കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കി, ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി, എംഎല്‍എയും സബ് കളക്ടറും കുടുങ്ങി!

കുടുംബ സുഹൃത്തിന്റെ ബന്ധുവിനായി ചട്ടങ്ങള്‍ മറികടന്ന് ഭൂമി കൈമാറിയെന്നാണ് ആരോപണം

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എ ആയ ശബരീനാഥന്‍ ഏറ്റവും സല്‍പ്പേരുള്ള എംഎല്‍എമാരിലൊരാളായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഒപ്പം ഭാര്യയും സബ് കളക്ടറുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. ഇവര്‍ കുടുംബ സുഹൃത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി ചട്ടങ്ങള്‍ പാലിക്കാതെ പതിച്ച് നല്‍കിയെന്നാണ് ആരോപണം.

ഇതോടെ എംഎല്‍എയും ഭാര്യയും ഊരാക്കുടിക്കിലാണ്. കോണ്‍ഗ്രസോ യുഡിഎഫിലെ ഏതെങ്കിലും പാര്‍ട്ടിയോ ഈ വിഷയത്തില്‍ ഇതുവരെ ശബരീനാഥനെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല.

കോടികളുടെ ഭൂമി

കോടികളുടെ ഭൂമി

രാഷ്ട്രീയക്കാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ ഭാര്യയും ഭര്‍ത്താവും പങ്കാളിയായി എന്നതാണ് ഞെട്ടിക്കുന്നത്. ശബരീനാഥന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിനായി ചട്ടങ്ങള്‍ മറികടന്ന് ഭൂമി കൈമാറിയെന്നാണ് ആരോപണം. ഈ ഭൂമി കോടികള്‍ വിലമതിക്കുന്നതാണ്. 2017ല്‍ വര്‍ക്കല തഹസില്‍ദാര്‍ ഏറ്റെടുത്ത സംസ്ഥാന പാതയോടുള്ള സ്ഥലമാണ് നിയവിരുദ്ധമായി കൈമാറിയിരിക്കുന്നത്. 27 സെന്റ് സ്ഥലമാണ് ഇങ്ങനെ നല്‍കിയത്. ശബരീനാഥന്റെ അഴിമതിക്ക് സബ് കളക്ടറായ ദിവ്യ എസ് അയ്യരും കൂട്ടുനിന്നും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഭൂമി ലഭിച്ചയാള്‍ മുതിര്‍ന്ന ഡിസിസി അംഗത്തിന്റെ ബന്ധുവായതിനാലാണ് ശബരീനാഥന്‍ ഇതിന് കൂട്ടുനിന്നത്. ഇയാള്‍ ശബരീനാഥന്റെ അടുത്തയാളാണ് എന്ന് റിപ്പോര്‍ട്ടുണ്ട്.

പിടിച്ചെടുത്ത ഭൂമി

പിടിച്ചെടുത്ത ഭൂമി

നേരത്തെ തഹസില്‍ദാര്‍ അന്വേഷണം നടത്തി പിടിച്ചെടുത്ത ഭൂമിയാണിത്. സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നേരത്തെ തന്നെ പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇത് സ്വകാര്യ വ്യക്തിക്ക് തന്നെയാണ് ലഭിച്ചിരുന്നത്. അതും നിയവിരുദ്ധമായ മാര്‍ഗത്തില്‍. ഭൂമി പിടിച്ചെടുത്ത നടപടിക്കെതിരെ ഡിസിസി അംഗത്തിന്റെ ബന്ധു ലിജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സമയത്ത് ശബരീനാഥന്‍ ഭാര്യ ദിവ്യ കേസില്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതതലത്തില്‍ സ്വാധീനം ചെലുത്തി ഇവര്‍ ആര്‍ഡിഒയെ കേസില്‍ എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനിടെ പരാതിക്കാരിയെ നേരില്‍ക്കണ്ട് തീരുമാനമുണ്ടാക്കാന്‍ ആര്‍ഡിഒയെ ഹൈക്കോടതി ഏല്‍പ്പിച്ചിരുന്നു. ഈ ഉത്തരവ് സൗകര്യമായി കണ്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. പഞ്ചായത്ത്, വില്ലേജ്, അധികൃതരെ അറിയിക്കാതെ ഹിയറിങ് നടത്തിയാണ് ഭൂമി സ്വന്തമാക്കിയിരിക്കുന്നത്.

സബ് കളക്ടറുടെ തട്ടിപ്പ്

സബ് കളക്ടറുടെ തട്ടിപ്പ്

സബ് കളക്ടര്‍ക്കെതിരെയാണ് ഇതില്‍ ഗുരുതരമായ ആരോപണങ്ങളുള്ളത്. ഇവര്‍ പല അഴിമതിക്കും ഒത്താശ ചെയ്തതായിട്ടാണ് സൂചന. ഹിയറിങ് അതീവ രഹസ്യമായിട്ടാണ് സബ് കളക്ടറായ ദിവ്യ എസ് എയ്യര്‍ നടത്തിയത്. നേരത്തെ കൈവശം വെച്ചിരുന്ന സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നല്‍കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. എന്ന പരാതി പരിഗണിച്ച ദിവ്യ വസ്തു ലിജിക്ക് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടൊപ്പം റീസര്‍വേയില്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുത്ത തഹസിര്‍ദാരുടെ ഉത്തരവും റദ്ദാക്കി. ഇതോടെയാണ് ഇവര്‍ക്ക് ഭൂമി ലഭിക്കുന്നത്. പരാതിക്കാരിയും തങ്ങളുടെ കക്ഷിയുമായി വ്യക്തിക്ക് മാത്രമേ ഭൂമി ലഭിക്കാവൂ എന്ന ഉദ്ദേശ്യത്തോടെയാണ് ഇവര്‍ എല്ലാ പദ്ധതിയും നടത്തിയത്. ഇതിനായി പദവിയും ദുരുപയോഗം ചെയ്തു എന്നാണ് ദിവ്യക്കെതിരായ പ്രധാന ആരോപണം.

കോണ്‍ഗ്രസ് മിണ്ടുന്നില്ല

കോണ്‍ഗ്രസ് മിണ്ടുന്നില്ല

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഡിസിസി അംഗവും എംഎല്‍എയും ആരോപണത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. ഇവരെ ന്യായീകരിക്കാനാവും കോണ്‍ഗ്രസ് ശ്രമിക്കുക. അതേസമയം ഭൂമി പതിച്ച് നല്‍കിയതിനെതിരെ പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുമുണ്ട്. 2009ലെ സംസ്ഥാന ഭൂസംരക്ഷ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തന്റെ പ്രവൃത്തിയില്‍ അഴിമതി നടത്തിയാല്‍ കടുത്ത ശിക്ഷ ലഭിക്കും. അതേസമയം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശബരീനാഥനും ഭാര്യയും നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

മോദിയുടെ ധാരണ ദൈവത്തിന്റെ അവതാരമെന്ന്!! രാജ്യം നിയന്ത്രിക്കുന്നത് അഴിമതിക്കാർ, രൂക്ഷ വിമർശനം!മോദിയുടെ ധാരണ ദൈവത്തിന്റെ അവതാരമെന്ന്!! രാജ്യം നിയന്ത്രിക്കുന്നത് അഴിമതിക്കാർ, രൂക്ഷ വിമർശനം!

ബിജെപി ഒരു ഭീഷണിയല്ല.. രാജ്യ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന കോമാളിക്കൂട്ടമെന്ന് പ്രകാശ് രാജ്ബിജെപി ഒരു ഭീഷണിയല്ല.. രാജ്യ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന കോമാളിക്കൂട്ടമെന്ന് പ്രകാശ് രാജ്

വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..

English summary
sub collector give out govt land to mla husbands family freind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X