മലപ്പുറത്ത് സൈനിക ബോംബും വെടിയുണ്ടയും എവിടെനിന്ന്?; പിന്നില്‍ തീവ്രവാദികളോ?

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഭാരതപ്പുഴയില്‍ നിന്നും ശക്തമായ സ്‌ഫോടനത്തിന് ശേഷിയുള്ള ബോംബും വെടിയുണ്ടകളും കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. സൈന്യത്തിനുവേണ്ടി മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ നിര്‍മിച്ച ഇവ എങ്ങിനെ കുറ്റിപ്പുറം പാലത്തിന് കീഴിലെത്തി എന്നതിനെക്കുറിച്ച ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദികളുടെ കൈയ്യില്‍ ഇത്തരം സ്‌ഫോടക വസ്തുക്കള്‍ എത്തിപ്പെട്ടാല്‍ അത് കനത്ത ആള്‍നാശമുണ്ടാക്കും. ആയുധങ്ങള്‍ക്ക് പുറമെ കുറ്റിപ്പുറം പാലത്തിനു താഴെനിന്ന്, സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള നാല് ലോഹ ഷീറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ചക്രം ചെളിയിലാണ്ടുപോകുന്നത് തടയാനും താല്‍ക്കാലിക നിര്‍മിതികളുണ്ടാക്കാനുമാണ് സൈന്യം ഇത്തരം ഷീറ്റുകള്‍ ഉപയോഗിക്കുന്നത്.

kuttipuramiedbomb

ഹൈവേയിലൂടെയുള്ള യാത്രാമധ്യേ ആരെങ്കിലും ഇത് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ സംഘമാണ് ഇത് അന്വേഷിക്കുന്നത്. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടും തീവ്രവാദികളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്.

ഇത്രയും ആയുധങ്ങള്‍ സൈന്യത്തില്‍ നിന്നും നഷ്ടപ്പെട്ടത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ആയുധങ്ങള്‍ നഷ്ടപ്പെട്ടതെങ്ങിനെയെന്നത് സൈനിക തലത്തിലും അന്വേഷണമുണ്ടാകും. അതേസമയം, ഇവ മലപ്പുറത്ത് തന്നെ ഉപേക്ഷിക്കപ്പെട്ടത് ജില്ലയ്ക്ക് പേരുദോഷമുണ്ടാക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ജനരക്ഷാ യാത്ര ഗുണം ചെയ്തില്ല; ബിജെപിയുടെ വികാസ യാത്ര കേരളം പിടിക്കാന്‍

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Steel planking used by army recovered from under Kuttippuram bridge

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്