• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്ത് രവിക്ക് ആദ്യം പിടി വീണത് പാലക്കാട്: അന്ന് പറഞ്ഞത് നമ്പർ മാറിപ്പോയതാവാമെന്ന്

Google Oneindia Malayalam News

തൃശ്സൂർ: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദർശിപ്പിച്ചെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലാവുന്നത് രണ്ടാം തവണ. കാറിലെത്തിയ ശേഷം കുട്ടികള്‍ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന കേസില്‍ ഇന്ന് പുലർച്ചെയായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പരാതിയിലുടെ അടിസ്ഥാനത്തില്‍ തൃശൂർ വെസ്റ്റ് പൊലീസാണ് താരത്തെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

അഞ്ച് വർഷങ്ങള്‍ക്ക് മുമ്പ് ഒറ്റപ്പാലം പൊലീസും സമാനമായ കേസില്‍ താരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് വണ്‍ഇന്ത്യയോട് ഉള്‍പ്പടെ താന്‍ അത്തരമൊരു കുറ്റകൃത്യം ചെയ്തിട്ടില്ലെന്നായിരുന്നു ശ്രീജിത്ത് രവി അവകാശപ്പെട്ടിരുന്നത്.

പ്രശ്നം മരുന്ന് കഴിക്കാതിരുന്നതിന്റേതെന്ന് ശ്രീജിത്ത് രവി: നിർണ്ണായകമായത് മുഖപരിചയവും കറുത്ത കാറുംപ്രശ്നം മരുന്ന് കഴിക്കാതിരുന്നതിന്റേതെന്ന് ശ്രീജിത്ത് രവി: നിർണ്ണായകമായത് മുഖപരിചയവും കറുത്ത കാറും

2016 ഓഗസ്റ്റ് 27 നായിരുന്നു ശ്രീജിത്ത് രവിക്കെതിരായ

2016 ഓഗസ്റ്റ് 27 നായിരുന്നു ശ്രീജിത്ത് രവിക്കെതിരായ ആദ്യ കേസിന് ആസ്പദമായ സംഭവം നടന്നത്. പത്തിരിപ്പാലയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മുന്നിലെത്തിയ ശ്രീജിത്ത് നഗ്നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതെന്നായിരുന്നു പരാതി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം തുടക്കം മുതല്‍ നിഷേധിക്കുകയായിരുന്നു ചെയ്തത്.

കൊറിയന്‍ വിട്ട് നാടനിലേക്ക് ചേക്കേറി ലേഡി സൂപ്പർ സ്റ്റാർ: കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യറുടെ ചുരിദാർ ചിത്രങ്ങള്‍

വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ ഒരു കാര്യം

വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ ഒരു കാര്യം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നായിരുന്നു വണ്‍ഇന്ത്യ മലയാളത്തോട് ശ്രീജിത്ത് രവി അന്ന് വണ്‍ ഇന്ത്യമലയാളത്തോട് വ്യക്തമാക്കിയത്. എന്നാല്‍ പൊലീസ് വിളിച്ചത് പ്രകാരം ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സ്റ്റേഷനില്‍ പോയതായി അദ്ദേഹം സമ്മതിച്ചു.

പരാതിയില്‍ പറയുന്ന കാറിന്റെ നമ്പര്‍ തന്റെ പേരില്‍

പരാതിയില്‍ പറയുന്ന കാറിന്റെ നമ്പര്‍ തന്റെ പേരില്‍ തന്നെ ഉള്ളതാണ്. എന്നാല്‍ എന്താണ് യഥാർത്ഥത്തില്‍ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താന്‍ പ്രദേശത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം ഒരു സംഭവം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുമായിരുന്നു അദ്ദേഹം അന്ന് വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.

അത്യാവശ്യം ആളുകള്‍ കണ്ടാല്‍ തിരിച്ചറിയുന്ന ഒരു നടനല്ലേ

അത്യാവശ്യം ആളുകള്‍ കണ്ടാല്‍ തിരിച്ചറിയുന്ന ഒരു നടനല്ലേ താന്‍. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാമോ. പെണ്‍കുട്ടികളുടെ പരാതി പ്രകാരം പതിനഞ്ച് മിനിട്ടോളം അയാള്‍ അവിടെ ഉണ്ടായിരുന്നു. പത്ത് സക്കന്റ് കൊണ്ട് തന്നെ ആളുകള്‍ തന്നെ തിരിച്ചറിയില്ലേ എന്നും അന്ന് ശ്രീജിത്ത് ചോദിച്ചിരുന്നു.

അത്തരമൊരു പ്രവർത്തി എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല

അത്തരമൊരു പ്രവർത്തി എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പരാതി എഴുതിക്കൊടുത്തപ്പോള്‍ ഒരുപക്ഷേ കാറിന്റെ നമ്പര്‍ തെറ്റിപോയതാവും എന്നാണ് ഞാന്‍ കരുതുന്നത്. പരാതി ഉന്നയിച്ചവരെ താന്‍ പോലീസ് സ്‌റ്റേഷനില്‍വച്ച് കണ്ടിരുന്നു. ഇരുണ്ട നിറമുള്ള ഒരാളായിരുന്നു എന്നാണ് കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ച ഫോണ്‍ തന്റെ കൈയ്യിലുള്ളതല്ലെന്നും, കണ്ണടയുടെ ഫ്രെയിം വേറെ ആയിരുന്നുവെന്നും അവർ പറഞ്ഞാതായും താരം അന്ന് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ താരത്തിന്റെ എല്ലാവിധ അവകാശവാദങ്ങളും

എന്നാല്‍ താരത്തിന്റെ എല്ലാവിധ അവകാശവാദങ്ങളും തള്ളിക്കൊണ്ട് പൊലീസ് അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് പോകുകയായിരുന്നു. കേസില്‍ പിന്നീട് കർശന ഉപാധികളോടെ താരത്തിനെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം വേണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. പിന്നെ എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി ഒപ്പിടണമെന്നതായിരുന്നു ജാമ്യ വ്യവസ്ഥ.

Recommended Video

cmsvideo
  ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala
  English summary
  Sreejith Ravi was first caught in Palakkad: It was said then that the number might have changed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X