ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന 14 ദിവസങ്ങള്‍, കൊവിഡ് ഒരു ജലദോഷ പനിയല്ല; അനുഭവക്കുറിപ്പ്
ജനുവരി അവസാനമാണ് എനിക്ക് കൊവിഡ് പോസിറ്റീവാകുന്നത്. ഓഫീസിലെ വാഷ് റൂമില്‍ നിന്ന് ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ എനിക്ക് അതിന്റെ മണം കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ ഏകദേശം മനസിലായി, പിന്നീട് സോപ്പ് എടുത്ത് ഒന്ന് മണപ്പിച്ചുനോക്കി. അതിന്റെ മണവും കിട്ടുന്നില്ല, അപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങി ലാബില്‍ പോയി ടെസ്റ്റ് ചെയ്തു. ഫലം വന്നപ്പോള്‍ പോസിറ്റീവായി.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

പിന്നീട് നേരെ ഫ്‌ളാറ്റിലേക്ക് വന്നു, ഞാന്‍ ഫാമിലിയായിട്ടല്ല താമസിക്കുന്നത്, ഒരു ബാച്ചിലര്‍ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. കണ്ണൂരാണ് എന്റെ നാട്, കൊച്ചിയില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് താമസിക്കുന്നത്. പോസിറ്റീവായപ്പോള്‍ ഭക്ഷണത്തിന്റെ കാര്യം ആകെ തകിടം മറിഞ്ഞു. ഫ്‌ളാറ്റില്‍ മൂന്ന് നാല് കൂട്ടുകാരുണ്ടായതുകൊണ്ട്, ഞാന്‍ റൂമില്‍ ക്വാറന്റീനില്‍ കഴിഞ്ഞിട്ട് അവരാണ് എനിക്ക് മൂന്ന് നേരം ഫുഡ് സെര്‍വ്വ് ചെയ്തത്. കൃത്യമായ സമയത്ത് ഭക്ഷണൊക്കെ കിട്ടിയിരുന്നു, എന്നാലും എല്ലാം ഒരു ഒപ്പിക്കലായിരുന്നു.
കൊവിഡ് വന്നപ്പോള്‍ ആദ്യമായുണ്ടായത്, ഭക്ഷണത്തിന്റെ ക്രമം തെറ്റി. കൂടാതെ അനുബന്ധമായ നമ്മുടെ ജീവിതചര്യകളുടെ അല്ലെങ്കില്‍ അതിന്റെ സമയക്രമങ്ങള്‍ മൊത്തമായി തെറ്റി. നിങ്ങള്‍ ആലോചിച്ച് നോക്കിയാല്‍ മതി അടച്ചിരിക്കുന്ന മുറിയില്‍ ഒരു ആള്‍ക്ക് എത്ര മണിക്കൂര്‍ ഇരിക്കാന്‍ പറ്റും, നമ്മള്‍ ശരിക്ക് ഇരിക്കുന്നത് 14 ദിവസത്തോളമാണ്. ആ ഒരു സമയത്ത് കൊവിഡ് സാധാരണമായിരുന്നു. ആള്‍ക്കാര്‍ക്ക് അതിനോടുള്ള പേടി എന്ന സംഭവം മാറിയിരുന്നു. ആ സമയത്ത് എല്ലാവരുടെയും കാഴ്ചപ്പാട് ഒരു ജലദോഷ പനി പോലെയാണ്, അല്ലെങ്കില്‍ വന്നുപോകട്ടെ എന്നൊക്കെയായിരുന്നു. ഇതുപോലെ തന്നെയാണ് എനിക്ക് പോസിറ്റീവായ ആദ്യത്തെ സമയത്ത് ഞാന്‍ വിചാരിച്ചിരുന്നത്.
എന്നാല്‍ അന്ന് രാത്രി തന്നെ എനിക്ക് മനസിലായി, ഇത് അങ്ങനെയൊന്നുമല്ല, ആദ്യത്തെ മൂന്ന് നാല് ദിവസം ഭയങ്കരമായ ശരീര വേദനയും നടുവേദനയും ഉണ്ടായിരുന്നു. നമുക്ക് ഉറങ്ങാന്‍ പറ്റാത്ത ഒരു അവസ്ഥയായിരുന്നു. സുഖമായിട്ട് ഉറങ്ങാലോ, സുഖമായിട്ട് ഇരിക്കാലോ എന്നൊക്കെയാണ് കൊവിഡ് വന്നപ്പോള്‍ സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞത്. എന്നാല്‍ ഒരിക്കലും അത് അങ്ങനെയല്ല, നമുക്ക് ആദ്യത്തെ മൂന്ന് നാല് ദിവസം നമുക്ക് തിരിഞ്ഞ് കിടക്കാന്‍ പറ്റില്ല, മറിഞ്ഞ് കിടക്കാന്‍ പറ്റില്ല, ഒന്നും ചെയ്യാന്‍ പറ്റില്ല,
പിന്നെ എനിക്ക് ആ ഒരു സമയത്ത് ഞാന്‍ ചെലവഴിച്ചത്, വായിക്കാനും സിനിമ കാണാനും ഇഷ്ടമാണ്. ഇത് രണ്ടും ഞാന്‍ ആ സമയത്ത് ചെയ്തിരുന്നു. പക്ഷേ, ഇതിനും ഒരു പരിധിയുണ്ടായിരുന്നു. എത്ര നേരം എന്ന് വച്ച് നമുക്ക് ഇത് ചെയ്യാനാകും. പുറത്തിറങ്ങാതെ ഒരാളെ കാണാതെ എത്ര ദിവസമാണ് നമുക്ക് ഇരിക്കാന്‍ സാധിക്കുക. എന്റെ ജീവിതത്തിലെ ഭയങ്കരമായ വേഴ്‌സ്ഡ് ആയ കുറച്ച് ദിവസങ്ങളായിരുന്നു ഈ 14 ദിവസം. നെഗറ്റീവായിട്ടും മൂന്ന് ദിവസം റിവേഴ്‌സ് ക്വാറന്റീന്‍ ചെയ്തു.
എനിക്ക് കൊവിഡിനെ പറ്റി ആദ്യം പറയാനുള്ളത് ഇത് ഒരു ജലദോഷ പനി പോലെയല്ല, ഇത് വന്നാല്‍ അത്യാവശ്യം പ്രശ്‌നം തന്നെയാണ്. നല്ല വേദനയാണ്. ഞാന്‍ അത്യാവശ്യം അനുഭവിച്ചായിരുന്നു. എന്റെ സുഹൃത്തിന് ഈ രണ്ടാം തരംഗത്തില്‍ പോസിറ്റീവായിരുന്നു. അവനും പറയുന്നത് ഭയങ്കര പെയിനാണ് ഉണ്ടായിരുന്നത് എന്നാണ്, ആദ്യത്തെ തരംഗത്തെക്കാള്‍ മാരകമാണ് രണ്ടാമത്തെ തരംഗമെന്നാണ് അവന്‍ പറയുന്നത്. ശരിക്കും ക്വാറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങി ആള്‍ക്കാരെ കാണുമ്പോഴാണ് ജീവിതം തിരിച്ചറിഞ്ഞത്. കൊവിഡ് പിടിപെട്ടാല്‍ ഭയങ്കര പാടാണ്, ഞാന്‍ ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന 14 ദിവസങ്ങളാണ് സത്യം പറഞ്ഞാല്‍ കൊവിഡ് വന്ന ആ കാലയളവ്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications