ചെമ്മണ്ണൂരിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇസ്മായില്‍ മരിച്ചു
കോഴിക്കോട്: തിരൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഇസ്മായില്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
താനൂര്‍ കെ പുരം സ്വദേശിയായ പട്ടശ്ശേരി ഇസ്മായില്‍(48) ആണ് മരിച്ചത്. ജൂണ്‍ 13 ന് ഉച്ചയ്ക്ക് തിരൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വച്ചാണ് ഇയാള്‍ പെട്രോളൊഴിച്ച് തീക്കൊളുത്തിയത്.
മകളുടെ വിവാഹത്തിന് വേണ്ടി ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ഇസ്മായിലിന് പണം മുഴുവന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ജ്വല്ലറി അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആക്ഷേപം.

പോലീസ് കേസ്
ആത്മഹത്യയ്ക്ക് ശ്രമിച്ച ഇസ്മായിലിനെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ജ്വല്ലറിയില്‍ നാശനഷ്ടം ഉണ്ടാക്കിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കടം എത്ര?
മൂന്ന് ലക്ഷത്തി അറുപത്തിമൂവായിരം രൂപയാണത്രെ ഇസ്മായില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന് കുടിശ്ശിക ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്നത്.

ഭീഷണിയ്‌ക്കൊടുവില്‍ ആത്മഹത്യ?
പണം പറഞ്ഞ സമയത്ത് നല്‍കാന്‍ കഴിയാതെ വന്നതോടെ ജ്വല്ലറി അധികൃതര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.

ജ്വല്ലറിയ്‌ക്കെതിരെ കേസില്ലേ?
ഇസ്മായില്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ജ്വല്ലറി അധികൃതര്‍ ഭീഷണിപ്പെടുത്തിയതാണെന്നാണ് പറയുന്നത്. ഇപോള്‍ ഇസ്മായില്‍ മരിച്ച സ്ഥിതിയ്ക്ക് ജ്വല്ലറി അധികൃതര്‍ക്കെതിരെ പോലീസ് കേസെടുക്കുമോ എന്നാണ് ചോദ്യം.

സ്വര്‍ണം വാങ്ങിയത് ഏജന്റ് വഴി
ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഏജന്റ് വഴിയാണ് ഇസ്മായില്‍ സ്വര്‍ണം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ എത്തുമ്പോള്‍ ഏജന്റും കൂടെ ഉണ്ടായിരുന്നു.

ബോബി പ്രതികരിയ്ക്കുമോ
ഇസ്മായിലിന്റെ ആത്മഹത്യാശ്രമത്തെ കുറിച്ച് ജ്വല്ലറി ഉടമയായ ബോബി ചെമ്മണ്ണൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications