Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഷ്ട്രീയത്തിലും സുരേഷ് ​ഗോപിക്ക് ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ട്'; പരിഹസിച്ച് ജോൺ ബ്രിട്ടാസ്

ഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഷ്ട്രീയത്തിലും അദ്ദേഹത്തിന് തിരക്കഥാകൃത്തിന്റെ ആവശ്യമുണ്ടെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സുരേഷ് ​ഗോപി പറയുന്നത് ബി ജെ പി പോലും സീരിയസായി എടുക്കാറില്ലെന്നും താൻ ഏത് പാർട്ടിയിലാണെന്ന് പോലും സുരേഷ് ​ഗോപിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

' സുരേഷ് ​ഗോപി എന്റെ ശത്രുവൊന്നും അല്ല. തനിക്ക് വീര്യവും ഉശിരുമുണ്ടെന്ന് കാണിക്കാനായിരിക്കും അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. എന്നാൽ തന്റെ മിത്രമായ സുരേഷ് ​ഗോപിയോട് പറയാനുള്ളത് രാഷ്ട്രീയത്തിലും അദ്ദേഹത്തിന് ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ടെന്നാണ്. സുരേഷ് ​ഗോപി പറയുന്നതിനെ നമ്മൾ സീരിയസായി എടുക്കരുത്. അദ്ദേഹം പോലും അതിനെ സീരിയസായി എടുക്കുന്നില്ല. താൻ ഏത് പാർട്ടിയാണെന്ന് പോലും സുരേഷ് ​ഗോപിക്ക് അറില്ല, ' ബ്രിട്ടാസ് പറഞ്ഞു.

suresh

ഇന്ന് ജബൽപൂർ സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമങ്ങളോട് സുരേഷ് ​ഗോപി ക്ഷോഭിച്ചിരുന്നു. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിട്ട് സംസാരിക്കണം, മാധ്യമം ആരാ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർ ഫുൾ, സൗകര്യമില്ല പറയാൻ, എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.

ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ സൗകര്യമില്ല പറയാനെന്നും ജബൽപൂരിൽ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞിരുന്നു. ഈ മറുപടിയാണല്ലോ പറയേണ്ടത് എന്ന് മാധ്യമപ്രവർത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ​ഗോപി പ്രകോപിതനായി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി എന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

ഇന്നലെ രാജ്യസഭയിൽ വഖഫ് ഭേദ​ഗതി ബില്ലിൻമേലുള്ള ചർച്ചയിൽ ജോൺ ബ്രിട്ടാസും സുരേഷും ​ഗോപിയും തമ്മിൽ വാക്പ്പോര് നടന്നിരുന്നു.
രാജ്യസഭയിലും എമ്പുരാൻ സിനിമയിലെ മുന്നമാരുണ്ട് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു. ' നിങ്ങളുടെ വിഷത്തെ ഞങ്ങൾ അവിടെ ( കേരളത്തിൽ ) മാറ്റിനിർത്തി. ഒരു തെറ്റി പറ്റി മലയാളിക്ക്. കേരളത്തിൽ ഒരാൾ ജയിച്ചിട്ടുണ്ട്. അത് വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും, ' എന്നു ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി ടി പി ചന്ദ്രശേഖരനെ കുറിച്ചുള്ള ടി പി 51 ഉം ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റും റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+