'മകള്‍ മരിച്ചപ്പോള്‍ ഭാര്യയെ ആദ്യം ആശ്വസിപ്പിച്ചതും നോക്കിയതും ഡോക്ടർമാരായിരുന്നില്ല': സുരേഷ് ഗോപി
രാജ്യത്തെ പരമ്പരാഗത വൈദ്യ സമൂഹത്തിന് വേണ്ടി പാർലമെന്റില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഓർമ്മപ്പെടുത്തി ബി ജെ പി നേതാവും തൃശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിന് ഒരു ഉദാഹരണമാണ് രാജ്യസഭയിൽ പരമ്പരാഗത വൈദ്യ സമൂഹത്തിന് വേണ്ടി സംസാരിച്ച ചെറിയ ഒരു ടെക്സ്റ്റുണ്ട്. അതിന് മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ടവർക്ക് വേണ്ടി ആരും സംസാരിച്ചിരുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു.
ആദിവാസി മേഖലയിൽ നിന്നുള്ള വൈദ്യന്മാരുള്‍പ്പെടെ നേരിടേണ്ടി വരുന്ന വിഷയങ്ങളെകുറിച്ചാണ് അന്ന് രാജ്യസഭയില്‍ ഞാന്‍ ശബ്ദം ഉയർത്തിയത്. അവർക്ക് വേണ്ടി മെഡിക്കൽ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. പക്ഷെ അത് ആവശ്യമായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്ന് താഴേക്കിടയിലേക്ക് ഇറങ്ങി ചെന്നപ്പോൾ മനസിലാക്കാൻ സാധിച്ചു.

പ്രമുഖ ആശുപത്രികളിൽ പോലും മുതിർന്ന ഡോക്ടർമാർ രോഗിയെ പരിചരിക്കും മുൻപ് അവർക്ക് വേണ്ടുന്ന സഹായം ചെയ്യുന്നത് കമ്പോണ്ടേഴ്‌സും, അറ്റെൻഡേർസുമൊക്കെയാണ്. അത്യാഹിത കൈകാര്യം ചെയ്യുമ്പോൾ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും എത്തുന്നില്ല. ആദ്യം രോഗിയുടെ അരികിലേക്ക്ക എത്തുന്നത് അറ്റെൻഡർമാർ ആണെന്നും സുരേഷ് ഗോപി പറയുന്നു.
തുടർന്ന് വളരെ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നത് പാര മെഡിക്കൽ സ്റ്റാഫ് ആണ്. മകൾ മരിച്ച അവസ്ഥയിൽ എന്റെ ഭാര്യക്ക് ആദ്യം കെയർ കൊടുത്തത് ഡോക്ടർമാർ അല്ല. ആശുപത്രിയില്‍ ട്രോളി വലിക്കുന്ന ജീവനക്കാർ വരെയാണ് അന്ന് ശുശ്രൂഷകൻ ആയത്. ഇത് സംബന്ധിച്ച കാര്യങ്ങളൊക്കെയായിരുന്നു മെഡിക്കല്‍ നിയമഭേദഗതിയില്‍ പറഞ്ഞിരുന്നത്.
വളരെ ഉള്ളിലേക്കുള്ള ബംഗാള്‍ ഗ്രാമങ്ങളിലൊന്നും ഡോക്ടർമാർ എത്താറില്ല. പകരം നാട്ടുവൈദ്യന്‍മാർ ആയിരിക്കും. ആണ് പണ്ട് കാലത്ത് അപ്പോത്തിക്കിരികൾ എന്ന് വിളിച്ചിട്ടുള്ളത്. പണ്ടൊക്കെ ഈ മിക്സച്ചർ എന്ന് പറയുന്ന ഒരു സാധനം കലക്കി കൊടുക്കുമായിരുന്നു, പനിയൊക്കെ വരുമ്പോൾ ഞാൻ കുടിച്ചിട്ടുണ്ട്. കംമ്പോണ്ടേഴാണ് അത് കലക്കി തരുന്നത്. വായിലേക്ക് ഒഴിക്കുമ്പോൾ ഭയങ്കര ഓക്കാനം വരും.
എന്തായാലും അന്ന് രാജ്യസഭയില്‍ ചെയ്തുവെച്ച കാര്യങ്ങള്‍ പൂർത്തികരിക്കാനുള്ള അവസരം എനിക്ക് തരണം. എല്ലാവരും തന്നോടൊപ്പം ഉണ്ടാകും എന്നാണ് വിശ്വാസം. ഏത് അവസരത്തിലും ജനങ്ങളോടൊപ്പം ചേർന്ന് നില്‍ക്കുന്ന ഒരു വ്യക്തിയാകും ഞാനെന്ന് ഉറപ്പ് നല്‍കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications