ദിലീപിന് എട്ടിന്റെ പണി ! കാൽച്ചുവട്ടിലെ മണ്ണൊലിക്കുന്നു..! ഡി സിനിമാസിൽ കുഴിച്ച് മൂടിയ സത്യങ്ങൾ..!
തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ആ കേസില്‍ മാത്രമല്ല ഉത്തരം പറയേണ്ടത്. കോടികളുടെ ബിനാമി ഇടപാടുകള്‍ക്കും ഭൂമി കയ്യേറ്റങ്ങള്‍ക്കുമെല്ലാം നടന്‍ മറുപടി പറയേണ്ടതായി വരും. കുമരകത്തെ പുറമ്പോക്ക് ഭൂമി കയ്യേറിയതും ഡി സിനിമാസ് ഭൂമി കയ്യേറിയതെന്ന ആരോപണവുമെല്ലാം നടന് കൂനിന്മേല്‍ കുരു ആയിരിക്കുകയാണ്. ദിലീപിന് മേലുള്ള പിടി മുറുക്കാന്‍ തന്നെയാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

ദിലീപിന് ഇരുട്ടടി
ദിലീപിന്റെ ചാലക്കുടിയിലുള്ള തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ് നിര്‍മ്മിച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയിലാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അകത്തായതോടെ പഴയ ആരോപണങ്ങളും പരാതികളും ഓരോന്നായി പൊങ്ങി വരാന്‍ ആരംഭിച്ചു.

ഡി സിനിമാസ് കയ്യേറ്റം
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്നാണ് ഡി സിനിമാസ് ദിലീപ് പദ്ധതി ഇട്ടതെന്നും പിന്നീട് ഇരുവരും തമ്മില്‍ ചില് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഡി സിനിമാസ് കയ്യേറ്റഭൂമിയിലാണ് എന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഭൂമി അളക്കും
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കയ്യേറ്റം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 27നാണ് ഭൂമി അളക്കുക

ദിലീപിനടക്കം നോട്ടീസ്
നടപടിയുടെ ഭാഗമായി ദിലീപ് അടക്കം 7 പേര്‍ക്ക് ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. ഡി സിനിമാസ് ഭൂമിയുടെ സമീപത്ത് ഭൂമിയുള്ള ആറ് പേര്‍ക്കും ദിലീപിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ജാമ്യഹർജിയിൽ തീരുമാനം
സ്ഥലം ഉടമയായ ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നാളെയാണ് ഹൈക്കോടതി ദിലീപിന്റെ മജാമ്യഹര്‍ജിയില്‍ വിധി പറയുക. ജാമ്യത്തിനായി ദിലീപിന്റെ അഭിഭാഷകന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നു.

നടപടി സുതാര്യമാവണം
ദിലീപിന് ജാമ്യം ലഭിച്ചില്ല എങ്കില്‍ പ്രതിനിധി ആയ ആള്‍ എത്തി സ്ഥലം അളക്കല്‍ നടപടികളില്‍ പങ്കെടുക്കണം എന്ന് ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.

ആദ്യ റിപ്പോർട്ട് അനുകൂലം
മുന്‍ ജില്ലാ കളക്ടര്‍ ഭൂമി സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെ എതിര്‍ത്ത് പരാതിക്കാര്‍ കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഇപ്പോഴത്തെ കളക്ടറായ എ കൗശിഗന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കയ്യേറ്റഭൂമിയെന്ന വിവരമുള്ളത്.

വിജിലന്‍സ് അന്വേഷണം
35 സെന്റ്, 82 സെന്റ് എന്നിങ്ങനെ രണ്ട് ആധാരങ്ങളിലുള്ള ഭൂമിയാണ് ദിലീപിന്റെ പേരിലുള്ളത്. കയ്യേറ്റഭൂമിയെന്ന പരാതിയില്‍ ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഭൂമി തിരികെ പിടിക്കും
ഡി സിനിമാസ് ഭൂമി സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാനും ദിലീപിന് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപല്ല ഏത് ഉന്നതന്‍ ആണെങ്കിലും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൈവശാവകാശ രേഖ കാണാനില്ല
ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന്റെ സ്‌കെച്ചും ചാലക്കുടി നഗരസഭയുടെ പക്കലില്ല. ഈ രണ്ട് പ്രധാനപ്പെട്ട രേഖകള്‍ ഇല്ലാതെ എങ്ങനെ കെട്ടിട നിര്‍മ്മാണത്തിന് ദിലീപിന് അനുമതി ലഭിച്ചുവെന്ന ചോദ്യവും ഉയരുന്നു.

മണിയും ഡി സിനിമാസും
ഡി സിനിമാസില്‍ നടന്‍ കലാഭവന്‍ മണിക്കും നിക്ഷേപം ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദിലീപും മണിയുമായി തര്‍ക്കം ഉണ്ടായതായും ആരോപണം ഉണ്ട്. ഇക്കാര്യം സിബിഐ അന്വേഷണ പിരധിയിലാണ്. മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു












Click it and Unblock the Notifications