• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊലക്കേസിൽ കുരിക്ക് മുറുകിയേക്കും: സുബൈർ വധക്കേസ്; പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്

Google Oneindia Malayalam News

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊലപാതകത്തിൽ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് . ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി മൂന്ന് ദിവസത്തേക്ക് പാലക്കാട് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

കേസിൽ അറസ്റ്റിലായ 3 പ്രതികളുമായാണ് ഇന്ന് തെളിവെടുപ്പ്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെടുന്നുണ്ടോ എന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ നിന്ന് മാത്രമെ വ്യക്തമാകൂ.

അതേസമയം, സുബൈറിനെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ പൊലീസിന്റെ പിടിയിൽ ആയിരുന്നു. എലപ്പുള്ളി പാറ കള്ളിമുള്ളി പാറുക്കുട്ടി നിവാസില്‍ രമേശ് (42), മേനോന്‍പാറ കരിമണ്ണ് എടുപ്പുകുളം ആറുമുഖന്‍ (ആറു-27), കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് വീട്ടില്‍ ശരവണന്‍ (33) എന്നിവരാണ് പൊലീസ് പിടിയിൽ ആയത്.

cmsvideo
  അറസ്റ്റ് ഭയന്ന് ഒളിവില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു | Oneindia Malayalam
  1

  ചിറ്റൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതികൾ. ഇവരെയാണ് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഏപ്രിൽ 19 ആയിരുന്നു മൂന്ന് പേരും അറസ്റ്റിലായത്. തുടർന്ന് 20-ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മേയ് നാലുവരെ റിമാന്‍ഡ് ചെയ്തിരുന്നു. തിരിച്ചറിയില്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതികളെ മുഖം മറച്ചാണ് തെളിവെടുപ്പുകളില്‍ ഹാജരാക്കിയിരുന്നത്. ആയുധം കണ്ടെടുക്കുന്നതിലേക്കാണ് പ്രധാനമായും തെളിവെടുപ്പ് നടത്തുന്നത്. ചിറ്റൂര്‍ സബ് ജയിലിലെ പ്രത്യേക സെല്ലിൽ ആയിരുന്നു സുബൈർ കൊലക്കേസിലെ പ്രതികളെ പാര്‍പ്പിച്ചത്.

  ബലാത്സംഗ കേസ്; നടൻ വിജയ് ബാബു ഹൈക്കോടതിയിലോ? ; മുൻകൂർ ജാമ്യ ഹർജി നൽകിയേക്കുമെന്ന് സൂചനബലാത്സംഗ കേസ്; നടൻ വിജയ് ബാബു ഹൈക്കോടതിയിലോ? ; മുൻകൂർ ജാമ്യ ഹർജി നൽകിയേക്കുമെന്ന് സൂചന

  2

  അതേസമയം, ഇന്നലെ 3 പ്രതികളെയും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിച്ചിരുന്നു. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍ ഉൾപ്പെടെയുളള ദൃക്സാക്ഷികള്‍ പിടിയിൽ ആയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. നിലവിൽ മൂന്നു ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്. ഡി വൈ എസ് പി എസ്. ഷംസുദീന്‍ ഇക്കാര്യം വ്യക്തമാക്കി.

  3

  അതേസമയം, പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.

  സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ

  4

  രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

  5

  അതേസമയം, സുബൈര്‍ കൊലപാതക കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഈ വിഷയത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് എ.ഡി.ജി.പി. വിജയ് സാഖറെയും പറഞ്ഞിരുന്നു. എന്നാൽ, സുബൈര്‍ വധക്കേസില്‍ ആരോപണം ഉന്നയിച്ച് എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ രംഗത്ത് വന്നിരുന്നു. ആര്‍ എസ് എസ്. പ്രവര്‍ത്തകരായ മൂന്ന് പേരെ മാത്രം പ്രതികളാക്കി പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു എസ് ഡി പി ഐ. - പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ ആരോപണം.

  English summary
  SUBAIR MURDER CASE: police taking evidence with the accused as part of investigation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X