രാഷ്ട്രീയം സിനിമ ജീവിതത്തെ ബാധിച്ചു, അവാർഡിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് സുരേഷ് ഗോപി;എയറിലാക്കി സോഷ്യൽ മീഡിയ
രാഷ്ട്രീയം തന്റെ സിനിമ ജീവിതത്തെ ബാധിച്ചുവെന്ന് സുരേഷ് ഗോപി. അവാർഡ് പട്ടികയിൽ നിന്ന് പലപ്പോഴും തന്‍റെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും അവാർഡ് മുടക്കുന്ന ജൂറി അംഗങ്ങളെ തനിക്ക് അറിയാമെന്നും താരം പറഞ്ഞു. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ 2024 പുരസ്കാരം ഏറ്റുവാങ്ങിയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കേന്ദ്രമന്ത്രിയായത് കാരണം കേന്ദ്ര ജൂറി തന്റെ സിനിമകൾ പരിഗണിച്ചില്ല. കേന്ദ്രസർക്കാരിനോട് അക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ട്. ഒരിക്കൽ പോലും താൻ പത്മ അവാർഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. അതേസമയം പലർക്കും വേണ്ടി ശുപാർശ ചെയ്തിട്ടുണ്ടെന്നും നടൻ പറഞ്ഞു. അതേസമയം നടന്റെ പരാമർശത്തിനെതിരെ കടുത്ത പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

രാഷ്ട്രീയത്തിൽ ഇറങ്ങിയതിൽ പിന്നെ അവാർഡ് കിട്ടേണ്ട ഏത് പടം ആണ് സുരേഷ് ഗോപി ചെയ്തത് എന്നാണ് പലരുടേയും ചോദ്യം. ഇപ്പോഴത്തെ കാലത്ത് അഭിനയമല്ലല്ലോ രാഷ്ട്രീയമല്ലേ അവാർഡ് കിട്ടാനുള്ള മാനദണ്ഡം എന്നും പലരും കുറിച്ചു. ചില കമന്റുകൾ വായിക്കാം
'കേന്ദ്രത്തിൽ ആര് ഭരണത്തിൽ ഇരിക്കുന്നോ ആ പാർട്ടിയുടെ കൂടെയായിരുന്നു എന്നും അണ്ണൻ. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് അണ്ണൻ വി എസ് അച്യുതാനന്തന്റെ ആരാധകനായി സിപിഎം സമര വേദികളുടെ മുന്നിൽ തന്നെയുണ്ടായിരുന്നു. സിപിഎം പിന്തുണ പിൻവലിച്ചതിന് ശേഷം നിലവിൽ വന്ന രണ്ടാം യുപിഎ സർക്കാർ കാലത്ത് അണ്ണൻ വിനീത വിധേയനായ കോൺഗ്രസ് അനുയായി ആയിരുന്നു.ആ കാലത്തെല്ലാം നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കിലും ആ പേര് അന്ന് അണ്ണൻ കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. പിന്നീട് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാന മന്ത്രിയായപ്പോൾ അര നിമിഷം വൈകാതെ അണ്ണൻ ബിജെപി പ്രവർത്തകനായി രൂപാന്തരം പ്രാപിച്ചു.. രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഇത്രയധികം മെയ് വഴക്കം കാണിച്ചിട്ടും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ വിശ്വസ്ഥ വിനീതമായി ഇത്ര നന്മയത്വമായി അഭിനയിച്ചിട്ടും ആ സർക്കാരുകൾ എല്ലാം അണ്ണന് മികച്ച നടനുള്ള പുരസ്‌കാരം നൽകാതേ ഒഴിവാക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നത് അണ്ണനെ പോലെ എന്നെയും അത്ഭുതപ്പെടുത്തുന്ന ഒരു സംഗതി തന്നെയാണ്'
'ഇപ്പൊ ഭരണക്ഷിയുടെ എംപിയല്ലെ അഭിനയിച്ചില്ലെങ്കിലും കിട്ടുമല്ലൊ അവാർഡ്. കിലോ കണക്കിന് തൂക്കി കൊടുക്കലാണല്ലൊ ഇപ്പോൾ. അർഹത ഉണ്ടായിട്ടും ചേദിച്ച് വേടിക്കുന്നില്ലെന്ന് മാത്രം. സുരേഷ് ജി'
'അതിനു അവാർഡ് കിട്ടാൻ മമ്മൂട്ടിക്ക് പകരമായി ഭ്രമയുഗത്തിൽ ഇയാളാണോ അഭിനയിച്ചത്. പിന്നെ കേന്ദ്ര പുരസ്‌കാരങ്ങളിൽ ബിജെപി കളിക്കുന്ന കളികൾ എല്ലാവർക്കും അറിയാം. അതിനെ പറ്റി ഇയാൾ വാ തുറന്നിട്ടുണ്ടോ. വെറുപ്പും വിദ്വേഷവും ജാതീയതയും സംസാരിക്കാൻ അല്ലേ ഇയ്യാൾ വാ തുറക്കുള്ളു' , ഇങ്ങനെ പോകുന്ന












Click it and Unblock the Notifications