൂര്‍ എടവണ്ണക്കാട് കളത്തില്‍ പറമ്പില്‍ ജോണ്‍ ജോബി 32 ,പുലാമന്തോള്‍ ചെമ്മലശ്ശേരി ബാങ്കും പടി കളകണ്ടത്തില്‍ പെരിയം തൊടി ഷെഫീഖ് അലി 26, ചെമ്മലശ്ശേരി തൊഴുതുംപടിക്കല്‍ നിഖില്‍ 23 എന്നിവരെയാണ് ശനിയാഴ്ച ഉച്ച ഒരു മണിയോടെ പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

111

ജില്ലയിലെ ടൌണ്‍കള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ മയക്കുമരുന്നു' വിപണന മേഖലയില്‍ സജീവരാകുന്നതായുള്ള ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തി മേല്‍ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍, ഇന്‍സ്പക്ടര്‍ ടി എസ്ബിനു, എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ഷാ ഡൊ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

222

പിടിച്ചെടുത്ത ഹാഷിഷിന്ന് വിപണിയില്‍ 25ലക്ഷം രൂപ വിലമതിക്കും. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നും കാരിയര്‍മാര്‍ മുഖേനയാണ് ഇത് നാട്ടിലെത്തുന്നത്. ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം അവരുടെ ഒരൊ നീക്കങ്ങളും നിരിക്ഷിച്ച് സംശയിക്കുന്നവരുടെ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു.

333

തമിഴ്‌നാട്ടിലെ ഏജന്റ് മാര്‍ മുഖാന്തിരവും നേരിട്ടും കിലോ കണക്കിനാണ് ഹാഷിഷ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇക്കുട്ടര്‍ എത്തിക്കുന്നത്. ഇത് വിദേശ വിപണിയില്‍ എത്തിയാല്‍25 ലക്ഷത്തില്‍ നിന്നും ഇരട്ടിയാകുമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇങ്ങനെ കിട്ടുന്ന ഹാഷിഷ് വെയിലത്ത് വെച്ച് ചൂടാക്കിയ ശേഷം ദ്രവരൂപത്തിലാക്കി സിഗരറ്റ്കളിലും ഓസിബി ഗിലറ്റ് പേപ്പറുകളിലും വെച്ചാണ് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.2 കിലോ കഞ്ചാവ് ഉപയോഗിച്ച് 100 ഗ്രം വീതം 20 കിലോ കഞ്ചാവ് ഉപയോഗിച്ചാണ് ഒരു കിലോ ആഷിഷ് ഉണ്ടാക്കുന്നതെന്നും അതെ സമയം കഞ്ചാവിനേക്കാള്‍ സുഖമുള്ള ലഹരിയാണന്നും പറഞ്ഞാണ് കൂടുതല്‍ പണം കൊടുത്ത് ഇത്തരം ലഹരി ഉല്‍പ്പന്നങ്ങള്‍ യുവാക്കള്‍ വാങ്ങുന്നതെന്നും പ്രതികള്‍ പോലീസിന്ന് മൊഴി നല്‍കി.

444

ഈ അടുത്ത കാലത്താണ് മലബാര്‍ മേഖലയില്‍ ഹാഷിഷിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹാഷിഷ് വേട്ടകളിലൊന്നാണ് പെരിന്തല്‍മണ്ണയില്‍ ഈ പുതുവര്‍ഷത്തില്‍ പോലിസ് നടത്തിയത്. ഇതിലുള്‍പ്പെട്ട ഗ്യാങ്ങ് ലീഡര്‍മാരായ എറണാകുളം തമിഴ്‌നാട് സ്വദേശികളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തുമെന്നും ജില്ലയിലെ മറ്റു മയക്കുമരുന്ന് വിതരണക്കാരെയും ഏജന്റ് മാരെയും ക്കുറിച്ചും വിശദമായി അന്വേഷിക്കുന്നതാണന്ന് പോലീസധികാരികള്‍ പറഞ്ഞു. പി എന്‍ മോഹന കൃഷ്ണന്‍, സി പി മുരളീ, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്, ദിനേശ് കിഴക്കേക്കര, അനീഷ്, അജിഷ്,പ്രദീപ്, ജയമണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ്സിന്റെ തുടരന്വേഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+