ട്രൂഡോ ഇതിനപ്പുറവും പറയും: ഇന്ത്യക്ക് വന്‍ പിന്തുണ, കാനഡയ്ക്ക് ശക്തമായ മറുപടിയുമായി ശ്രീലങ്കയും
ന്യൂയോർക്ക്: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്‌രി. കാനഡയിൽ തീവ്രവാദികൾ സുരക്ഷിത താവളമാക്കിയെന്നും തെളിവുകളൊന്നുമില്ലാതെ അവരുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അതിരൂക്ഷമായ ആരോപണങ്ങളാണ് ഇന്ത്യക്കെതിരെ നടത്തിയെതന്നും കനേഡിയന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു.
'ട്രൂഡോ അതിശയോക്തി നിറഞ്ഞതും അടിസ്ഥാന രഹിതവുമായ പ്രതികരണമാണ് നടത്തിയത്. ചില ഭീകരർ കാനഡയിൽ സുരക്ഷിത താവളങ്ങൾ കണ്ടെത്തി. കനേഡിയൻ പ്രധാനമന്ത്രി ഇത്തരത്തിൽ തെളിവുകളൊന്നുമില്ലാതെ ചില ക്രൂരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. നമ്മുടെ രാജ്യത്ത് വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അവർ ശ്രീലങ്കയില്‍ വംശഹത്യ നടന്നു എന്ന് പറഞ്ഞത് പോലെ തന്നെയാണ് ഇത്" അദ്ദേഹം പറഞ്ഞു.

സെപ്തംബർ 18ന് കാനഡയിൽ വെച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്നായിരുന്നു ഇന്ത്യ - കാനഡ ബന്ധം വഷളായത്. ജൂൺ 18 ന് കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് ഇന്ത്യയില്‍ തീവ്രവാദിയായി കുറ്റം ചാർത്തപ്പെട്ട നിജ്ജാർ കൊല്ലപ്പെടുകയായിരുന്നു.
"ഇന്നലെ അദ്ദേഹം പോയി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുമായി ബന്ധപ്പെട്ടിരുന്ന ഒരാൾക്ക് ഉജ്ജ്വലമായ സ്വീകരണം നൽകിയതായി ഞാൻ കണ്ടു. അവർ ഇതൊക്കെ പണ്ടും ചെയ്തത് തന്നെയാണ്. അതിനാല്‍ തന്നെ എനിക്ക് അത്ഭുതമൊന്നുമില്ല." കാനഡയുടെ പാർലമെന്റിൽ മുൻ നാസി സൈനികനെ ആദരിച്ചതിന് ട്രൂഡോയെ പരിഹസിച്ചുകൊണ്ട് ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു.
ട്രൂഡോയുടെ "വംശഹത്യ" പരാമർശം ശ്രീലങ്ക-കാനഡ ബന്ധത്തെ ബാധിച്ചതായും സാബ്രി പറഞ്ഞു. "ആ പരാമർശം യഥാർത്ഥത്തിൽ ഞങ്ങളുടെ ബന്ധത്തെ ബാധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന് അതിൽ വ്യത്യസ്തമായ അഭിപ്രായമുണ്ട്. ശ്രീലങ്ക ഒരു വംശഹത്യയിലൂടെയല്ല കടന്നുപോയതെന്ന് ഞങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അതേസമയം ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ പ്രധാനമന്ത്രി ട്രൂഡോ എഴുന്നേറ്റു നിന്ന് വംശഹത്യ നടന്നുവെന്ന് പറയുന്നു" സാബ്രി പറഞ്ഞു.
മറ്റൊരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം കനേഡിയൻ പ്രധാനമന്ത്രിയെ ഉപദേശിച്ചു. മറ്റാരേക്കാളും നമ്മൾ നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നു. എങ്ങനെ ഭരിക്കണമെന്ന് മറ്റുള്ളവർ പറയേണ്ട ആവശ്യമില്ല. ശ്രീലങ്കയിലെ മുൻകാല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ട്രൂഡോ നടത്തിയ വംശഹത്യ പ്രസ്താവന ശ്രീലങ്ക നേരത്തെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications