Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാത്തിമ തെഹ്ലിയയെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപി, മോദിയുമായി കൂടിക്കാഴ്ച വാഗ്ദാനം, മറുപടി ഇങ്ങനെ

മലപ്പുറം: ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഫാത്തിമ തെഹ്ലിയ സിപിഎമ്മിലേക്ക് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പാര്‍ട്ടി നേതൃത്വത്തെ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ച് അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി കഴിഞ്ഞ ദിവസം ഫാത്തിമ തെഹ്ലിയയ്ക്ക് എതിരെ നടപടി എടുത്തത്.

Recommended Video

cmsvideo
    Suresh Gopi MP invites Fathima Thahliya to join BJP

    ഇതിന് പിന്നാലെയാണ് ഫാത്തിമ തെഹ്ലിയ പാര്‍ട്ടി വിടുമെന്നും സിപിഎമ്മില്‍ ചേരുമെന്നുളള പ്രചാരണം ആരംഭിച്ചത്. അതിനിടെ ഫാത്തിമ തെഹ്ലിയയെ ബിജെപിയില്‍ എത്തിക്കാനും ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.

    1

    കേരളത്തില്‍ പച്ച പിടിക്കാത്ത ബിജെപി ന്യൂനപക്ഷങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ കാലങ്ങളായി പല ശ്രമങ്ങളും നടത്തുന്നുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും വിട്ട എപി അബ്ദുള്ളക്കുട്ടിയെ പോലുളള നേതാക്കളെ കൂടെ കൂട്ടുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നതും ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയാണ്. മുസ്ലീം ലീഗിന് ഉളളില്‍ നിന്ന് കൊണ്ട് നേതൃത്വത്തിന് എതിരെ സമീപകാലത്തായി വലിയ പോരാട്ടം നടത്തുകയാണ് ഫാത്തിമ തെഹ്ലിയയെ പോലുളളവര്‍.

    ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    2

    അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഫാത്തിമ തെഹ്ലിയയെ ഫോണില്‍ വിളിച്ചായിരുന്നു സുരേഷ് ഗോപി ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കുളള അവസരം ഒരുക്കാം എന്നുളള വാഗ്ദാനവും സുരേഷ് ഗോപി ഫാത്തിമ തെഹ്ലിയയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍..

    3

    എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്നാണ് ഫാത്തിമ തെഹ്ലിയയുടെ നിലപാട്. ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും തനിക്ക് സാധിക്കില്ല എന്നാണ് സുരേഷ് ഗോപിക്ക് ഫാത്തിമ തെഹ്ലിയ നല്‍കിയ മറുപടി എന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് വിട്ട് മറ്റ് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരും എന്നുളള റിപ്പോര്‍ട്ടുകള്‍ ഫാത്തിമ തെഹ്ലിയ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. മുസ്ലീം ലീഗില്‍ തന്നെ തുടരുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

    4

    ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടേ ഇല്ലെന്നും മറിച്ചുളള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരമാണെന്നും ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു. താന്‍ മുസ്ലീം ലീഗിലേക്ക് വന്നത് പാര്‍ട്ടിയുടെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ്. അല്ലാതെ സ്ഥാനമാനങ്ങള്‍ക്കോ അധികാരങ്ങള്‍ക്കോ വേണ്ടിയല്ലെന്നും ഫാത്തിമ തെഹ്ലിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

    5

    2016 മുതല്‍ എംഎസ്എഫിന്റെയും വനിതാ വിഭാഗമായ ഹരിതയിലും സജീവമാണ് ഫാത്തിമ തെഹ്ലിയ. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹരിത നേതാക്കള്‍ പരാതി നല്‍കിയതിനെ ഫാത്തിമ തെഹ്ലിയ പിന്തുണച്ചിരുന്നു. പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറാകാതിരുന്നതോടെ ഹരിത സംസ്ഥാന കമ്മിറ്റി പാര്‍ട്ടി പിരിച്ച് വിട്ടു. പിന്നാലെയാണ് ഫാത്തിമ തെഹ്ലിയയ്ക്കും എതിരെ ലീഗ് നടപടി എടുത്തത്.

    6

    വരുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഫാത്തിമ തഹ്ലിയ സിപിഎം സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി വാഗ്ദാനവുമായി സിപിഎം നേതാക്കള്‍ ഫാത്തിമ തഹ്ലിയയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനത്തില്‍ ജമീല നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് നെന്മണ്ട ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+