കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം തിരിച്ചടിയാകും, അയ്യായിരം കോടിയുടെ പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടി വരും: തോമസ് ഐസക്

ദേശീയ സംസ്ഥാനപാതയരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തെ സാമ്പത്തീക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്നുള്ള സര്‍ക്കാര്‍ വിധിയോടെ പ്രതിസന്ധിയിലായത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ സിംഹ ഭാഗവും മദ്യ വില്പനയിലൂടെയായിരുന്നു ലഭിച്ചിരുന്നത്. സുപ്രീം കോടതി വിധിയോടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

Thomas Issac

മദ്യശാലകള്‍ പൂട്ടുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനത്തില്‍ വര്‍ഷം നാലായിരം മുതല്‍ അയ്യായിരം കോടിയുടെ കുറവ് സുപ്രീം കോടതി വിധി മൂലമുണ്ടാകും. അതുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 5000 കോടിയോളം രൂപയുടെ പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യശാലകള്‍ കൂട്ടത്തോടെ പൂട്ടുന്നതോടെ 20000ത്തോളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. ഇവരുടെ പുനരദ്ധിവാസവും സര്‍ക്കാരിന് വെല്ലുവിളിയാകും. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന വേണമെന്നും തോമസ് ഐസക് പറഞ്ഞു. സുപ്രീം കോടതി വിധി ശനിയാഴ്ച മുതല്‍ നിലവില്‍ വന്നു.

Thomas Issac

സംസ്ഥാന ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്നുള്ള വിധിയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ മാത്രമല്ല ഫൈവ് സ്റ്റാര്‍ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടതോടെ വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. ഈ മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാണ്. പൂട്ടിയ ഹോട്ടലുകളില്‍ അധികവും മാറ്റി സ്ഥാപിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതാണ് ഏറെ തിരിച്ചടിയായത്.

English summary
Due to Supreme Court verdict on liquor shop will lead state into financial crisis, says Finance Minister Thomas Issac.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X