സുരേഷ് ഗോപിയ്ക്ക് 'താമര' ചിഹ്നം കിട്ടില്ല? എതിർപ്പുമായി കോൺഗ്രസ് രംഗത്ത്... ഒന്നുംചെയ്യാൻ പറ്റില്ലെന്ന് ബിജെപി
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമ താരവും രാജ്യസഭ എംപിയും ബിജെപി നേതാവും ആയ സുരേഷ് ഗോപി തൃശൂരില്‍ നിന്നാണ് ജനവിധി തേടുന്നത്. എന്നാല്‍ സുരേഷ് ഗോപിയ്ക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയില്‍ മത്സരിക്കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോണ്‍ഗ്രസ് പ്രകടമാക്കുന്നത് എന്നാണ് ബിജെപിയുടെ ആക്ഷേപം.

സുരേഷ് ഗോപിയ്ക്ക് 'താമര' കിട്ടില്ലേ
രാജ്യസഭ എംപിയാണ് സുരേഷ് ഗോപി. അദ്ദേഹത്തെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതാണ്. അത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവില്ലെന്നാണ് ടിഎന്‍ പ്രതാപന് പറയുന്നത്.

നിയമ പ്രകാരം രാജിവയ്ക്കണം
രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത അംഗം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവുകയോ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ ചെയ്യണമെങ്കില്‍ രാജയസഭ അംഗത്വം രാജിവക്കണം എന്നാണ് ചട്ടം എന്ന് കോണ്‍ഗ്രസ് പറയുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ അങ്ങനെയാണ് ചട്ടം എന്നും കോണ്‍ഗ്രസ് പറയുന്നു.

മുമ്പും മത്സരിച്ചു
സുരേഷ് ഗോപി ആദ്യമായല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്നു. അതിനും മുമ്പേ അദ്ദേഹം ബിജെപിയില്‍ അംഗത്വം എടുക്കുകയും പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

അറിഞ്ഞിരുന്നില്ല
എന്തുകൊണ്ട് മുമ്പ് ഈ വിഷയം ഉന്നയിച്ച് സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ നിയമ നടപടി സ്വീകരിച്ചില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇങ്ങനെയൊരു നിയമമുള്ള കാര്യം അറിയുമായിരുന്നില്ല എന്നാണ് ടിഎന്‍ പ്രതാപന് നല്കുന്ന മറുപടി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തുടര്‍ നടപടി
ഈ വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് ടിഎന്‍ പ്രതാപന് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഇത് സംബന്ധിച്ച് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

മുമ്പും നടന്നിട്ടുണ്ട്
നോമിനേറ്റ് ചെയ്ത രാജ്യസഭാംഗങ്ങള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് ആദ്യത്തെ സംഭവം അല്ലെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. പഞ്ചാബിലും രാജസ്ഥാനിലും എല്ലാം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നും ബി ഗോപാലകൃഷ്ണന് അവകാശപ്പെടുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരാതി കൊടുക്കാനുള്ള അവകാശം കോണ്‍ഗ്രസിനുണ്ട് എന്നും പറയുന്നു.

മുട്ടുവിറച്ചുതുടങ്ങി
കോണ്‍ഗ്രസിന്റെ മുട്ടുവിറച്ചുതുടങ്ങി എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത് എന്നും ബി ഗോപാലകൃഷ്ണന് പറയുന്നുണ്ട്. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്ന ഭയമാണ് കോണ്‍ഗ്രസിന്. തോല്‍ക്കുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കുന്ന ഒരു ഗിമ്മിക് മാത്രമാണ് ഇത്തരം വാദങ്ങള്‍ എന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം
ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടില്‍ ആയിരുന്നു സുരേഷ് ഗോപി. സിനിമയുടെ തിരക്കുകളായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ കേന്ദ്ര നേതൃത്വം മത്സരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായത്.

മത്സര സാധ്യത
ലോക്സഭ തിരഞ്ഞെടുപ്പില്‍ 'തൃശൂര്‍ ഇങ്ങെടുക്കുവാ' എന്ന് പറഞ്ഞ സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദമൊന്നും ഉന്നയിച്ചില്ല. ജയസാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മത്സരസാധ്യതയുണ്ട് എന്നായിരുന്നു സുരേഷ് ഗോപി നല്കിയ മറുപടി.

തടസ്സമില്ലെന്ന്
എന്നാൽ സുരേഷ് ഗോപിയ്ക്ക് മത്സരിക്കാൻ തടസ്സമില്ലെന്ന നിലപാടിൽ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വരും ദിവസങ്ങളിൽ കോൺഗ്രസ് നിയമ നടപടിയുമായി മുന്നോട്ട് പോകുമോ എന്ന് കാത്തിരുന്ന് കാണാം.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications