മതവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; 'തോക്ക് സ്വാമി'യെ പോലീസ് അറസ്റ്റ് ചെയ്തു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

കൊച്ചി: മതവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചതിന് 'തോക്ക് സ്വാമി' എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ സ്വാമിയെ മഫ്തിയിലെത്തിയ പോലീസ് സംഘമാണ് കോടതി വളപ്പില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഇതര മതസമുദായങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് ഹിമവല്‍ ഭദ്രാനന്ദയ്‌ക്കെതിരെ കേസെടുത്തത്. പരാതി ലഭിച്ചതിന് ശേഷം ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് സ്വാമിയെ അറസ്റ്റ് ചെയ്തത്.

himavalbhadrananda

ആലുവയില്‍ തോക്ക് ഉപയോഗിച്ച കേസില്‍ കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോഴാണ് പോലീസ് സ്വാമിയെ പൊക്കിയത്. അറസ്റ്റിന് ശേഷം വൈദ്യപരിശോധന നടത്തി. കേസില്‍ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ ബുധനാഴ്ച എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
swami himawal bhadrananda arrested in kochi
Please Wait while comments are loading...