കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധക്കാരെ തേച്ചൊട്ടിച്ച് സുനിതാ ദേവദാസ്..കുറിപ്പ് വൈറല്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. 10 വയസിനും 50 വയസിനും ഇടയില്‍ ഉള്ള ഒറ്റ സ്ത്രീയേയും മലകയറ്റിവിടില്ലെന്നാണ് ഭക്തരെന്ന് അവകാശപ്പെടുന്ന പ്രതിഷേധകര്‍ ആക്രോശിക്കുന്നത്. ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസ് മുന്നോട്ട് വെയ്ക്കുന്നത്.

ആര്‍ത്തവമാണ് സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നതെങ്കില്‍ ട്രാന്‍സ്ജെന്‍ററുകള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ പറ്റുമോയെന്നാണ് സുനിത ചോദിക്കുന്നത്. പെണ്ണിനെ മലകയറ്റാന്‍ തടസം ഉന്നയിച്ച് പ്രതിഷേധകര്‍ ഉയര്‍ത്തുന്ന പല വാദങ്ങളേയും സുനിത തന്‍റെ ഫേസ്ബുക്കിലൂടെ പൊളിച്ചടുക്കുന്നുണ്ട്. സുനിതയുടെ പോസ്റ്റ് ഇങ്ങനെ

 കുലസ്ത്രീ

കുലസ്ത്രീ

ട്രാൻസ്‌ വനിതകൾക്ക്‌ ശബരിമലയിൽ കയറാമോ?
വീഡിയോ കണ്ടിട്ട് സംഘ്പരിവാറുകാർ ചില സജൻഷൻസ് പറഞ്ഞിട്ടുണ്ട്. അതിലൊന്ന് പൊട്ടു തൊടണം എന്നതാണ്. രണ്ടാമത്തേത് മുടി കെട്ടി വക്കണം എന്നും. എന്ന് വച്ചാൽ എന്നെയൊരു ആധുനിക കുലസ്ത്രീയായി കാണാനാണ് അവർക്ക് ആഗ്രഹം എന്ന്. എന്നെ കൊണ്ട് പറ്റുന്ന പോലെയൊക്കെ ഒരുങ്ങിയിട്ടുണ്ട്.
(വീഡിയോയുടെ ടെക്‌സ്റ്റ് ആണ്. വീഡിയോ കാണുന്നവർ വായിക്കേണ്ട )

 ഉറപ്പാക്കിയത്രേ

ഉറപ്പാക്കിയത്രേ

സംഘ്പരിവാറുകാർ പറയുന്നത് ശബരിമലയിലും കുലസ്ത്രീകൾ മാത്രം കയറിയാൽ മതിയെന്നാണോ ? അതോ കുലസ്ത്രീകൾ കയറരുതെന്നാണോ? കുലസ്ത്രീകൾ എന്നാൽ പത്തിനും 50 നും ഇടക്ക് പ്രായമുള്ളവർ ആണോ? അതോ ശബരിമലയിൽ കയറുന്നവരോ?ഇന്നലെ ശബരിമലയിൽ തൊഴാനെത്തിയ ഒരു സ്ത്രീയെ കണ്ടു ഭക്തന്മാർക്ക് പ്രായം സംശയം തോന്നിയിട്ട് എന്തോ രേഖ നോക്കി പ്രായം 50 ആയെന്ന് ഉറപ്പാക്കിയിട്ടാണത്രെ കടത്തി വിട്ടത്.

 എന്താണ് തടസം

എന്താണ് തടസം

ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്ന ചില സംശയങ്ങൾ ചോദിച്ചോട്ടെ ?10 വയസ്സിനു മുൻപ് ആർത്തവം തുടങ്ങുന്ന പെൺകുട്ടികൾ ഇല്ലേ ? 50 വയസ് ആയിട്ടും ആർത്തവം നിലക്കാത്ത സ്ത്രീകളും ഇല്ലേ? അവർക്ക് അപ്പോൾ ആർത്തവം നോക്കാതെ വയസ്സു മാത്രം നോക്കി ശബരിമലയിൽ കയറാമോ?വയസ്സാണോ ആർത്തവമാണോ വ്രതമാണോ ശബരിമലയിൽ കയറുന്നതിനു തടസ്സം?

 ശബരിമലയിൽ കയറാൻ കഴിയുമോ?

ശബരിമലയിൽ കയറാൻ കഴിയുമോ?

ആർത്തവമാണ് എങ്കിൽ ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾക്ക് ഏതു പ്രായത്തിലും ശബരിമലയിൽ കയറാമോ?അവർക്ക് ഗര്ഭപാത്രമില്ലാത്തതിനാൽ ആർത്തവം വരില്ലല്ലോ?ട്രാൻസ് സ്ത്രീകൾക്ക് ശബരിമലയിൽ കയറാമോ?
നമ്മുടെ ശീതൾ ശ്യാം, സൂര്യ ഇഷാൻ, ശ്യാമ എസ് പ്രഭ എന്നിവർ ട്രാൻസ്‍ജൻഡറുകൾക്ക് അവർ ധരിക്കുന്ന സ്ത്രീ വേഷത്തിൽ ശബരിമലയിൽ കയറാൻ കഴിയുമോ?

 41 ദിവസത്തെ വ്രതം

41 ദിവസത്തെ വ്രതം

സൂര്യ ഇഷാൻ ശബരിമലയിൽ എത്തിയാൽ സംഘികൾ തടയുമോ?ഇല്ലെങ്കിൽ സൂര്യ ഇന്ന് തന്നെ ശബരിമലയിൽ പോകു. ചരിത്രത്തിലേക്ക് നടന്നു കയറുന്ന ആ സ്ത്രീ സൂര്യ ആവുന്നത് കാണാൻ എനിക്കും ഇഷ്ടമാണ്.
സൂര്യാമ്മ ഉമ്മ.41 ദിവസത്തെ വ്രതമാണ് പ്രധാനം എന്നല്ലേ അപ്പോൾ അർത്ഥം ? അത് പാലിക്കാൻ കഴിവുള്ള ആർക്കും മല ചവിട്ടാം എന്നല്ലേ? വ്രതങ്ങളൊക്കെ ശരീരത്തിനേക്കാളും മനസ്സുമായി ബന്ധപ്പെട്ടതല്ലേ ?

 കണ്‍ട്രോള്‍ ഉണ്ടാവില്ലെന്ന്

കണ്‍ട്രോള്‍ ഉണ്ടാവില്ലെന്ന്

സ്ത്രീകൾക്ക് വേണമെങ്കിൽ വ്രതമെടുക്കാൻ പറ്റും. ആർത്തവം നീട്ടി വക്കാൻ ഗുളിക കഴിച്ചു വ്രതം പൂർത്തിയാക്കാം.
അതിലേറെ പ്രധാനപ്പെട്ട ഒരു കാര്യം ചോദിച്ചോട്ടെ ? സ്ത്രീ പീഡനങ്ങൾ നടക്കുമ്പോൾ ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്ന ഒരു കാര്യമുണ്ട് " ആണുങ്ങൾ ഇങ്ങനെയൊക്കെയാണ്. ആണുങ്ങൾക്ക് വികാരങ്ങളുടെ മേലെ അങ്ങനെ കൺട്രോൾ ഒന്നും ഉണ്ടാവില്ല.

 ഉറച്ചു നില്ക്കാൻ കഴിയും

ഉറച്ചു നില്ക്കാൻ കഴിയും

നിങ്ങൾ തുണിയില്ലാതെയും ശരീരം പ്രദർശിപ്പിച്ചും രാത്രിയിലുമൊക്കെ ഇറങ്ങി നടന്നാൽ ആത്മനിയന്ത്രണം പാലിക്കാൻ കഴിയാത്ത പുരുഷന്മാർ പീഡിപ്പിച്ചു പോകുമെന്ന്."
ആ തത്വം അപ്പൊ ഇവിടെ ബാധകമല്ലേ ? പുരുഷന്മാരേക്കാൾ ആത്മനിയന്ത്രമുള്ളവരാണല്ലോ സ്ത്രീകൾ. അപ്പൊ സ്ത്രീകളുടെ വ്രതമല്ലേ മികച്ചത്? അവർക്ക് മനസ്സു കൊണ്ട് പോലും വ്രതത്തിൽ ഉറച്ചു നില്ക്കാൻ കഴിയും .

 യൗവ്വനം തീര്‍ന്നെന്ന് കരുതുന്നുണ്ടോ?

യൗവ്വനം തീര്‍ന്നെന്ന് കരുതുന്നുണ്ടോ?

ഇനി സ്ത്രീകൾ ചെന്നാൽ പുരുഷന്മാരുടെ വ്രതത്തിന് ഭംഗമുണ്ടാവും എന്നാണെങ്കിൽ പുരുഷന്മാർ മാറി നിൽക്കട്ടെ. പട്ടി കടിക്കുമെങ്കിൽ നമ്മൾ പട്ടിയെ അല്ലെ കെട്ടിയിടുക? അല്ലാതെ മനുഷ്യനെ ആണോ കെട്ടിയിടാറു?അടുത്ത ചോദ്യം അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തെ കുറിച്ചാണ്. യൗവ്വനയുക്തകളായ സ്ത്രീകളെ കാണുന്നതാണല്ലോ അയ്യപ്പന് ഇഷ്ടമില്ലെന്നു തന്ത്രിയും രാഹുൽ ഈശ്വറും പറയുന്നത്. അപ്പൊ 50 വയസ്സു കഴിഞ്ഞ സ്ത്രീകളുടെ യൗവനം തീർന്നെന്നു ഇവർ കരുതുന്നുണ്ടോ?

 ബ്രഹ്മചര്യം പാലിച്ച്

ബ്രഹ്മചര്യം പാലിച്ച്

ലൈംഗികത ആണ് വിഷയമെങ്കിൽ 50 വയസ്സു കഴിഞ്ഞ സ്ത്രീകൾക്കും ആർത്തവവും സൗന്ദര്യവും യൗവനവും തുടങ്ങി ഒരു പെണ്ണിനുള്ള എല്ലാം ഉണ്ടാവാമല്ലോ.നൈഷ്ഠിക ബ്രഹ്മചര്യം എന്നാൽ മനുഷ്യ ശരീരത്തിൽ നിന്നുള്ള വിവിധ സ്രവങ്ങൾ വ്രതത്തിലൂടെയും കഠിന നിഷ്ഠയിലൂടെയും ഒഴിവാക്കി ശുദ്ധരായി ബ്രഹ്മചര്യം പാലിച്ച് ഇരിക്കുക എന്നതല്ലേ ?

 തടസ്സം എന്താണ്?

തടസ്സം എന്താണ്?

അത് ആണിനും പെണ്ണിനും വ്രതത്തിലൂടെ പറ്റുന്ന കാര്യമാണല്ലോ?ആർത്തവ സമയത്തു പോലും മനസ്സു കൊണ്ട് വ്രതം നോൽക്കാം . ഇനി ആർത്തവം ഒഴിവാക്കി വ്രതമെടുക്കണമെങ്കിൽ അതും ചെയ്യാം.
അപ്പൊ ശരിക്കും പെണ്ണുങ്ങൾക്ക് ശബരിമലയിൽ കയറാനുള്ള തടസ്സം എന്താണ്?ആർത്തവം?ഗർഭപാത്രം? യൗവനം ?ലൈംഗികത ?സൗന്ദര്യം ?എന്താണ് നൈഷ്ഠിക ബ്രഹ്മചര്യത്തിനു തടസ്സം?

 ചോദിച്ചോട്ടെ

ചോദിച്ചോട്ടെ

ഒന്ന് കൂടി ചോദിച്ചോട്ടെ ? ഇപ്പോ ശബരിമലയിൽ സ്ത്രീകളെ തടയാൻ നിൽക്കുന്ന എത്ര പുരുഷന്മാർ വ്രതമെടുത്തവരാണ്? 41 വ്രതം ആണുങ്ങൾക്ക് ബാധകമല്ലേ?ശബരിമലയിൽ പെണ്ണുങ്ങൾ കയറുന്നത് തടയാൻ കാവൽ നിൽക്കുന്ന സംഘ പരിവാർ ഗുണ്ടകൾ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയാൽ കുറെ സ്ത്രീകൾക്ക് മല ചവിട്ടാമായിരുന്നു.ഉത്തരം കിട്ടിയാൽ മല ചവിട്ടാൻ പോകുന്ന ഭക്തരായ സ്ത്രീകൾ ഇവരൊക്കെ ആയിരിക്കും 1 . 50 കഴിഞ്ഞിട്ടും ആർത്തവമുള്ളവർ 2 . ട്രാൻസ് വനിതകൾ 3 . ഗർഭ പാത്രം നീക്കം ചെയ്തവർ 4 . 50 വയസ്സായെന്നുള്ള വ്യാജ ജനന സർട്ടിഫിക്കറ്റുള്ളവർ 5 . ഗര്ഭമുള്ള സ്ത്രീകൾ (അവർക്ക് ആർത്തവമില്ലല്ലോ )6 . ഗുളിക കഴിച്ചു ആർത്തവം നീട്ടി 41 നോമ്പെടുക്കുന്നവർ

ഉത്തരം പറയാമോ

ഉത്തരം പറയാമോ

ഭക്തിയിൽ യുക്തിക്ക് സ്ഥാനമില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇതൊക്കെ ചോദിക്കുന്നത്. കാരണം മനുഷ്യ ജീവിതത്തിൽ യുക്തിക്ക് വലിയ സ്ഥാനമുണ്ട്.ഉത്തരം കിട്ടുമോ? ആരെങ്കിലും ഉത്തരം പറയാമോ?ഉത്തരത്തിനു കാത്തു നിൽക്കുന്നു. അതോ ഇതിനു വ്യക്തത കിട്ടാനും സുപ്രീം കോടതിയിൽ പോകേണ്ടി വരുമോ?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sunitha devdas facebook post about sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X