കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറയില്ല: സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

Google Oneindia Malayalam News

ദില്ലി: രാജ്യസഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകല്‍ സത്യാഗ്രഹം പാർലമെന്റ്‌ വളപ്പിലെ ഗാന്ധിപ്രതിമയ്‌ക്കു മുന്നിൽ തുടരുന്നു. വി ശിവദാസൻ, എ എ റഹിം (സി പി എം), പി സന്തോഷ്‌കുമാർ (സി പി ഐ) തുടങ്ങി ചൊവ്വാഴ്‌ച സസ്‌പെൻഷനിലായ 19 പേരും ബുധനാഴ്‌ച സസ്‌പെൻഡ്‌ ചെയ്യപ്പെട്ട എ എ പിയുടെ സഞ്‌ജയ്‌ സിങ്ങുമാണ് റിലേ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്. വിലക്കയറ്റത്തെക്കുറിച്ച്‌ ചർച്ച ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു എംപിമാർക്കെതിരായ നടപടി.

തന്റെ പാര്‍ട്ടിയോട് ഗോകുലിന് താത്പര്യം ഇല്ലെന്ന് സുരേഷ് ഗോപി: അവന്റെ കാത്തിരിപ്പ് വേറെതന്റെ പാര്‍ട്ടിയോട് ഗോകുലിന് താത്പര്യം ഇല്ലെന്ന് സുരേഷ് ഗോപി: അവന്റെ കാത്തിരിപ്പ് വേറെ

അതേസമയം, നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ എന്ന നിലപാടാണ് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു സ്വീകരിച്ചിരിക്കുന്നത്. മാപ്പ് പറച്ചിലിനൊപ്പം സഭയില്‍ ഇനിമുതല്‍ പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിക്കില്ലെന്ന ഉറപ്പ് എംപിമാർ നൽകണമെന്ന ആവശ്യവും സഭാധ്യക്ഷൻ മുന്നോട്ട് വെക്കുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്നും പ്രതിഷേധം തുടരുമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ജി എസ് ടി സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തുന്നത്. ഇതനുസരിച്ച് ജിഎസ്ടി വിഷയത്തിൽ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ടെലിഫോണിൽ സംസാരിക്കുകയും ചർച്ചയ്ക്ക് തയ്യാറാണെന്ന് നിർമ്മല സീതാരാമന്‍ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

mp

ഇത് താന്‍ഡാ ഏന്‍ സ്റ്റൈല്‍: ഇത് തെലങ്കിനായുള്ള പുത്തന്‍ ലുക്ക്, രജിഷയുടെ പുതിയ ചിത്രം വൈറലാവുന്നു

കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാർക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏഴ് എംപിമാർ, ആറ് ഡി എം കെ എംപിമാ‍ര്‍, മൂന്ന് ടി ആ‍ര്‍ എസ് എംപിമാര്‍ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻറെ പ്രമേയം അംഗീകരിച്ചുകൊണ്ടായിരുന്നു ഇരുവർക്കുമെതിരായ സസ്പെന്‍ഷന്‍ നടപടി. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച ടിന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിങ്ങനെ നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

പൃഥ്വിരാജിന് വടികൊടുത്ത് അടിവാങ്ങിയില്ലേ: വിജയ് ബാബുവിന്റെ കാര്യത്തിലെന്ത് പറയാനാണെന്നും ശാന്തിവിളപൃഥ്വിരാജിന് വടികൊടുത്ത് അടിവാങ്ങിയില്ലേ: വിജയ് ബാബുവിന്റെ കാര്യത്തിലെന്ത് പറയാനാണെന്നും ശാന്തിവിള

അതേസമയം, സസ്പെന്‍ഷന്‍ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു എഎ റഹീം എംപിയുടെ പ്രതികരണം. 'ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല.ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്. ജനാധിപത്യ അവകാശങ്ങൾ സഭയ്ക്കുള്ളിൽ പോലും അനുവദിക്കുന്നില്ല. സിപിഐ(എം) ലെ ബികാസ് രഞ്ജൻ ഭട്ടാചാര്യയെ ഒരു ബില്ലിൽ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല. പ്രതിഷേധിച്ച ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. അടിച്ചമർത്താനാകില്ല. ഏകാധിപത്യം അനുവദിക്കില്ല.
ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു.'- എഎ റഹീം പ്രതികരിച്ചു

English summary
Suspended MPs' 50-hour round-the-clock strike continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X