കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെയര്‍മാന്‍ പദവി; വരുന്നിടത്ത് കാണാമെന്ന് സുരേഷ് ഗോപി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ദേശീയ ചലച്ചിത്ര വികസന സമിതി ചെയര്‍മാന്‍ പദവിയിലേക്ക് തന്നെ പരിഗണിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തുവന്ന വാര്‍ത്തയ്ക്ക് നടന്‍ സുരേഷ് ഗോപി പ്രതികരിച്ചു. തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചതിന് തെളിവുണ്ടെന്നും ചെയര്‍മാന്‍ ആരാകുമെന്നത് വരുമ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രാജീവ് നാഥ് വഴിയാണ് ഇത്തരം ഒരു ഓഫര്‍ വന്നതെന്ന് സുരേഷ് ഗോപി പറയുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അന്നത്തെ ഡയറക്ടര്‍ ധന്‍രാജ് ആണ് രാജീവ് നാഥിനോട് ഇതേക്കുറിച്ച് സൂചിപ്പിക്കുന്നത്. ഇതേതുടര്‍ന്നാണ് രാജീവ് നാഥ് ബന്ധപ്പെടുന്നത്. കേന്ദ്രമന്ത്രി തന്നെ വിളിക്കുമെന്നും അറിയിച്ചു.

sureshgopi

ഇതിനു പിന്നാലെ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് വിളിക്കുകയും ചെയ്തു. മന്ത്രിയുടെ ക്ഷണപ്രകാരം മേയ് പതിനെട്ടിന് ദില്ലിയില്‍ പോയി വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു. കൂടിക്കാഴ്ചയില്‍ മന്ത്രിയാണ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചത്. ആലോചിച്ചശേഷം മറുപടി പറയാമെന്ന് അറിയിച്ച താന്‍ പിന്നീട് സമ്മതം അറിയിക്കുകയും ചെയ്തു.

ഇപ്പോഴും താന്‍ കാത്തിരിക്കുകയാണ്. ഇനി വരുന്നിടത്തുകാണാം എന്നേ പറയാന്‍ പറ്റൂ. മറ്റു വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എഫ്ഡിസി ചെയര്‍മാന്‍ നിയമനം സംബന്ധിച്ച് ആരെയും നിയമിക്കുകയോ സാധ്യതയുള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ബുധനാഴ്ച പുറത്തുവന്ന വാര്‍ത്ത.

English summary
Suresh Gopi says NFDC to set up appoint new chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X