കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്പയില്‍ വസ്ത്രം ഉപേക്ഷിച്ചാല്‍ അയ്യപ്പന്‍മാര്‍ക്ക് ഇനി ജയിലില്‍ കിടക്കാം! ആറ് വര്‍ഷം

Google Oneindia Malayalam News

കൊച്ചി: ശബരിമല തീര്‍ത്ഥാടന കാലത്ത് ഏറ്റവും അധികം മലിനീകരിയ്ക്കപ്പെടുന്ന നദിയാണ് പമ്പ. മല കയറുന്ന അയ്യപ്പന്‍മാര്‍ തങ്ങള്‍ ധരിച്ചിരിയ്ക്കുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പടെ നദിയില്‍ ഉപേക്ഷിയ്ക്കുന്നതാണ് പതിവ്. എന്നാല്‍ ഇനി മുതല്‍ പമ്പയില്‍ വസ്ത്രം ഉപേക്ഷിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരും.

പമ്പ നദിയില്‍ വസ്ത്രം ഉപേക്ഷിയ്ക്കുന്നതും നദിയെ മലിനപ്പെടുത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഹൈക്കോടി. നദി നിയമപ്രകാരം ഇത്തരക്കാര്‍ക്ക് ആറ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനുശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Sabarimala

വസ്ത്രങ്ങള്‍, പഌസ്റ്റിക്ക് മറ്റ് മാലിന്യങ്ങള്‍ എന്നിവ പമ്പയില്‍ എറിയുന്നവര്‍ക്കെതിരെയും അതിന് പ്രേരിപ്പിയ്ക്കുന്നവര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാം. പമ്പ മലിനമാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ജില്ല കളക്ടര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍, തോര്‍ത്ത്, മാല, പ്ളാസ്റ്റിക്ക് വസ്തുക്കള്‍ എന്നിവ പമ്പയില്‍ ഉപേക്ഷിയ്ക്കുന്നത് മൂലം നദി മലിനപ്പെടുന്നെന്ന് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

English summary
Throwing clothes into water bodies near Sabarimala is an offence punishable with imprisonment, the Kerala high court has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X