Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതിയുമായെത്തിയ 89 വയസുകാരി വൃദ്ധയെ ആക്ഷേപിച്ച്‌ വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍

പത്തനംതിട്ട: 89കാരിയായ പരാതിക്കാരിയെ ആക്ഷേപിച്ച്‌ വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. അയല്‍വാസി വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബത്തോടൊപ്പം വനിത കമ്മഷിനില്‍ എത്തിയ വൃദ്ധയെയാണ്‌ വനിത കമ്മിഷന്‍ അധ്യക്ഷ അപമാനിച്ചത്‌.

വനിത കമ്മിഷന്‍ അധ്യക്ഷയെ ഫോണില്‍ ബന്ധപ്പെട്ട പരാതിക്കാരിയോട്‌ വളരെ മോശമായി പ്രതികരിക്കുന്ന വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്റെ ഫോണ്‍ കോള്‍ സംഭാഷണം പുറത്തുവന്നു.

josephine

"എന്തിനാണ്‌ പരാതി കൊടുത്തത്‌. അത്‌ പൊലീസ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതിയായിരുന്നല്ലോ? 89 വയസുള്ള അമ്മയെ കൊണ്ട്‌ വനിത കമ്മിഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ്‌ പറയേണ്ടത്‌, 89 വയസുള്ള തള്ളയെ കൊണ്ടു പാരതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു ആരെയെങ്കിലും ബന്ധപ്പെടുത്തേണ്ടഡോ" എന്നായിരുന്നു ജോസൈഫൈന്റെ പ്രതികരണം.
വിനത കമ്മിഷനില്‍ തന്നെയല്ലേ പരാതി കൊടുക്കേണ്ടത്‌ എന്ന പാരതിക്കാരിയുടെ ബന്ധുവിന്റെ ചോദ്യത്തിന്‌ വളരെ രൂക്ഷമായ മറുപടിയാണ്‌ വനിത കമ്മിഷനില്‍ നിന്നും ഉണ്ടായത്‌. 89 വയസുള്ള തള്ളയെ എന്നാപ്പിന്നെ വനിതാ കമ്മിഷനില്‍ എത്തിക്ക്‌ , വനിത കമ്മിഷനില്‍ പാരതി കൊടുത്താല്‍ വിളിപ്പിക്കും. അപ്പോള്‍ എത്തണം. സുഖമില്ലാത്ത ഇത്രയും വയസുള്ള അമ്മയെക്കൊണ്ട്‌ പാരാതി കൊടുത്താല്‍ ആളെ ശിക്ഷിക്കാന്‍ പറ്റുമോ ഇല്ലല്ലോ, കമ്മിഷന്‍ രണ്ട്‌ കൂട്ടരേയും വിളിപ്പിക്കും കാര്യങ്ങള്‍ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്‌ക്ക്‌ വനിത കമ്മിഷന്‍ ഓഫീസില്‍ വിളിപ്പിച്ചാല്‍ വരാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ എന്നായിരുന്നു ജോസഫൈന്റെ മറുപടി.
2020ലാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌. പത്തനംതിട്ട കോട്ടങ്കല്‍ സ്വദേശിനിയായ 89 വയസുകാരി ലക്ഷ്‌മിക്കുട്ടിയമ്മയെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ലക്ഷ്‌മിക്കുട്ടിയമ്മയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. തുടര്‍ന്ന്‌ ഇവര്‍ മുഖ്യമന്ത്രിക്കും വനിത കമ്മിഷനും പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ജനുവരി 28ന്‌ അടൂരില്‍ നടക്കുന്ന വനിത കമ്മിഷന്‍ സിറ്റിംഗില്‍ പങ്കെടുക്കാന്‍ വിളിച്ചത്‌. എന്നാല്‍ കോട്ടാങ്കല്‍ സ്വദേശിയായ ലക്ഷ്‌മിക്കുട്ടിയെട്‌ അന്‍പത്‌ കിലോമീറ്റര്‍ അകലെയുള്ള അടൂരിലേക്ക്‌ ഹിയറിംഗിന്‌ എത്താനായിരുന്നു വനിത കമ്മിഷന്‍ ആവശ്യപ്പെട്ടത്‌. ഈ സാഹചര്യത്തില്‍ ലക്ഷ്‌മിക്കുട്ടിയമ്മയുടെ ചെറുമകന്‍ വനിത കമ്മിഷന്‍ വെബ്‌സൈറ്റില്‍ നിന്നും കോണ്‍ടാക്‌റ്റ്‌ എടുത്തു അതില്‍ വിളിച്ചു. വനിത കമ്മിഷന്‍ അധ്യക്ഷയായ എംസി ജോസഫൈനാണ്‌ ഈ കോള്‍ എടുത്തത്‌. അവരോട്‌ കാര്യങ്ങള്‍ വിശദീകരിച്ച ചെറുമകന്‍ ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാല്‍ ഹിയറിംഗിന്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ്‌ വനിത കമ്മിഷന്‍ അധ്യക്ഷ പാരാതിക്കാരിയോട്‌ പൊട്ടിത്തെറിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+