Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനും വിജയരാഘവനും എംബി രാജേഷും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നു; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: 1921ലെ മലബാര്‍ രക്ഷസാക്ഷികളുടെ പേര് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ്, സി പി എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍ രമേശ് ചെന്നിത്തല, വിഎം സുധീരന്‍ അടക്കമുള്ളവും സിപിഎമ്മില്‍ നിന്ന് എ വിജയരാഘവന്‍, സ്പീക്കര്‍ എംബി രാജേഷ് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തുറന്നടിച്ചിരുന്നു.

വാരിയം കുന്നത്ത് ഹാജിയും അലി മുസ്ലിയാരുമടക്കം 387 രക്ഷസാക്ഷികളുടെ പേരുകളാണ് നീക്കം ചെയ്തത്. സ്വാതന്ത്ര സമര സേനാനികളുടെ നിഘണ്ടു പുനപരിശോധിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ വിദഗ്ദ സമതി ഇതിന് ശുപാര്‍ശ നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കത്തിനെ പിന്തുണച്ചും കോണ്‍ഗ്രസിനെയും സി പി എമ്മിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. മലബാര്‍ വര്‍ഗീയകലാപത്തില്‍ നിര്‍ദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും സിപിഎം സെക്രട്ടറി എ വിജയരാഘവനും സ്പീക്കര്‍ എംബി രാജേഷും ചരിത്ര സത്യങ്ങളെ മനഃപൂര്‍വം വളച്ചൊടിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.

റോക്കിംഗ് പേളി മാണി; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി താരം, ചിത്രങ്ങള്‍ വൈറല്‍

kummanam

അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

കലാപത്തില്‍ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ് . കലാപകാരികള്‍ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ല . അതുകൊണ്ടുതന്നെ അവര്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റില്‍ പെട്ടില്ല. 1975 ല്‍ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനൊന്റെ അവതാരികയോടെ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലും മലബാര്‍ കലാപ നേതാക്കളായ വാരിയന്‍ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. അവരെ കോണ്‍ഗ്രസ്സ് - സി പി എം - മുസ്ലിം ലീഗ് നേതാക്കളായ കെ കരുണാകരനും അച്യുതമേനോനും സി എച് മുഹമ്മദ് കോയയും നേതൃത്വം നല്‍കിയ സര്‍ക്കാര്‍ സ്വാതത്ര്യ സമര സേനാനികളല്ലെന്ന് പറഞ്ഞ് വിധി എഴുതി ലിസ്റ്റില്‍ നിന്നും പുറത്താക്കി.

അതേ പാര്‍ട്ടികളുടെ ഇപ്പോഴത്തെ നേതാക്കളായ സുധാകരനും വിജയരാഘവനും കുഞ്ഞാലിക്കുട്ടിയും വര്‍ഗീയ കലാപകാരികളെ സ്വാതത്ര്യ സമര സേനാനികളായി ചിത്രീകരിക്കുന്നു. സ്വാതത്ര്യ സമരത്തെക്കുറിച്ച് സി പി എം നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ ഒരു പുസ്തകത്തിലും വാരിയന്‍ കുന്നാനോ അലി മുസ്ലിയാരോ സ്വാതത്ര്യ സമര സേനാനിയാണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ഇ എം എസ് കലാപം ഭയന്ന് വീട് വിട്ടതും ഭാരതപ്പുഴ കടന്നതും കൊടുങ്ങല്ലൂരിനടുത്ത് വീട്ടില്‍ അഭയം തേടിയതും ചരിത്രം. മലബാറില്‍ നടന്നത് വര്‍ഗീയകലാപമാണെന്ന് കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ മാധവന്‍ നായരും കെ പി കേശവമേനോനും കേളപ്പജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നേതാക്കളുടെ മുന്‍കാല നിലപാടുകള്‍ക്ക് വിരുദ്ധമായി സുധാകരനും വിജയരാഘവനും ഇപ്പോള്‍ കലാപത്തെ ന്യായീകരിക്കുന്നത് മുസ്ലിം വര്‍ഗീയ പ്രീണനത്തിനുവേണ്ടി മാത്രമാണെന്ന് കുമ്മനം വ്യക്തമാക്കി.

Recommended Video

cmsvideo
    Kummanam Rajashekharan interview | Oneindia Malayalam

    ഏറനാട്ടിലെ നിരപരാധികളുടെ ചുടുചോര ചീന്തിയ രാക്ഷസീയ ശക്തികള്‍ക്കെതിരെ 'ദുരവസ്ഥയിലൂടെ' മഹാകവി കുമാരനാശാന്‍ ശക്തമായി പ്രതികരിച്ചു. ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുകയും നിലപാടുകള്‍ തിരുത്തുകയും ചെയ്യുന്നത് കോണ്‍ഗ്രസ്സ് - സി പി എം നേതാക്കള്‍ കാലങ്ങളായി നടത്തിവരുന്ന പതിവ് പരിപാടിയാണ്. മാറാട് കൂട്ടക്കൊല , പ്രൊഫെസ്സര്‍ ജോസഫ് കൈവെട്ട് തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്ക് ഈ നേതാക്കള്‍ വരും കാലങ്ങളില്‍ വീര പരിവേഷവും പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചുവെന്ന് വരാമെന്ന് കുമ്മനം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+