കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും സുരേന്ദ്രനുമൊക്കെ എന്തു പറഞ്ഞാലും കോമഡി: പക്ഷെ ഗവർണറെ ഭയപ്പെടണം: എസ് സുദീപ്

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സർക്കാറിനെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന നീക്കങ്ങള്‍ 2024 ലെ ലോക്സ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ആർ എസ് എസ് അജണ്ടയുടെ ഭാഗമായാണെന്ന് മുന്‍ ജഡ്ജ് എസ് സുദീപ്. കേരളത്തെ ചവിട്ടിത്താഴ്ത്താനെത്തിയ വാമനനാണ് ആരിഫ് മുഹമ്മദ് ഖാനെന്നാണ് എസ് സുദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.

'മിഷൻ 2024 -ന്റെ കേരളത്തിലെ ചുമതല ഗവർണർക്കാണ്. ഏല്പിച്ചിരിക്കുന്നത് സംഘപരിവാർ നേതൃത്വവും. അതിന്റെ ഭാഗമായാണ് ഗവർണർ ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ ചെന്നു കണ്ടത്'- എന്നും എസ് സുദീപ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മിഷൻ 2024 -ന്റെ കേരളത്തിലെ ചുമതല

മിഷൻ 2024 -ന്റെ കേരളത്തിലെ ചുമതല ഗവർണർക്കാണ്.ഏല്പിച്ചിരിക്കുന്നത് സംഘപരിവാർ നേതൃത്വവും. അതിന്റെ ഭാഗമായാണ് ഗവർണർ ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ ചെന്നു കണ്ടത്. ഗവർണർ നിരന്തരം നടത്തുന്ന ദൽഹി യാത്രകളും അതിന്റെ ഭാഗമാണ്. 2014 പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിട്ടതും അധികാരത്തിലെത്താൻ അവരെ സഹായിച്ചതും ഉത്തരേന്ത്യയായിരുന്നു.

ദിലീപിന് അക്കാര്യത്തില്‍ ഉത്തമബോധ്യം: ഒടുവില്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും: ശ്രീജിത്ത് പെരുമനദിലീപിന് അക്കാര്യത്തില്‍ ഉത്തമബോധ്യം: ഒടുവില്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും: ശ്രീജിത്ത് പെരുമന

അടുത്ത തവണ ഉത്തരേന്ത്യയിൽ സീറ്റ്

അടുത്ത തവണ ഉത്തരേന്ത്യയിൽ സീറ്റു കുറയുമെന്ന ഭീതിയിൽ 2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി വടക്കു-കിഴക്കൻ ഇന്ത്യ ലക്ഷ്യമിട്ടു. അധികാരം നിലനിർത്തി. ഇത്തവണ മറ്റു പലയിടത്തും സീറ്റു കുറയുമെന്നു കണ്ട് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത് തെന്നിന്ത്യയാണ്. അതിനുള്ള തീരുമാനം ഏതാനും മാസം മുമ്പേ ബിജെപി ദേശീയ നിർവാഹക സമിതി യോഗം എടുത്തിരുന്നു.

ഏത് പെണ്ണിനോട് ഇത് ചോദിച്ചാലും അടി ഉറപ്പാണ് ബ്ലെസ്ലീ; എന്റെ ഒരു അടിക്ക് നീയില്ല, ആരോപണവുമായി മോഡല്‍ഏത് പെണ്ണിനോട് ഇത് ചോദിച്ചാലും അടി ഉറപ്പാണ് ബ്ലെസ്ലീ; എന്റെ ഒരു അടിക്ക് നീയില്ല, ആരോപണവുമായി മോഡല്‍

കർണ്ണാടകത്തിൽ ബിജെപി ശക്തമാണ്

കർണ്ണാടകത്തിൽ ബിജെപി ശക്തമാണ്. തമിഴ്നാട്ടിലും തെലങ്കാനയിലും വളർച്ചയുടെ പാതയിലും. കേരളത്തിൽ പാർട്ടിയുടെ വളർച്ച താഴോട്ടാണ്. ഗ്രൂപ്പ് നേതാക്കളുടെ കീശയുടെ വളർച്ചയ്ക്കു യാതൊരു കുറവുമില്ല താനും. എത്ര കാലമാണ് സുരേന്ദ്രൻ, മുരളി, കൃഷ്ണദാസ് പ്രഭൃതികൾക്ക് കേന്ദ്ര നേതൃത്വത്തെ ഇങ്ങനെ പറ്റിച്ചു മുന്നോട്ടു(!) പോകാൻ കഴിയുക? കേന്ദ്ര നേതൃത്വം ഇതൊക്കെ തിരിച്ചറിയുന്നുണ്ട്.

ബിജെപി കേന്ദ്ര നേതൃത്വം ഗവർണറെ ഇറക്കി

ആ തിരിച്ചറിവിന്റെ ഭാഗമായാണ് ബിജെപി കേന്ദ്ര നേതൃത്വം ഗവർണറെ ഇറക്കി കളിക്കുന്നത്. മിഷൻ 2024 എന്ന ക്വട്ടേഷൻ സംഘപരിവാർ ഏല്പിച്ചിരിക്കുന്നത് ഗവർണറെയാണ്. ആ ക്വട്ടേഷൻ ജോലിയുടെ ഭാഗമായാണ് ഗവർണർ ആർ എസ് എസ് മേധാവിയെ ചെന്നു കണ്ടത്. ഗവർണർ നിരന്തരം നടത്തുന്ന ദൽഹി/വടക്കേ ഇന്ത്യൻ യാത്രകളും അതിന്റെ ഭാഗം തന്നെ. സുരേന്ദ്രനും മുരളിയും കുമ്മനവും സുരേഷ് ഗോപിയും വാര്യരുമൊക്കെ എന്തു പറഞ്ഞാലും അതൊക്കെ കോമഡിയായി മാറുന്ന ഒരു നാടാണിത്. വെറും ഹാസ്യ കഥാപാത്രങ്ങൾ. പാർട്ടിയല്ല, കോമഡി ഉത്സവ് ആണ്.

vastu tips for health: നിരന്തരം അസുഖങ്ങളാണോ? പ്രശ്നം വാസ്തുവിന്റെതാണെങ്കിലോ? വീട്ടില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ

മലയാളിയായ കുമ്മനം ഗവർണറായെന്ന വാർത്ത

മലയാളിയായ കുമ്മനം ഗവർണറായെന്ന വാർത്ത സംഘപരിവാർ ചാനലായ ഏഷ്യാനെറ്റ് പോലും ഇതു ട്രോളല്ല എന്ന തലക്കെട്ടോടെ കാണിച്ച നാട്. അത്തരമൊരു നാട്ടിൽ മറുനാട്ടുകാരനായ ഗവർണറുടെ ഭരണഘടനാ പദവിയുടെ, ചാൻസലർ പദത്തിന്റെ പരിവേഷങ്ങളെ കേന്ദ്ര സർക്കാരിന്റെയും ചില സംഘപരിവാർ അനുകൂല മാദ്ധ്യമങ്ങളുടെയും മാടമ്പിമാരുടെയുമൊക്കെ തണലിൽ ദുരുപയോഗപ്പെടുത്തുക എന്ന വളഞ്ഞ വഴിയാണ് സംഘപരിവാർ ഗവർണറിലൂടെ സ്വീകരിച്ചിരിക്കുന്നത്.

ഗവർണറെ ജനം തെരഞ്ഞെടുത്തതല്ലെന്നും

ഗവർണറെ ജനം തെരഞ്ഞെടുത്തതല്ലെന്നും ഗവർണർക്ക് ജനത്തിനോടു യാതൊരു ഉത്തരവാദിത്വവുമില്ലെന്നുമിരിക്കെ അയാൾക്ക് എത്ര നികൃഷ്ടമായ രാഷ്ട്രീയക്കളിയും കളിക്കാമെന്നതാണ് അയാളുടെ നേട്ടം. ഗവർണറുടെ കൂറു മുഴുവനും സംഘപരിവാറിനോടു മാത്രമാണ്. സംഘപരിവാർ നിശ്ചയിച്ച കൃത്യമായ അജണ്ടയ്ക്ക് അനുസൃതമായി മാത്രമാണ് അയാൾ കളിക്കുന്നത്. സംഘപരിവാർ അജണ്ട ഗവർണറിൽ മാത്രമായി ഒതുങ്ങുന്നില്ല.

കേരള ബിജെപി പുതിയ നേതാക്കളെ

കേരള ബിജെപി പുതിയ നേതാക്കളെ കൊണ്ടുവരാത്തതിൽ മോദി ഏതാനും നാൾ മുമ്പ് കേരള നേതാക്കളുടെ യോഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാത്തതിലല്ല. മറ്റു കക്ഷികളിൽ നിന്നു പൊക്കിയെടുത്തു കൊണ്ടുവരാത്തതിൽ. പാർലമെന്ററി അനുഭവ പരിചയമുള്ള ഒരുത്തൻ പോലുമില്ലാത്ത ഒരു പാർട്ടിയെ കേരളം 2026 - ലോ 2031-ലോ മുഖ്യപ്രതിപക്ഷമായിപ്പോലും തെരഞ്ഞെടുക്കുകയില്ലല്ലോ.

കോൺഗ്രസിലെ സംഘപരിവാർ

കോൺഗ്രസിലെ സംഘപരിവാർ ആരാധകരായ ചില നികൃഷ്ട ജീവികളെയാണ് മോദിയും സംഘപരിവാറും ഉന്നമിടുന്നത്. ആ നികൃഷ്ടജീവികളാണ് ഗവർണറെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്ന ചില കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിനെ തീർത്തും അപ്രസക്തമാക്കി ബിജെപിയെ വെള്ളിവെളിച്ചത്തിലേയ്ക്കും 2024-ൽ പാർലമെന്റിലേയ്ക്കും എത്തിക്കുക എന്നതാണ് സംഘപരിവാർ-ഗവർണർ- ഗവർണർ അനുകൂലികളായ ചില കോൺഗ്രസ് നേതാക്കൾ എന്നിവരടങ്ങുന്ന ടീമിന്റെ അജണ്ട.

ഗവർണറെ അനുകൂലിച്ചു നിങ്ങൾ പറയുന്ന

ഗവർണറെ അനുകൂലിച്ചു നിങ്ങൾ പറയുന്ന ഓരോ വാക്കും ഭരണഘടനയുടെ ശവപ്പെട്ടിയിൽ അടിക്കുന്ന ആണിയാണ്. കോൺഗ്രസിന്റെ ശവപ്പെട്ടിയിലും. ഭരണഘടനാ/ജനാധിപത്യ വിരുദ്ധനായ ഗവർണറെ നിങ്ങൾ ശബ്ദത്താലോ നിശബ്ദതയാലോ ഇന്ന് അനുകൂലിച്ചാൽ നാളെ കേരളം അതിനു വലിയ വില കൊടുക്കേണ്ടിവരും. കോൺഗ്രസ് അപ്രസക്തമാകും. ലീഗ് വഴിയാധാരമാകും.

ബിജെപി നാളെ അല്ലെങ്കിൽ മറ്റന്നാൾ

ബിജെപി നാളെ അല്ലെങ്കിൽ മറ്റന്നാൾ മുഖ്യ പ്രതിപക്ഷമാകും. കോൺഗ്രസിലെ പല നേതാക്കൾക്കും അതിൽ തരിമ്പും മന:സ്താപം കാണില്ല. അവർക്കു കൂടണയാൻ ബിജെപി കൂടൊരുക്കും. മതേതരവാദികളായി ശേഷിക്കുന്ന കോൺഗ്രസ് അണികൾ എന്തു ചെയ്യും? അവർക്ക് ഇടതുമുന്നണിയിലേയ്ക്കു സ്വാഗതം ആശംസിക്കാം. പക്ഷേ അപ്പോൾ ഇല്ലാതാകുന്നത് മതേതരമായ ഒരു പ്രതിപക്ഷമായിരിക്കും. ഗവർണർക്കും സംഘപരിവാറിനും വേണ്ടതും അതു തന്നെയാണ്.

ഗവർണർ ആർ എസ് എസ് ഏജന്റല്ല

ഗവർണർ ആർ എസ് എസ് ഏജന്റല്ല. ആർ എസ് എസ് തന്നെയാണ്. ജാഗ്രത മാത്രം പോര... ഭയപ്പെടുക തന്നെ വേണം. ഇല്ലെങ്കിൽ പണ്ടെങ്ങാണ്ടൊരു നാടൊണ്ടാർന്നേ എന്ന പാട്ടിൽ മാത്രം ഈ നാട് അവശേഷിക്കും. ഗവർണർ വാമനനാണ്. കേരളത്തെ ചവിട്ടിത്താഴ്ത്താനെത്തിയ വാമനൻ.

English summary
Suresh Gopi and Surendran's statement turns into a comedy: But governor is not like that: S Sudeep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X