സംസ്ഥാന കേരളോത്സവം: നാടന്‍ പാട്ടിലും നാടകത്തിലും ചങ്ങമ്പുഴ കലാകായിക വേദിക്ക് ഒന്നാം സ്ഥാനം

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: പാലക്കാട്ട് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ നാടന്‍ പാട്ടിലും നാടകത്തിലും വാണിയംപാറ ചങ്ങമ്പുഴ കലാകായിക വേദിക്ക് ഒന്നാം സ്ഥാനം. ജില്ലാ കേരളോത്സവത്തില്‍ രണ്ടാം സ്ഥാനത്തായതിനെത്തുടര്‍ന്ന് കോടതി വിധിയുമായാണ് ചങ്ങമ്പുഴ കലാകായിക വേദി ടീം സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തത്.

18 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ചങ്ങമ്പുഴ കലാകായിക വേദി നേട്ടം കൊയ്തത്. ജനുവരിയില്‍ രാജസ്ഥാനില്‍ നടക്കുന്ന ദേശീയ യുവജനോത്സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. വേദി പ്രവര്‍ത്തകനായ രവീന്ദ്രന്‍ വാണിയംപാറയാണ് ടീമിനെ പരിശീലിപ്പിച്ചത്.

kasarcode

അതേ സമയം നാടക മത്സരത്തിലും വാണിയംപാറ ടീം ജേതാക്കളായി. അരുണ്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നഗ്നനായ തമ്പുരാന്‍ എന്ന നാടകമാണ് അവതരിപ്പിച്ചത്. ഈ നാടകത്തില്‍ തമ്പുരാന്റെ വേഷമിട്ട സി.കെ രാജേഷിനെ മികച്ച നടനായി തിരഞ്ഞെടുത്തു. കണ്ണൂര്‍ ടീമിന്റെ പെണ്ണ് എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം. ജ്വാല കരുവാക്കോടിന്റെ തണ്ണീര്‍ എന്ന നാടകവും തൃശൂരിന്റെ സുന്ദരായനം എന്ന നാടകവും മൂന്നാം സ്ഥാനം പങ്കിട്ടു. ഹിന്ദി നാടക മത്സരത്തില്‍ ചങ്ങമ്പുഴ കലാകായിക വേദിയുടെ നംഗ നര്‍പ്പതി എന്ന നാടകം രണ്ടാം സ്ഥാനം നേടി. ഇതിലെ അഭിനയത്തിന് അഭിനവ് ഇ.കെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

സിറ്റി സ്വപ്‌നലോകത്ത്.... തുടരെ 18ാം ജയം, റെക്കോര്‍ഡിനരികെ, മിലാന്‍ പോരില്‍ ഇന്റര്‍ വീണു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
State Keralolsavam; Changambuzha arts and sports club won first prize

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്