എസ്എംഎ പാരന്റ് അസംബ്ലി ജില്ലാതല ഉദ്ഘാടനം നാലിന്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'ആനന്ദകരമായ മദ്രസാ വിദ്യഭ്യാസം' കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന പാരന്റ്‌സ് അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം നാലാം തിയ്യതി ഇരിങ്ങല്ലൂര്‍ പാലാണി ഹിദായത്തു സ്വിബ്‌യാന്‍ മദ്രസയില്‍ നടക്കും.

Good Bye Ashish Nehra: 6/23, 6/59... ആശിഷ് നെഹ്റയുടെ ടോപ് 5 ബൗളിംഗ് പ്രകടനങ്ങൾ!!

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മദ്രസാ നവീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി നടത്തുന്ന പാരന്റ്‌സ് അസംബ്ലി ജില്ലയിലെ മുഴുവന്‍ മദ്രസകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിക്കും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വഹിക്കുന്ന സമ്മേളനത്തിന് എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷം വഹിക്കും.

facebookphoto

ആനന്ദകരമായ മദ്രസാ വിദ്യാഭ്യാസം; വീടും പരിസരവും എന്ന വിഷയത്തില്‍ ഡോ.അബ്ദുസലാം സഖാഫി ക്ലാസടുക്കും. സംസ്ഥാന കമ്മിറ്റിയുടെ പദ്ധതികള്‍ സെക്രട്ടറി ഇ യഅഖൂബ് ഫൈസിയും സന്ദേശം മദ്രസാ സ്വദര്‍ മുഅല്ലിം അബ്ദുന്നാസര്‍ സഖാഫിയും അവതരിപ്പിക്കും. എസ് ജെ എം ജില്ലാ പ്രസിഡന്റ് സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ എം എ റഹീം, സംസ്ഥാന സെക്രട്ടറി പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എം സുലൈമാന്‍ ഇന്ത്യനൂര്‍, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി അലവി പുതുപറമ്പ്, എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൗഷാദ് സഖാഫി സംസാരിക്കും.

സ്വാശ്രയ കേസിൽ സർക്കാരിന് തിരിച്ചടി.. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായുള്ള കരാര്‍ ഭരണഘടനാ വിരുദ്ധം

സയ്യിദ് വി ടി കുഞ്ഞി തങ്ങള്‍, പി അബ്ദു ഹാജി വേങ്ങര, കെ എം മുഹമ്മദ് ഖാസിം കോയ, ബാവ ഹാജി അന്നാര, സുലൈമാന്‍ ഹാജി ചെറുശ്ശോല, പി കെ എം ബഷീര്‍ ഹാജി പടിക്കല്‍, മുസ്തഫ ഹാജി താനൂര്‍, ബാവ മാസ്റ്റര്‍ കാലൊടി സംബന്ധിക്കും. എസ് എം എ ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ സയ്യിദ് അബ്ദുസലാം സഅദി അല്‍ ബുഖാരി സ്വാഗതവും മൊയ്തീന്‍ മാസ്റ്റര്‍ കണ്ണമംഗലം നന്ദിയും പറയും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sunni management association parents assembly inaugration on november 4.kerala jama ath state secretary saeed ibrahimul khaeelul bhukari wil inaugrate the function

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്