ഷുഹൈബിനെ കൊല്ലിച്ചത് സുധാകരന്‍, രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുത്തതില്‍ പിഴച്ചെന്ന് കാന്തപുരം വിഭാഗം

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട വിഷയത്തില്‍ സിപിഎം ഏറെ പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയത്‌ കോണ്‍ഗ്രസായിരുന്നു. കെ സുധാകരന്‍ നിരാഹാരം കിടന്നതും മുഖ്യമന്ത്രിക്ക് ഷുഹൈബിന്റെ മാതാപിതാക്കള്‍ നിവേദനം നല്‍കിയതും വന്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സുധാകരനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സുന്നിവിഭാഗം നേതാവ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം. ഷുഹൈബ് വധത്തിന് കാരണമേ സുധാകരനാണെന്നാണ് അവര്‍ പറയുന്നത്. സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തെ വെട്ടിലാക്കിയ പരാമര്‍ശമെത്തിയിരിക്കുന്നത്.

രാഷ്ട്രീയഗുരു

രാഷ്ട്രീയഗുരു

ഷുഹൈബ് സുധാകരന്റെ ഏറ്റവും അടുത്തയാളായി കരുതുന്ന വ്യക്തിയായിരുന്നു. ഈ വിഷയത്തില്‍ ഊന്നിയാണ് കാന്തപുരം വിഭാഗം പ്രധാനമായും വിമര്‍ശനമുന്നയിച്ചത്. കാന്തപുരം വിഭാഗം പ്രസിദ്ധീകരണമായ രിസാല വാരികയിലൂടെയായിരുന്നു വിമര്‍ശനം. സുധാകരനെ രാഷ്ട്രീയഗുരുവായി തെരഞ്ഞെടുത്തതാണ് ഷുഹൈബിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച്ചയെന്ന് ലേഖനത്തില്‍ പറയുന്നു. നേരത്തെ ഷുഹൈബ് വധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കാന്തപുരം കോണ്‍ഗ്രസിനോട് അനുഭാവവും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പ്രസ്താവന സുധാകരനും കോണ്‍ഗ്രസിനും ഒരുപോലെ തിരിച്ചടി നല്‍കുന്നതാണ്. എന്നാല്‍ രിസാലയിലെ ലേഖനത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. സുധാകരന്‍ കാന്തപുരത്തിനെതിരെ കടുത്ത രീതിയില്‍ സംസാരിക്കുമെന്നാണ് സൂചന.

കൊല്ലിച്ചതാണ്...

കൊല്ലിച്ചതാണ്...

ഷുഹൈബ് നല്ല വ്യക്തിയായിരുന്നു. എന്നാല്‍ സുധാകരന്‍ നല്‍കിയ രാഷ്ട്രീയ തന്ത്രങ്ങള്‍ അയാള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നില്ല. സത്യം പറഞ്ഞാല്‍ ഷുഹൈബിനെ സുധാകരന്‍ കൊല്ലിച്ചതാണ്. തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ കൊണ്ടുനടന്ന് അവസാനം സുധാകരന്‍ ഷുഹൈബിനെ കൈവിട്ടു. ഇപ്പോള്‍ സുധാകരന്‍ ഒഴുക്കുന്ന കണ്ണീര്‍ സത്യമല്ല. ഷുഹൈബിന്റെ ചോരയ്ക്ക് ഉത്തരം പറയേണ്ടത് സിപിഎം മാത്രമല്ലെന്നും ഷുഹൈബിനെ കൊലയ്ക്ക് കൊടുത്ത സുധാകരന്‍ കൂടി അതില്‍ ഉത്തരവാദിയാണെന്നും രിസാല പറയുന്നു. എന്നാല്‍ ഷുഹെെബിനെ താന്‍ ശിഷ്യനെപ്പോലെയാണ് കണ്ടതെന്നും കൊലയ്ക്ക് കാരണം സിപിഎം നേതാക്കള്‍ മാത്രമാണെന്നും നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കളയുന്ന രീതിയിലുള്ള ലേഖനമാണ് വന്നിരിക്കുന്നത്.

ഏറ്റുമുട്ടല്‍

ഏറ്റുമുട്ടല്‍

കമ്മ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുന്നത് തന്റെ ജീവിത നിയോഗമാണെന്ന് തീരുമാനിച്ച വ്യക്തിയാണ് സുധാകരന്‍. അങ്ങനെയൊരാളെ രാഷ്ട്രീയ ഗുരുവായി ഷുഹൈബ് തിരഞ്ഞെടുത്തത് അദ്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം പഠിപ്പിച്ച കാര്യം ജീവിതത്തില്‍ പകര്‍ത്തിയതാണ് ഷുഹൈബിനുണ്ടായ പ്രശ്‌നം. ആ ചെളിപുരണ്ട വഴിയില്‍ ഷുഹൈബിന് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നപ്പോള്‍ വല്ലാത്ത ഹൃദയവേദനയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ലേഖനത്തില്‍ സുന്നി പ്രവര്‍ത്തകനെന്ന നിലയില്‍ ഷുഹൈബ് നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നുണ്ട്. അതേസമയം ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം കൊലപാതകം തുടരുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണണമെന്നും പറയുന്നുണ്ട്.

കാന്തപുരത്തിന്റെ പ്രതികരണം

കാന്തപുരത്തിന്റെ പ്രതികരണം

ഷുഹൈബ് മരിച്ചിട്ടും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു. അതേസമയം യുവാക്കള്‍ രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ആലോചിക്കണമെന്ന് കാണിക്കുന്നതാണ് ഷുഹൈബിന്റെ വിയോഗം. നിരവധി കേസുകളില്‍ ഷുഹൈബിനെ പ്രതിയാക്കതും അക്രമത്തിന് പ്രോത്സാഹിപ്പിച്ചതും സുധാകരനാണ്. കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ട്. രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ ഒരുപാടുള്ള നേതാവാണ് സുധാകരന്‍. അദ്ദേഹം പ്രകോപനപരമായ പ്രവൃത്തിയിലൂടെ ഷുഹൈബിനെ പോലുള്ള പ്രവര്‍ത്തകരുടെ വികാരം ഇളക്കി വിടുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകളില്‍ വീണ് പോവാതിരിക്കാന്‍ യുവാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ലേഖനം പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.

തിരിച്ചടി

തിരിച്ചടി

സുധാകരന് കനത്ത തിരിച്ചടിയാണ് കാന്തപുരത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം നല്‍കുന്നത്. നേരത്തെ കാന്തപുരം സുധാകരന്റെ നിരാഹാരപന്തലില്‍ ഒന്നും മിണ്ടാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പലരും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായമെന്ന രീതിയില്‍ വന്ന ലേഖനം സുധാകരന് ശരിക്കും തലവേനദനയുണ്ടാക്കുന്നതാണ്. അതോടൊപ്പം ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെയും പ്രതിരോധത്തിലാക്കും. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോവുകയാണെന്ന രീതിയില്‍ സുധാകരന്‍ നടത്തിയ പ്രസ്താവനയും വലിയ വിവാദമായിട്ടുണ്ട്. അതിന് പുറമേയാണ് ഇപ്പോള്‍ മറ്റൊരു പ്രശ്‌നവും അദ്ദേഹത്തെ തേടിയെത്തിരിക്കുന്നത്.

ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...

ദുരൂഹതകൾ ബാക്കിയാക്കിയ ശ്രീദേവിയുടെ മരണം.. രേഖകൾ കേന്ദ്രത്തിന്.. പരിശോധനയിൽ മനസ്സിലായത്!

ഉഷ ഭാര്യയായിരുന്നില്ല, ജീവനായിരുന്നു.. പോലീസ് ചവിട്ടി വീഴ്ത്തി കൊന്നത് മൂന്ന് മാസം ഗർഭിണിയെ!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sudhakaran behind shuhiab murder says kanthapuram publication

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്