Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീണ്ടും ചിരിച്ച് കൊണ്ട് മാധ്യമപ്രവർത്തക ചോദ്യം ചോദിച്ചു,എന്തുകൊണ്ട് അവർ അപ്പോൾ പ്രതികരിച്ചില്ല';ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടൻ സുരേഷ് ഗോപിയെ ന്യായീകരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തക അപ്പോൾ പ്രതികരിക്കാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. സുരേഷ് ഗോപിയുടെ മനസിൽ എന്തെങ്കിലും തെറ്റായ ചിന്ത ഉണ്ടെന്ന് കരുതുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മീഡിയോ വൺ ചാനലിനോടായിരുന്നു അവരുടെ പ്രതികരണം.

'ഞങ്ങൾക്കൊക്കെ അറിയാം സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ല. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകൾ വിമർശിക്കുന്നത്. സുരേഷ് ഗോപിയെന്ന സിനിമാക്കാരനായിട്ടേ എനിക്ക് അദ്ദേഹത്തെ കാണാൻ പറ്റുള്ളൂ. സുരേഷ് ഗോപി എന്ന വ്യക്തിയുടെ ഓരോ പ്രസ്താവനയ്ക്കും എതിരാണ് ഞാൻ.പലപ്പോഴും ഞങ്ങൾ നേരിട്ട് കാണുമ്പോൾ അതിന്റെയൊക്കെ പേരിൽ തർക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്.

sureshbhagyalskmi-

പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ആ പെൺകുട്ടിയോട് സംസാരിക്കുമ്പോൾ സിനിമകയ്ക്കുള്ളിലെ സ്ത്രീകളോട് സംസാരിക്കുന്നത് പോലെ സൗഹൃദത്തോടെ അവരോട് സംസാരിച്ചുവെന്നാണ് എനിക്ക് തോന്നിയത്.

സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരന് ഒരു രാഷ്ട്രീയക്കാരന്റെ തഴക്കവും വഴക്കവും വന്നിട്ടില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അദ്ദേഹം ഞാൻ ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്നുവെന്നൊക്കെയുള്ള പ്രസ്താവനകൾ. അദ്ദേഹം ഒരു തെറ്റായ ചിന്ത മനസിൽ വെച്ചല്ല പെരുമാറിയത് എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ഇതിൽ രാഷ്ട്രീയം കാണാൻ എനിക്ക് പറ്റില്ല. മറിച്ച് ആ രാഷ്ട്രീയ അനുഭവമില്ലായ്മയാണ് ഇവിടെ കാണാകുന്നത്. അതുകൊണ്ടാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.

സിനിമയിൽ ഉള്ളൊരാളുടെ പക്ഷം പിടിച്ച് സംസാരിച്ചുവെന്ന് കരുതരുത്. ആ കുട്ടി അവിടെ വെച്ച് തന്നെ വളരെ രൂക്ഷമായി സംസാരിക്കണമായിരുന്നു. പക്ഷേ അവർ വളരെ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അപ്പോൾ ഞാൻ വിചാരിച്ചു പ്രശ്നം ഒന്നുമില്ലെന്ന്. അദ്ദേഹം കൈ വെച്ചപ്പോൾ പുറകോട്ട് പോയ ശേഷം അവർ വീണ്ടും തിരിച്ചുവന്ന് ചോദ്യം ആവർത്തിക്കുകയാണ് ചെയ്തത്. അല്ലാതെ ഇതിനോട് പ്രതികരിക്കുകയലല്ലോ ചെയ്തത്. രൂക്ഷമായി പ്രതികരിച്ചിരുന്നുവെങ്കിൽ തെറ്റായി പോയി, ക്ഷമ ചോദിക്കുന്നുവെന്ന് അവിടെ വെച്ച് തന്നെ സുരേഷ് ഗോപിക്ക് പറയാനൊരു അവസരം ഉണ്ടായേനെ.

ഇവിടെ രാഷ്ട്രീയക്കാരനാകാൻ യോഗ്യതയില്ലാത്ത ആളാണ് സുരേഷ് ഗോപി എന്നതിനാലാണ് അദ്ദേഹം വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്നത്. സുരേഷ് ഗോപിയുടെ മരിച്ച് പോയ മകളുടെ പ്രായമുള്ളൊരാളാണ് മാധ്യമപ്രവർത്തക. തെറ്റായി എന്ന് തോന്നുന്നിടത്ത് അപ്പോൾ തന്നെ നമ്മൾ പ്രതികരിക്കണം. നിങ്ങളുടെ ഈ സ്പർശനം എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സ്ട്രോങ്ങായി പറയുകയാണ് വേണ്ടത്. അല്ലാതെ നിലവിളിക്കണമെന്നോ അലറി വിളിക്കണമെന്നോ ക്ഷുഭിതയാകണമെന്നോ അല്ല പറഞ്ഞത്', ഭാഗ്യലക്ഷ്മി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+