ഐസിസ് സന്ദേശങ്ങളുടെ ഉറവിടം എവിടെ? ഉടന്‍ കണ്ടെത്തും, അന്വേഷിക്കാന്‍ പ്രത്യേക സമിതി

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഭീകരസംഘടനയായ ഐസിസിന്റെ സന്ദേശങ്ങള്‍ കേരളത്തില്‍ ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടങ്ങിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിച്ചതായും ഡിജിപി വ്യക്തമാക്കി. ഐഎസിസിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങളുടെ പേരില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബെഹ്‌റ പറഞ്ഞു.

1

മലയാളികള്‍ അടക്കമുള്ളവര്‍ ഐസിസില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനില്‍ വച്ച് ഐസിസ് ഭീകരര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നും ഐസിസില്‍ ചേര്‍ന്ന മലയാളികളും ഈ സംഘത്തിലുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയായിരുന്നു.

2

ഐസിസിലേക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശം വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഇതിനിടെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാജ്യത്തിന് അകത്തും നിന്നും പുറത്തേക്കുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ശക്തമായ നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിസ് സന്ദേശങ്ങളുടെ ഉറവിടങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്.

English summary
Special technical team will investigate about isis messages source says dgp.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്