പൂജിച്ച പാനീയമെന്ന വ്യാജേന 14 കാരിക്ക് ബിയര്‍ നല്‍കി നഗ്നയാക്കി പീഡിപ്പിച്ചു
കാര്യ സിദ്ധി പൂജ നടത്തുന്നതിനായാണ് മകളെയും കൊണ്ട് അമ്മ ഗുരുവായൂരിലേക്ക് പോയത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.
ഗുരുവായൂര്‍: വ്യാജ സ്വാമികളും സിദ്ധന്‍മാരും സസുഖം വാഴുന്ന കേരളത്തില്‍ ഭക്തിയുടെ മറവില്‍ 14 കാരിയെ പീഡിപ്പിച്ചു. ഭജനയുടെ പേരു പറഞ്ഞാണ് അമ്മ കുട്ടിയെ മമ്മിയൂരില്‍ കൊണ്ടുപോയത്. പീഡിപ്പിച്ച സ്വാമിയും പീഡനത്തിന് ഒത്താശ ചെയ്ത അമ്മയും പോലീസ് കസ്റ്റഡിയിലാണ്. പൂജിച്ച പാനീയമെന്ന പേരില്‍ ബിയര്‍ നല്‍കി മയക്കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഭജനയും പ്രാര്‍ത്ഥനയുമുള്ള സ്ഥാപനം നടത്തുന്ന ഇയാള്‍ പൂജാരി ചമഞ്ഞ് നിരവധി പേരെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശിയായ സ്ത്രീ ഇയാളുടെ സ്ഥാപനത്തിലെ സ്ഥിരം സന്ദര്‍ശകയാണ്.
ഉദ്ദേശിക്കുന്ന കാര്യം നടക്കുന്നതിനുള്ള പൂജയാണ് നടത്തുന്നതെന്ന പറഞ്ഞാണ് മകളെ സ്വാമിയുടെ അടുത്തേക്ക് എത്തിച്ചത്. ഭജന കഴിഞ്ഞ് രാത്രിയിലാണ് പൂജയുടെ പ്രസാദമെന്ന പേരില്‍ ബിയര്‍ നല്‍കിയത്. പീഡനത്തിന് അമ്മ കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയ കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോട് പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തു വന്നത്. വിദേശത്തുള്ള പിതാവിനെയും അവര്‍ വിവരം അറിയിച്ചു. നാട്ടിലെത്തിയ പിതാവ് പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ബിടെക് യോഗ്യതയുള്ള പ്രതി തൃശ്ശൂരില്‍ ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തി വരികയയിരുന്നു. സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് ആത്മീയതയിലേക്ക് തിരിഞ്ഞത്. പൂജയുടെ പേരു പറഞ്ഞ് വന്‍ തട്ടിപ്പാണ് പിന്നീട് ഇയാള്‍ നടത്തിയത്.

കടക്കെണിയില്‍ നിന്നും കരകേറാനായി കണ്ടെത്തിയ മാര്‍ഗം ആത്മീയതയായിരുന്നു. പൂജ, പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങളിലൂടെ ആവശ്യമായ പണം ഇയാള്‍ സമ്പാദിച്ചു. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications