ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം എന്ന പ്രസ്താവന, പിസി ജോർജിനെതിരെ പരാതി നൽകി ശ്രീജ നെയ്യാറ്റിൻകര
കോഴിക്കോട്: തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം എന്നുളള വിവാദ പ്രസ്താവനയിൽ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് എതിരെ സാമൂഹ്യ പ്രവർത്തകയായ ശ്രീജ നെയ്യാറ്റിൻകര പരാതി നൽകി. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീജ നെയ്യാറ്റിൻകര ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''വിദ്വേഷ പ്രസംഗം... പി സി ജോർജ്ജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പരാതി നൽകിയിരുന്നു. നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതിയുടെ ഫേസ്‌ബുക്ക് ഐഡി കാണാനില്ല എന്ന വിചിത്ര മറുപടിയും ആഭ്യന്തര വകുപ്പിൽ നിന്നും ലഭിച്ചു. വിജയദശമി ദിവസം മാരകായുധങ്ങൾ പ്രദർശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെ പരാതി നൽകി.നടപടിയില്ല.
ഇതാ വീണ്ടും ഒരു പരാതി നൽകിയിരിക്കുകയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്. പി സി ജോർജ്ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ. പരാതിയിൻമേൽ ആഭ്യന്തര വകുപ്പ് നടപടി എടുക്കുമോ അതോ പരാതി ചവറ്റുകൊട്ടയിലെറിയുമോ എന്നറിയില്ല. എന്തായാലും പി സി ജോർജ്ജ് എന്ന വർഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് തീരുമാനം''.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. 2030തോട് കൂടി ഇന്ത്യയെ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും എന്നാല്‍ നോട്ട് നിരോധനം മൂലം അത് നടന്നില്ലെന്നുമാണ് പിസി ജോര്‍ജ് പ്രസംഗിച്ചത്. ഈ പോക്ക് അവസാനിപ്പിക്കണം എങ്കില്‍ മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നത് മാത്രമാണ് മാര്‍ഗം എന്നാണ് പിസി ജോര്‍ജ് പ്രസംഗിച്ചത്.












Click it and Unblock the Notifications