Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടിയൂര്‍ക്കാവ്; ബിജെപിയില്‍ പോര്.. സീറ്റ് വേണമെന്ന് ശ്രീധരന്‍ പിള്ള? മിണ്ടാതെ നേതൃത്വം

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലത്തില്‍ ബിജെപിയുടെ സാന്നിധ്യവും ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റവുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. ഇക്കുറി കുമ്മനം രാജശേഖരനെ തന്നെ മത്സര രംഗത്ത് ഇറക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം. അതേസമയം മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുമ്മനം.

കുമ്മനത്തിന്‍റെ പിന്‍മാറ്റത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവിനായി ആവശ്യം ശക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

 ഗ്രൂപ്പ് പോര് രൂക്ഷം

ഗ്രൂപ്പ് പോര് രൂക്ഷം

വെറും 3000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്‍റെ മുന്നേറ്റം.അതുകൊണ്ട് തന്നെ കനത്ത മത്സരം കാഴ്ച വെച്ച കുമ്മനം രാജശേഖരന്‍ തന്നെ മത്സര രംഗത്ത് വേണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കുമ്മനം.

 ആവശ്യം ഉന്നയിച്ച് പിള്ള

ആവശ്യം ഉന്നയിച്ച് പിള്ള

ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കാന്‍ ഇടതു വലത് മുന്നണികള്‍ വോട്ട് മറിക്കുമെന്ന് കുമ്മനം ആരോപിക്കുന്നു. അതേസമയം കുമ്മനം ഇടഞ്ഞതോടെ തന്‍റെ പഴയ മോഹം പൊടിതട്ടിയെടുത്തിരിക്കുകയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യമാണ് പിള്ള ഉയര്‍ത്തിയിരിക്കുന്നത്.

 ഉറപ്പ് നല്‍കിയെന്ന്

ഉറപ്പ് നല്‍കിയെന്ന്

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം സാധ്യത പ്രതീക്ഷിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമം ശ്രീധരന്‍ പിള്ള നടത്തിയിരുന്നു. എന്നാല്‍ ആര്‍എസ്എസ് ഇടപെട്ടാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ എത്തിയതും പിള്ളയുടെ മോഹത്തിന് തടയിട്ടതും. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന ആര്‍എസ്എസ് ധാരണയുടെ പുറത്താണ് അന്ന് പിന്‍മാറിയതെന്നാണ് ശ്രീധരന്‍ പിള്ള വിഭാഗം ഇപ്പോള്‍ അവകാശപ്പെടുന്നത്.

 പുറത്താകും

പുറത്താകും

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ശ്രീധരന്‍ പിള്ള ഏത് നിമിഷവും പുറത്താകുമെന്ന സാഹചര്യത്തിലാണ് വട്ടിയൂര്‍ക്കാവ് സീറ്റിനായി ചരടുവലി നടത്തുന്നതെന്ന വിലയിരുത്തലുകള്‍ ഉണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പിള്ളയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിടേണ്ടി വന്ന തിരിച്ചടിയുടെ ഉത്തരവാദിത്തം പിള്ളയ്ക്കാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

 ചരടുവലി ശക്തം

ചരടുവലി ശക്തം

അധ്യക്ഷനെന്ന നിലയില്‍ പിള്ളയ്ക്ക് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്ന ആരോപണവും പാര്‍ട്ടിയില്‍ ഉണ്ട്. അതോടെ ഇത്തവണത്തെ സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്ന് പടയൊരുക്കം ഉണ്ടാകുമെന്ന് പിള്ള വിഭാഗം കണക്കാക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നേതൃമാറ്റം ഉണ്ടായാല്‍ അത് കനത്ത തിരിച്ചടിയാകും വരുത്തുകയെന്നും പിള്ള വിഭാഗം കണക്കാക്കുന്നു. ഈ സാഹചര്യത്തിലാണ് വട്ടിയൂര്‍ക്കാവിനായി ചരട് വലി ശക്തമാക്കകിയിരിക്കുന്നത്.

 പിന്‍മാറും

പിന്‍മാറും

അതേസമയം കുമ്മനം തന്നെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്നാണ് ബിജെപിയിലെ ഭൂരിഭാഗത്തിന്‍റേയും ആവശ്യം. വി മുരളീധരന്‍ വിഭാഗം വിവി രാജേഷിനായും പികെ കൃഷ്ണദാസ് വിഭാഗം തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ എസ് സുരേഷിന് വേണ്ടിയും രംഗത്തുണ്ട്. അതേസമയം കുമ്മനം മത്സരിക്കുകയാണെങ്കിലും എല്ലാ വിഭാഗവും അദ്ദേഹത്തെ പിന്തുണയ്ക്കും.

 പ്രാദേശിക നേതാക്കള്‍

പ്രാദേശിക നേതാക്കള്‍

ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു സീറ്റായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കില്ല. ഇവിടെ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രിയെയോ ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തിനെയോ ആകും പരിഗണിച്ചേക്കുക. കോന്നിയില്‍ ശോഭാ സുരേന്ദ്രനാണ് മുന്‍ഗണന. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്നത്.

 ടോം വടക്കനോ

ടോം വടക്കനോ

എറണാകുളത്ത് ബി ഗോപാലകൃഷ്ണന്‍റെ പേരാണ് ചര്‍ച്ചയായത്. എന്നാല്‍ അദ്ദേഹം പിന്‍മാറിയതോടെ പ്രാദേശിക നേതാക്കളെയാണ് പരിഗണിക്കുന്നത്. സിജി രാജഗോപാല്‍, പത്മജ മേനോന്‍ തുടങ്ങിയവരുടെ പേരുകള്‍ ചര്‍ച്ചയാകുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ ടോം വടക്കന്‍റെ പേരും പരിഗണിക്കുന്നുണ്ട്. അരൂരില്‍ ബിഡിജെഎസിനാകും സീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+