ഇനിയാ പന്തല്‍ പൊളിക്കരുത് എന്ന് എസ്എസ് ലാല്‍; ജനങ്ങള്‍ക്ക് ഉപയോഗപ്പെടും, വാക്‌സിന്‍ നല്‍കാം
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കെട്ടിയ പന്തല്‍ പൊളിക്കരുതെന്ന് എസ്എസ് ലാല്‍. ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ വിദഗ്ധനായ എസ്എസ് ലാല്‍ കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. സത്യപ്രതിജ്ഞ വലിയ ആഘോഷമാക്കുന്നതിനെതിരെ അദ്ദേഹം നേരത്തെ രംഗത്തുവന്നിരുന്നു. ആള്‍ക്കൂട്ടം വരുന്നത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നു ആശങ്ക.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍
എന്നാല്‍ ഇപ്പോള്‍ എസ്എസ് ലാല്‍ പങ്കുവെക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് കെട്ടിയ പന്തല്‍ ഇനി വാക്‌സിനേഷന് വേണ്ടി ഉപയോഗപ്പെടുത്താം എന്നാണ്. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിനേഷന് വലിയ തിരക്ക് അനുഭവപ്പെടുന്ന കാര്യവും അദ്ദേഹം എടുത്തു പറയുന്നു. എസ്എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം...
ഇനിയാ പന്തല്‍ പൊളിക്കരുത്
മന്തിസഭയുടെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കാന്‍ പോകുകയാണ്. ഇക്കാര്യത്തില്‍ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.
ഒരു നിര്‍ദ്ദേശമുണ്ട്. നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തല്‍. സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പന്തല്‍ തല്‍ക്കാലം പൊളിച്ചു കളയരുത്. ഈ പന്തല്‍ കൊവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധര്‍ക്ക് വരാനായി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലര്‍ക്കും രോഗം കിട്ടാന്‍ കാരണമായിക്കാണും.
പന്തല്‍ വാക്‌സിനേഷന് നല്‍കിയാല്‍ വാക്‌സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.
ഡോ: എസ്. എസ്. ലാല്‍
ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications