കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകളില്‍ തിക്കും തിരക്കും; ആഘോഷത്തോടെ കുടിയന്മാര്‍

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: ഇനിയൊരിക്കലും ബാറില്‍ കയറി മദ്യം കഴിക്കാന്‍ കഴിയില്ലെന്നു കരുതിയ കുടിയന്‍മാര്‍ക്ക് സുപ്രീം കോടതി വിധി ഓണം ബമ്പറടിച്ച സന്തോഷമാണ് നല്‍കിയിരിക്കുന്നത്. കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്തെ മിക്ക ബാറുകളിലും കുടിയന്മാരുടെ തിക്കും തിരക്കുമാണ്. സപ്തംബര്‍ 30വരെയെങ്കിലും കുടി മുടങ്ങില്ലല്ലോ എന്ന സന്തോഷത്തിലാണവര്‍.

അഭിപ്രായമറിയാന്‍ ചാനലുകള്‍ സമീപിച്ച ബാറുകള്‍ക്കു മുന്നിലെല്ലാം കുടിയന്മാരുടെ ആഘോഷമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വെടിപൊട്ടിച്ചുമെല്ലാം കുടിയന്മാര്‍ തങ്ങളുടെ പ്രതികരണം അറിയിക്കുകയാണ്. മിക്ക ബാറുകളുടെ പുറത്തും ബോധം നശിച്ച് കിടക്കുന്നവരെയും കാണാമായിരുന്നു.

bevco-queue

അതേസമയം, സുപ്രീം കോടതി വിധിയില്‍ അസന്തുഷ്ടരായ ഒരു വിഭാഗം പേരുണ്ട്. മദ്യം നശിപ്പിച്ച കുടുംബങ്ങളിലെ സ്ത്രീകളാണവര്‍. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനല്ല, തങ്ങള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നതെന്ന് ഒരു വീട്ടമ്മ പ്രതികരിച്ചു. മദ്യപാനം കുറച്ചുകൊണ്ടുവരികയായിരുന്നവരെ വീണ്ടും അതിലേക്ക് തന്നെ തള്ളിവിടുന്നതാണ് വിധിയെന്ന് ഒരു കോളേജ് വിദ്യാര്‍ത്ഥിനിയും പറഞ്ഞു.

സംസ്ഥാനത്ത് നേരത്തെ അടച്ചിട്ടിരുന്ന 418 ബാറുകള്‍ക്ക് പുറമെ 312 ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും അടച്ചിടാനുള്ള തീരുമാനത്തിനെതിരെ ബാറുടമകള്‍ ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് താത്കാലികമായെങ്കിലും അനുകൂല വിധി ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ അസംതൃപ്തരായ മന്ത്രിസഭയിലെയും യുഡിഎഫിലെയും ചില അംഗങ്ങള്‍ക്ക് സന്തോഷം പകരുന്നതുകൂടിയാണ് സുപ്രീം കോടതി വിധി.

English summary
Don't Cancel Bar Licenses Yet, Supreme Court verdict celebrating kerala drinkers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X