പ്രമുഖ ദൃശ്യമാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു? കാരണം പിരിച്ചുവിടല്‍ നോട്ടീസ്?

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രമുഖ ദൃശ്യ മാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേരളത്തില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരിയാണിത്.

യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാനല്‍ മേധാവിയുടെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം ആണ് ആത്മഹത്യ ശ്രമം എന്നാണ് റിപ്പോര്‍ട്ട്.

Suicide

ചാനലിലെ ന്യൂസ് പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണിത്. യുവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ ഒരു പ്രമുഖ അവതാരകന്‍ സംസാരിച്ചുവെന്നും ഈ വിഷയം പരാതിയായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതും എന്നും ആരോപണം ഉണ്ട്. മോശം പ്രകടനം എന്ന് പറഞ്ഞ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയവരുടെ കൂട്ടത്തിലും ഈ പെണ്‍കുട്ടിയുണ്ട്.

ഇത് സംബന്ധിച്ച് സംസാരിച്ചതിന് ശേഷം ചാനല്‍ മേധാവിയുടെ മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

English summary
Suicide attempt by dalit woman employee in Kerala News Channel
Please Wait while comments are loading...