Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബിജെപിയില്‍ ജനപ്രിയന്‍ സുരേഷ് ഗോപി, മറ്റുള്ളവർ പോരെന്ന് സർവ്വെ: മുഖ്യമന്ത്രിമാർക്കും മാർക്കില്ല

തിരുവനന്തപുരം: അടുത്തിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ജനപ്രീതിയില്‍ ഇടിവെന്ന് സർവ്വെ. ബി ജെ പി തന്നെ നടത്തിയ ആഭ്യന്തര സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് നിലവിലെ മുഖ്യമന്ത്രിമാർക്കും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുതിർന്ന പാർട്ടി നേതാക്കള്‍ക്കും വേണ്ടത്ര ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സർവ്വേയിലുള്ളത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും ഉണ്ടായിട്ടില്ലെന്നും സർവ്വേ അടിവരയിടുന്നു.

കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ്

കേരളത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സിനിമാതാരവും മുന്‍ എംപിയുമായ സുരേഷ് ഗോപി ആണെന്നാണ് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് നടത്തി റിപ്പോർട്ടില്‍ പറയുന്നത്. മിക്ക സംസ്ഥാനങ്ങളിലും പാർട്ടി അധ്യക്ഷന്മാരുടേയും ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ബി ജെ പി ഒരുങ്ങുന്നത്.

ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി

"ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇത്രയും മോശമായ ജനപ്രീതി, ജനവിധി നിലനിർത്താൻ പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ മുഖം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി കണക്കാക്കുന്നത് തുടരും"- പാർട്ടി വൃത്തങ്ങള്‍ പറയുന്നു. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി പാർട്ടിയുടെ പ്രാദേശിക നേതാക്കളേക്കാളും മുഖ്യമന്ത്രിമാരേക്കാളും പ്രതിപക്ഷത്തിന്റെ എല്ലാ പ്രമുഖ നേതാക്കളേക്കാളും ഉയർന്ന് തന്നെയാണ് നില്‍ക്കുന്നതെന്നും സർവേ പറയുന്നു.

തെലങ്കാനയിൽ വോട്ടർമാരുടെ വിശ്വാസത്തിന്റെ കാര്യത്തിൽ

തെലങ്കാനയിൽ വോട്ടർമാരുടെ വിശ്വാസത്തിന്റെ കാര്യത്തിൽ ടി ആർ എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ സി ആറിനേക്കാൾ മോദിക്കാണ് ജനപ്രീതിയെന്നാണ് സർവ്വേയുടെ അവകാശവാദം. ജനങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ ഫലപ്രദമായി കെ സി ആറിനെ ഒറ്റയ്ക്ക് നേരിടാൻ കഴിയുന്ന ഒരു നേതാവ് ബിജെപിക്ക് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് തങ്ങളുടെ പോരായ്മയെന്ന് ചില ബിജെപി നേതാക്കളും വ്യക്തമാക്കുന്നു.

ആറ് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന

ആറ് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തന്നെയാണ് ബി ജെ പി പ്രധാനമായും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ഇരട്ട എഞ്ചിൻ ഗവൺമെന്റിലൂടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന വാഗ്ദാനത്തോടെ ബിജെപി പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങളും ജനപ്രീതിയും ഉയർത്തിക്കാട്ടുക എന്നുള്ളതാണ് ബി ജെ പി തന്ത്രം.

ബിജെപിയുടെ തിരഞ്ഞെടുപ്പ് മുഖമായി

ബിജെപിയുടെ തിരഞ്ഞെടുപ്പ് മുഖമായി പ്രധാനമന്ത്രി തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടെന്നും എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിലും ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതിന് പുറമെ കർണാടക, ത്രിപുര, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലുമാണ് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ജയറാം താകൂറിനെയും

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ജയറാം താകൂറിനെയും രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തി കാണിച്ചായിരിക്കില്ല മത്സരം. വിജയിച്ചതിന് ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഗുജറാത്തില്‍ എഎപി പ്രചാരണം ശക്തമാക്കുമ്പോഴും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് വരുമെന്നും സര്‍വേയില്‍ വ്യക്തമാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+