Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ​​ഗോപി കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്; കേന്ദ്രനേതൃത്വത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി സൂചന

ന്യൂഡൽഹി: സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോർട്ട്. കേന്ദ്ര നേതൃത്വത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ട സുരേഷ് ​ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ കേന്ദ്രമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെ​ഗറ്റീവ് ആകുമെന്നായിരുന്നു ഡൽഹിയിലെത്തിയ സുരേഷ് ​ഗോപി പറഞ്ഞത്. ഒരുപാട് പേർ വിളിച്ച് ദേശിച്ചെന്നും. എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷം ഉണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ ബി ദെ പി എം പി എന്ന ഭാരം തലയിൽ എടുത്തുവെയ്ക്കുന്നില്ലെന്നും താൻ എം പിമാരിൽ ഒരാളാണെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റത്തത് ചെയ്യണമെന്നും താൻ കേരളത്തെ പ്രതിനിധീകരിക്കുന്ന ആളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

SURESH GOPI

അതേ സമയം കേന്ദ്ര മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽ​ഹിയിൽ നിർണായക യോ​ഗം ആരംഭിച്ചുകഴിഞ്ഞു. എൻ ഡി എ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കും. യോ​ഗത്തിന് ശേഷം നരേന്ദ്ര മോദിയും എം പിമാരും രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. എൻ ഡി എയിലെ നിർണായക കക്ഷികളായ ഡെ ജി ഡു നേതാവ് നിതീഷ് കുമാർ, ടി ഡി പി നേതാവ് ചന്ദ്ര ബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്ട്ര കാണുമെന്നാണ് സൂചന.

തെലുങ്ക് ദേശം പാർട്ടിക്ക് 3 കാബിനറ്റ് പദവി അടക്കം 5 മന്ത്രി സ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് ബി ജെ പി അറിയിച്ചത്. എന്നാൽ ജെ ഡി യു അഞ്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് സാധ്യത. നിലവിൽ ഡെ ജി യു വിന് 2 കാബിനറ്റ് പദവിയും സഹ മനത്രി സ്താനവും ബീഹാറിനം പ്രത്യേക പദവിയുമാണ് ബി ജെ പി വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. നിതീഷ് കുമാർ ആവശ്യത്തിൽ ഉറച്ച് നിന്നാൽ മുന്നണി ചർച്ചകൾ സങ്കീർണമാകും. റെയിൽവേ മന്ത്രിസ്ഥാനം ജെ ഡി യു ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+