Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രത്തിന്റെ തീവ്ര വലതുപക്ഷ വ്യാഖ്യാനം മതേതര ഇന്ത്യയെ തകര്‍ക്കും: മന്ത്രി ഡോ.കെ ടി ജലീല്‍

ഫാറൂഖ് കോളേജ്: ചരിത്രത്തിന്റെ തീവ്രവലതുപക്ഷ വ്യാഖ്യാനം മതേതര ഇന്ത്യയെ തകര്‍ക്കുമെന്നും ചരിത്രത്തില്‍ മായം ചേര്‍ത്താല്‍ തിരിച്ചറിയാനാവാത്ത വിധം രാജ്യം തകര്‍ന്നു പോവുമെന്നും മന്ത്രി ഡോ.കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഒരു നാടിന്റെ ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്താല്‍ നാടിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.

ദേശീയ ചരിത്രകാരന്‍മാരും ഇടതുപക്ഷ ചരിത്രകാരന്‍മാരും കാത്ത് സൂക്ഷിച്ച മതേരത ചരിത്രത്തില്‍ മായം ചേര്‍ത്തതിന്റെ അനന്തര ഫലങ്ങളാണ് രാജ്യത്ത് അരങ്ങേറുതെന്നും അദ്ധേഹം പറഞ്ഞു. കേരള ഹിസ്റ്ററി കോഗ്രസിന്റെ ത്രിദിന മൂന്നാം വാര്‍ഷിക സമ്മേളനം ഫാറൂഖ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം.

ktjaleel

എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ കള്ളപ്രചാരണങ്ങളാണ്. ചരിത്രം ഒരു നാടിന്റെ പൈതൃകമാണ്. മനുഷ്യനെ വിവേകിയും ഭാന്ത്രനുമാക്കുന്ന വിഷയം കൂടിയാണ് ചരിത്രം. 1992 ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ആര്‍.എസ്. ശര്‍മ, റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ ചരിത്രകാരന്‍മാരുടെ ഇടപെടലാണ് രാജ്യത്ത് വലിയ ദുരന്തം ഒഴിവാക്കിയത്. ചരിത്രത്തെ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ത്തമാന ഇന്ത്യയിലെ തീവ്ര വലതുപക്ഷ ചരിത്ര ദുര്‍വ്യാഖ്യാന പദ്ധതി ബോധപൂര്‍വ്വം ഭരണകൂട പിന്തണയോടെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന ഉത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ കുരിക്കള്‍ ചടങ്ങില്‍ അദ്ധ്യക്ഷ വഹിച്ചു. കാലിക്കറ്റ് സര്‍വ്വകാലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സെക്രട്ടറി ഗോപകുമാരന്‍ നായര്‍, യു.എസ്.എ. പെന്‍സില്‍വാനിയ യുനിവേഴ്‌സിറ്റി ഗ്രാജേറ്റ് ചെയര്‍ പ്രൊഫ. ദാവൂദ് അലി, കെ.കെ. ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം.എല്‍.എ, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മറ്റി പ്രസിഡണ്ട് പി.കെ. അഹമ്മദ്, ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം തലവന്‍ ഡോ. ഇ.കെ. ഫസലു റഹ്മാന്‍, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ലോക്കല്‍ സെക്രട്ടറി ഡോ. ടി. മുഹമ്മദാലി, ഡോ. കെ.എം. നസീര്‍, ഡോ. പി. അനില്‍ കുമാര്‍, ഡോ. എം. ആര്‍. മന്‍മദന്‍ സംസാരിച്ചു.


ഡോ. സെബാസ്റ്റ്യന്‍ ജോസഫ് എഡിറ്റ് ചെയ്ത ഓണ്‍ പ്രസന്റിങ്ങ് ഹിസ്റ്ററീസ്, ഡോ. ടി. മുഹമ്മദാലി എഡിറ്റ് ചെയ്ത ഡോഷ്യല്‍ സ്‌കേപ്‌സ് ആന്റ് ലോക്കാലിറ്റി എന്നീ പുസ്തകങ്ങളുടെയും ഡോ. എം. പി. ശ്രീധരന്‍ രചിച്ച വര്‍ഗീയതയും ഇന്ത്യന്‍ ചരിത്ര രചനയും, ഡോ.എം.ആര്‍. മന്‍മഥന്‍ രചിച്ച റീ കാസ്റ്റിങ്ങ് ഇമേജസ് എന്നിവയുടെ പ്രകാശനവും ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ്‌കോയ, മാനേജര്‍ സി.പി. കുഞ്ഞിമുഹമ്മദ്, മുന്‍ ചരിത്ര വിഭാഗം മേധാവി ഡോ. കെ. മുഹമ്മദ് ഹസ്സന്‍, കേരള യുനിവേഴ്‌സിറ്റി മുന്‍ അദ്ധ്യാപകന്‍ പ്രൊഫ. കെ.ടി. മുഹമ്മദലി എന്നിവര്‍ നിര്‍വ്വഹിച്ചു.

തുടര്‍ന്ന് വിവിധ സെഷനല്‍ പ്രസിഡണ്ടുമാരുടെ പ്രഭാഷണത്തിന് ഇക്കണോമിക്‌സ് ഹിസ്റ്ററിയില്‍ പ്രൊഫ, മൈക്കല്‍ തരകന്‍ (കെ.സി.എച്ച്.ആര്‍, ചെയര്‍മാന്‍), സോഷ്യല്‍ ഹിസ്റ്റിറി പ്രൊഫ. മീര വേലായുധന്‍ (സി.ഡി.എസ്. തിരുവനന്തപുരം), ഇന്റലക്ച്വല്‍ ഹിസ്റ്ററി പ്രൊഫ. ടി.പി. ശ്രീകുമാന്‍ (ഇഫ്‌ളു ഹൈദരബാദ്), കള്‍ച്ചറല്‍ ഹിസ്റ്ററി പ്രൊഫ. കെ.എം. ഷീബ, (എസ്.എസ്.യു.എസ്. കാലടി), ലോക്കല്‍ ഹിസ്റ്ററി പ്രൊഫ. സി. ബാലന്‍ (റിട്ട പ്രൊഫ. ഹിസ്റ്ററി), നേതൃത്വം നല്‍കി. ചര്‍ച്ചക്ക് ഡോ. അശോകന്‍ മുണ്ടോന്‍, ഡോ. പി. മോഹന്‍ദാസ്, ഡോ. സി. ഹരിദാസ്, ഡോ. സി.എച്ച്. ജയശ്രീ, പ്രൊഫ. പി.കെ. ശ്രീകുമാര്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+