Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; പൂരപ്രേമികളെ തല്ലിയത് ചോദിക്കാനാണ് പോയതെന്ന് സുരേഷ് ഗോപി

ചേലക്കര: തൃശൂര്‍ പൂരം കലക്കല്‍ ആരോപണത്തില്‍ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആംബുലന്‍സില്‍ തൃശൂര്‍ പൂര നഗരിയില്‍ പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണം. താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രേമികളെ പോലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലന്‍സില്‍ അല്ല പോയത്. ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങല്‍ പുറത്തുവന്നിരുന്നു. ഇതിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

suresh-gopi

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിശ്വസിക്കുന്നത് പോലെ ആംബുലന്‍സില്‍ ഞാന്‍ അവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് പോയത്. ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലന്‍സില്‍ എന്നെ കണ്ടത് മായക്കാഴ്ച്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കില്‍ അന്വേഷിക്കട്ടെ. പക്ഷേ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യം അറിയില്ല. സിബിഐ വരണം. അതിന് തയ്യാറാണോ?

ഒറ്റ തന്തയ്ക്ക് പിറന്നവരാണെങ്കില്‍ സിബിഐക്ക് വിടണം. തിരുവനമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യം പറയട്ടെ. ഇത് സിനിമാ ഡയലോഗ് മാത്രമായി എടുത്താല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സിബിഐയെ ക്ഷണിച്ചുവരുത്താന്‍ ചങ്കൂറ്റമുണ്ടോ എന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു.

കേരളത്തിലെ മുന്‍ മന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരില്‍ പലരും ചോദ്യം ചെയ്യപ്പെടാന്‍ യോഗ്യരാണെന്ന് ഭയം അവര്‍ക്കുണ്ട്. ഞാനവിടെ ചെല്ലുന്നത് നൂറുകണക്കിന് പൂരപ്രേമികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. ആ കളക്ടറെയും കമ്മീഷണറെയും ഒരു കാരണവശാലും ഇവിടെ നിന്നും മാറ്റരുത്. അവരെ ശിക്ഷിക്കരുതെന്ന് അന്ന് തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്. 2025ല്‍ എങ്ങനെ പൂരം നടത്തുമെന്ന് അവര്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് അന്ന് തന്നെ പറഞ്ഞതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിവേദനം മാത്രമാണ് സുരേഷ് ഗോപി പരിഹസിച്ചു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തില്‍ ഇല്ല. ചോര കോടിയേന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീന്‍ ബാബു വിഷയം ഉയര്‍ത്തി അദ്ദേഹം ചോദിച്ചു.

അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ്‌കുമാറും രംഗത്തെത്തി. പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നത് തന്റെ കാറിലാണെന്നും, റൗണ്ടിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനമില്ല, ആംബുലന്‍സില്‍ വന്നത് അതിനാലാണെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+